Just In
- 39 min ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 15 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 18 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 24 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
Don't Miss
- News
'ഇത് രാജ്യത്തെനെതിരായ ആക്രമണം': ഹിൻഡൻബർഗിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
- Sports
IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം
- Automobiles
അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്ട്രിക് ബൈക്കിനെ
- Movies
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
പുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾ
ഇന്ത്യയിലെ ലാപ്ടോപ്പ് വിപണിയിൽ പല വില നിരവാരങ്ങളിലുള്ള ലാപ്ടോപ്പുകൾ ലഭ്യമാണ്. ജോലി ആവശ്യങ്ങൾക്കും മറ്റും ലാപ്ടോപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ലാപ്ടോപ്പുകൾ ഇന്ന് 60000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. പുതിയ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾ എപ്പോഴും ശ്രദ്ധേക്കേണ്ട കാര്യം ഉപയോഗത്തിന് യോജിച്ച ഡിവൈസ് തിരഞ്ഞെടുക്കുക എന്നതാണ്.

ഗെയിമിങ്, ഗ്രാഫിക്സ് ഡിസൈനിങ്, സ്ട്രീമിങ്, വീഡിയോ എഡിറ്റിങ്, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാൻ നിരവധി ലാപ്ടോപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഡിസ്പ്ലെ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ ആവശ്യത്തിന് യോജിച്ച ലാപ്ടോപ്പ് തിരഞ്ഞെടുക്കേണ്ടത്. 60000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച ലാപ്ടോപ്പ് മോഡലുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

അസൂസ് വിവോബുക്ക് 14 പ്രോ (Asus Vivobook 14 Pro OLED)
വില: 59,990 രൂപ മുതൽ
അസൂസ് വിവോബുക്ക് പ്രോ 14 OLED ലാപ്ടോപ്പ് അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ 14 ഇഞ്ച് 2.8കെ ഒഎൽഇഡി സ്‌ക്രീനുമായിട്ടാണ് വരുന്നത്. ഈ ഡിസ്പ്ലെയിൽ 90 ഹെർട്‌സ് റിഫ്രഷ് റേറ്റും കമ്പനി നൽകിയിട്ടുണ്ട്. 600nits ബ്രൈറ്റ്നസ് ലെവലുള്ള ഡിസ്പ്ലെയാണ് ഇത്. VESA യുടെ ഡിസ്പ്ലെഎച്ച്ഡിആർ ട്രൂബ്ലാക്ക് 600 സ്റ്റാൻഡേർഡ്, ഡോൾബി വിഷൻ സപ്പോർട്ടും ഈ ഡിസ്പ്ലെയിലുണ്ട്. DCI-P3 കളർ സ്‌പെയ്‌സിന്റെ 100% കവർ ചെയ്യുന്ന ഡിസ്പ്ലെ കൂടിയാണ് ഇത്.

60,000 രൂപയിൽ താഴെ വിലയുള്ള ഈ ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത് എഎംഡി റൈസൺ 7 5800H സിപിയു (45W TDP), 512 ജിബി PCIe Gen 3 എസ്എസ്ഡി, 16 ജിബി വരെ DDR4 റാം എന്നിവയാണ്. 1.4 കി.ഗ്രാം വരെ മാത്രം ഭാരമുള്ള ലാപ്ടോപ്പാണ് ഇത്. വിൻഡോസ് 11ൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പിൽ 50WHr ബാറ്ററിയും അസൂസ് നൽകിയിട്ടുണ്ട്. ഈ ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഇതിന് 30 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്നു.

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 (Lenovo IdeaPad Gaming 3)
വില: 59,990 രൂപ മുതൽ
ഗെയിമർമാർക്ക് വേണ്ടി പുറത്തിറക്കിയ വില കുറഞ്ഞ ലാപ്ടോപ്പാണ് ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3. എഎംഡിയുടെ സെൻ 3 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള 6-കോർ / 12-ത്രെഡ് ചിപ്പായ റൈസൺ 5 5600 എച്ച് ആണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. ഈ പ്രോസസറിനൊപ്പം GTX 1650ഉം നൽകിയിട്ടുണ്ട്. ലാപ്ടോപ്പിൽ ഫുൾ എച്ച്ഡി ഗെയിമുകൾ കളിക്കാൻ സാധിക്കും. 8 ജിബി DDR4 3200MHz റാമും 512 ജിബി NVMe എസ്എസ്ഡിയുമാണ് ലാപ്ടോപ്പിലുള്ളത്.

15.6 ഇഞ്ച് IPS LCD ഫുൾ എച്ച്ഡി റെസല്യൂഷൻ ഡിസ്പ്ലെയാണ് ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 ലാപ്ടോപ്പിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഉണ്ട്. വിൻഡോസ് 11ൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പാണ് ഇത്. ഗെയിമിങിൽ താല്പര്യമുള്ള ആളുകൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച ചോയിസ് കൂടിയാണ് ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3.

എച്ച്പി വിക്ടസ് (HP Victus)
വില: 55,990 രൂപ
മികച്ച പെർഫോമൻസ് നൽകുന്ന ലാപ്ടോപ്പുകൾ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന ചോയിസാണ് എച്ച്പി വിക്ടസ്. റൈസൺ 5 5600H പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിൽ 4 ജിബി റേഡിയൻ ആർഎക്‌സ് 5500 എം ഗ്രാഫിക്‌സ് ഉണ്ട്. സ്റ്റാൻഡേർഡ് 60Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ലാപ്ടോപ്പിലുള്ളത്. 250 nits ബ്രൈറ്റ്നസ് മാത്രമുള്ള ഡിസ്പ്ലെുയുടെ വലിപ്പം 16.1 ഇഞ്ച് ആണ്. ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണിത്.

8 ജിബി റാമുള്ള എച്ച്പി വിക്ടസ് ലാപ്ടോപ്പ് 32 ജിബി ഡിഡിആർ 4-3200 എസ്ഡിആർഎം വരെ അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും നൽകുന്നുണ്ട്. 512 ജിബി PCIe NVMe M.2 എസ്എസ്ഡിയാണ് ലാപ്ടോപ്പിലുള്ളത്. വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് വിൻഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. 70WHr ബാറ്ററിയാണ് എച്ച്പി ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്.

അസൂസ് വിവോബുക്ക് 16എക്സ് (Asus Vivobook 16X)
വില: 54990 രൂപ മുതൽ
അസൂസ് വിവോബുക്ക് 16എക്സ് ലാപ്ടോപ്പിൽ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ലാപ്ടോപ്പിൽ 16: 10 അസ്പാക്ട് റേഷിയോ ഉള്ള 16 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. 512 ജിബി PCIe 3.0 എസ്എസ്ഡി ഉള്ള ലാപ്ടോപ്പിൽ എഎംഡി റൈസൺ 7 5800H ഗെയിമിംഗ്-ഗ്രേഡ് സിപിയു ആണ് ഉള്ളത്. ഈ കരുത്തൻ സിപിയുവിനൊപ്പം 16 ജിബി വരെ റാമും ലാപ്ടോപ്പിൽ ഉണ്ട്.

അസൂസ് വിവോബുക്ക് 16എക്സ് വിൻഡോസ് 11ൽ പ്രവർത്തിക്കുന്നു. 50 WHr ബാറ്ററിയാണ് ലാപ്ടോപ്പിൽ അസൂസ് നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. 60000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് സ്വന്താക്കാവുന്ന മികച്ച ലാപ്ടോപ്പ് തന്നെയാണ് അസൂസ് വിവോബുക്ക് 16എക്സ്.

എംഎസ്ഐ മോഡേൺ 15 (MSI Modern 15)
വില: 55,990 രൂപ മുതൽ
എംഎസ്ഐ മോഡേൺ 15 ലാപ്ടോപ്പിൽ 15.6-ഇഞ്ച് ഫുൾ എച്ച്ഡി IPS LCD ആണ് ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും നൽകിയിട്ടുണ്ട്. റൈസൺ 7 5700യു സീരീസ് പ്രോസസറിന്റെ കരുത്തിലാണ് എംഎസ്ഐ മോഡേൺ 15 പ്രവർത്തിക്കുന്നത്. ലാപ്‌ടോപ്പിന് 8 ജിബി റാമുണ്ട്. ഈ റാം 64 ജിബി വരെ എക്സ്പാൻഡ് ചെയ്യാം. 512ജിബി എൻവിഎംഇ എസ്എസ്ഡിയും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, എച്ച്ഡിഎംഐ പോർട്ട്, യുഎസ്ബി ജെൻ 3.2 ജെൻ 2 ടൈപ്പ്-സി പോർട്ട്, മൂന്ന് യുഎസ്ബി ജനറൽ 3.2 ജെൻ 2 ടൈപ്പ്-എ പോർട്ടുകൾ എന്നിവയെല്ലാം എംഎസ്ഐ മോഡേൺ 15 ലാപ്ടോപ്പിൽ കമ്പനി നൽകിയിട്ടുണ്ട്. 52WHr ബാറ്ററിയുള്ള ലാപ്ടോപ്പിന്റെ ഭാരം 1.6 കിലോയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470