Home
Computer

കരുത്തുള്ള ചിപ്പ്സെറ്റുമായി അസൂസ് ടിയുഎഫ് ഡാഷ് എഫ്15 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

ഗെയിമിംഗ് ഗാഡ്‌ജെറ്റുകളിലാണ് അസൂസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്മാർട്ട്‌ഫോണുകളായാലും ലാപ്‌ടോപ്പുകളായാലും കരുത്തിള്ള ഡിവൈസുകൾ തന്നെ ഉപയോക്താക്കളിൽ എത്തിക്കാൻ അസൂസ് ശ്രദ്ധിക്കുന്നുണ്ട്. ഈ പതിവ് തെറ്റിക്കാതെ അസൂസ് ടിയുഎഫ് ഡാഷ് എഫ്15 എന്ന പുതിയ ലാപ്ടോപ്പ് പുത്തിറക്കി. 11th ജനറേഷൻ ഇന്റൽ കോർ-എച്ച് സീരീസ് പ്രോസസറാണ് ഈ പുതിയ തലമുറ ഗെയിമിംഗ് ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത്. 240Hz വരെ റിഫ്രഷ് റേറ്റും ഉയർന്ന റെസല്യൂഷനുമുള്ള ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പിൽ നൽകിയിട്ടുള്ളത്.

ഡിസ്പ്ലെ

15.6 ഇഞ്ച് എച്ച്ഡി ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് അസൂസ് ടിയുഫ് ഡാഷ് എഫ്15 ഗെയിമിങ് ലാപ്‌ടോപ്പിൽ നൽകിയിട്ടുള്ളത്. 100 ശതമാനം എസ്‌ആർ‌ജിബി കളർ ഗാമറ്റും 3എം‌എസ് റെസ്പോൺസ് ടൈമും 144Hz മുതൽ 240Hz വരെ റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ഡിസ്പ്ലെയാണ് ഇത്. ലാപ്ടോപ്പിൽ നീല ലൈറ്റുള്ള ബാക്ക്‌ലിറ്റ് കീബോർഡും നൽകിയിട്ടുണ്ട്.

അസൂസ് ടിയുഎഫ് ഡാഷ് എഫ്15 ലാപ്ടോപ്പ്

അസൂസ് ടിയുഎഫ് ഡാഷ് എഫ്15 ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് 11th ജനറേഷൻ ഇന്റൽ കോർ ചിപ്‌സെറ്റാണ്. ഇഥിനൊപ്പം എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 30 ഗ്രാഫിക് കാർഡും അസൂസ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. മൊത്തത്തിലുള്ള പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന് ടർബോ മോഡും പെർഫോമൻസ് മോഡും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. ഔട്ട്‌പുട്ടിൽ പരമാവധി പെർഫോമൻസ് നൽകാനാണ് ടർബോ മോഡ് സഹായിക്കുന്നു. പെർഫോമൻസ് മോഡ് സമീകൃത ഔട്ട്‌പുട്ട് നൽകുന്നതിനായി ഡിസൈൻ ചെയ്തതാണ്. ഇതിനായി വേഗതയും ഫാൻ നോയിസും കൺട്രോൾ ചെയ്യുന്നു.

ഡ്യുവൽ-ഫാൻ കൂളിംഗ് സിസ്റ്റം

അസൂസ് ടിയുഎഫ് ഡാഷ് എഫ്15 ലാപ്ടോപ്പിലെ ടെമ്പറേച്ചർ വർധിക്കുന്നത് തടയാൻ ഡ്യുവൽ-ഫാൻ കൂളിംഗ് സിസ്റ്റവും നാല് എക്‌സ്‌ഹോസ്റ്റ് പോർട്ടുകളും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. ദീർഘ നേരം ഗെയിം കളിക്കുന്ന അവസരങ്ങളിൽ പോലും ഈ കൂളിങ് സിസ്റ്റം ലാപ്ടോപ്പ് ചൂടാവാതെ സൂക്ഷിക്കുന്നു. നാല് തണ്ടർബോൾട്ട് 4 യുഎസ്ബി പോർട്ടുകളുള്ള ലാപ്‌ടോപ്പിൽ ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും നൽകിയിട്ടുണ്ട്. 76Whr ബാറ്ററിയാണ് ഈ ലാപ്‌ടോപ്പിൽ ഉള്ളത്. ഈ ബാറ്ററി ഒരിക്കൽ ചാർജ് ചെയ്താൽ 16 മണിക്കൂർ വരെ ബാക്കപ്പ് ലഭിക്കുന്നു.

അസൂസ് ടിയുഎഫ് ഡാഷ് എഫ്15: വിലയും വിൽപ്പനയും

അസൂസ് ടിയുഎഫ് ഡാഷ് എഫ്15: വിലയും വിൽപ്പനയും

അസൂസ് ടിയുഎഫ് ഡാഷ് എഫ്15 ലാപ്ടോപ്പിന്റെ വില 1,39,990 രൂപയാണ്. എക്ലിപ്സ് ഗ്രേ കളർ വേരിയന്റിനാണ് ഈ വില. മൂൺലൈറ്റ് വൈറ്റ് കളർ വേരിയന്റിലും ഈ ലാപ്ടോപ്പ് ലഭ്യമാകും. 1,40,990 രൂപയാണ് മൂൺ വൈറ്റ് കളറിന്റെ വില. 1000 രൂപയുടെ വ്യത്യാസമാണ് ഇരു വേരിയന്റുകളും തമ്മിലുള്ളത്. ലാപ്ടോപ്പിന്റെ വിൽപ്പന തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് വേരിയന്റുകളും ഈ മാസം അവസാനം വിൽപ്പനയ്‌ക്കെത്തും. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയായിരിക്കും ഈ ലാപ്ടോപ്പ് വിൽപ്പനയ്ക്ക് എത്തുന്നത്. രാജ്യത്തെ അസൂസ് എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ നിന്നും റോഗ് സ്റ്റോറുകളിൽ നിന്നും ഈ ലാപ്ടോപ്പ് സ്വന്തമാക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Asus unveils new TUF Dash F15 laptop In India. This new generation gaming laptop is powered by an 11th generation Intel Core-H series processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X