ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ പുതിയ അസൂസ് സെൻബുക്ക് 14 ലാപ്ടോപ്പ്

|

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കൺവേർട്ടിബിൾ ഡിസൈനിൽ വരുന്ന ഈ പുതിയ അസൂസ് ലാപ്‌ടോപ്പിൽ 2.8കെ ഒലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഒലെഡ് ഡിസ്‌പ്ലേയുള്ള ലോകത്തിലെ ഏറ്റവും മെലിഞ്ഞ 14 ഇഞ്ച് കൺവേർട്ടിബിൾ ലാപ്‌ടോപ്പാണ് ഇതെന്ന് അസൂസ് അവകാശപ്പെടുന്നു. അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് ലാപ്ടോപ്പിൽ 360-ഡിഗ്രി ഇർഗോ ലിഫ്റ്റ് ഹിഞ്ച് ഡിസൈനാണ് നൽകിയിട്ടുള്ളത്. ഇത് ഏത് വശത്തേക്കും ഫ്ലിപ്പുചെയ്യാനും ടാബ്‌ലെറ്റോ ലാപ്‌ടോപ്പോ ആയി ഉപയോഗിക്കാനും സാധിക്കും.

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് ലാപ്ടോപ്പ്

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് ലാപ്ടോപ്പിൽ എഎംഡി റേഡിയൻ ഇന്റഗ്രേറ്റഡ് ഗ്രാഫിക്സിനൊപ്പം എഎംഡി റൈസൺ 9 സിപിയു ആണ് നൽകിയിട്ടുള്ളത്. കരുത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചകളും ഇല്ലാതെയാണ് ഈ ഡിവൈസ് വരുന്നത്. സ്റ്റാൻഡേർഡായി 16 ജിബി റാമും 1 ടിബി വരെ സ്റ്റോറേജും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് മാജിക്കൽ നമ്പർപാഡ് 2.0 ഫീച്ചർ ചെയ്യുന്നു. ഇത് ഒരു വെർച്വൽ നംപാഡ് അല്ലെങ്കിൽ കാൽക്കുലേറ്റർ ആയി ട്രാക്ക്പാഡിനെ മാറ്റുന്നു. ഈ ലാപ്ടോപ്പിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ്: വില

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ്: വില

ഇന്ത്യയിൽ അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് 16 ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവയുള്ള എഎംഡി റൈസൺ 5 5600എച്ച് പ്രോസസർ ഓപ്ഷന് 91,990 രൂപയാണ് വില. ഈ ലാപ്ടോപ്പ് എഎംഡി റൈസൺ 7 5800 എച്ച് ഓപ്ഷനിലും വരുന്നു. ഈ മോഡലിൽ 16 ജിബി റാമും 1 ടിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 1,12,990 രൂപയാണ് വില. എഎംഡി റൈസൺ 9 5900HX പ്രോസസർ, 16ജിബി റാം, 1 ടിബി എസ്എസ്എഡി എന്നിവയുള്ള അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് ലാപ്ടോപ്പിന്റെ ടോപ്പ്-എൻഡ് മോഡലിന് ഇന്ത്യയിൽ 1,34,990 രൂപയാണ് വില. ഈ മൂന്ന് മോഡലുകളും ഇന്റർനാഷണൽ വാറന്റിയോടെയാണ് വരുന്നത്. ഇവയുടെ വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. ആമസോൺ, ഫ്ലിപ്പ്കാർട്ട്, അസൂസ് ഇ-ഷോപ്പ് എന്നിവ വഴിയാണ് ലാപ്ടോപ്പുകൾ ലഭ്യമാകുന്നത്.

കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾകമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾ

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ്: സവിശേഷതകൾ

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ്: സവിശേഷതകൾ

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് ലാപ്‌ടോപ്പ് വിൻഡോസ് 11ലാണ് പ്രവർത്തിക്കുന്നത്. 14-ഇഞ്ച് 2.8കെ (2,880x1,800 പിക്സൽസ്) 10-ബിറ്റ് ഒലെഡ് നാനോഎഡ്ജ് ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ടച്ച് സപ്പോർട്ട്, 90Hz റിഫ്രഷ് റേറ്റ്, 16:10 അസ്പാക്ട് റേഷിയോ, 550 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം ഡിസിഐ-പി3 കളർ ഗാമറ്റ് എന്നിവയും ഉണ്ട്. 4,266MHz ഫ്രീക്വൻസിയിൽ 16 ജിബി LPDDR4X റാമിനൊപ്പം ഒക്ടാ-കോർ എഎംഡി റൈസൺ 9 5900H പ്രോസസറിന്റെ കരുത്തിലാണ് ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. 1 ടിബി വരെ M.2 NVMe PCIe Gen 3 എസ്എസ്ഡിയും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് ലാപ്ടോപ്പിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് v5.0, രണ്ട് യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ടുകൾ, ഒരു യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-എ പോർട്ട്, ഒരു എച്ച്ഡിഎംഐ 2.0, മൈക്രോ എസ്ഡി കാർഡ് റീഡർ, 3.5mm കോംബോ ഓഡിയോ റീഡർ എന്നിവയെല്ലാം ഉണ്ട്. ലാപ്ടോപ്പിൽ ഇലക്ട്രോണിക് പ്രൈവസി ഷട്ടറുള്ള എച്ച്ഡി വെബ്‌ക്യാമും നൽകിയിട്ടുണ്ട്. മാജിക് നമ്പർപാഡ് 2.0 ട്രാക്ക്പാഡുമായി പെയർ ചെയ്ത ഫുൾ സൈസ് ബാക്ക്ലിറ്റ് കീബോർഡും ഇതിലുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷൻ ഫിംഗർപ്രിന്റ് സ്കാനറും മെഷീനിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

ഹർമാൻ കാർഡോൺ ഓഡിയോയുമായിട്ടാണ് അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒലെഡ് ലാപ്ടോപ്പ് വരുന്നത്. വീഡിയോ ചാറ്റുകൾക്കിടയിലുള്ള ആംബിയന്റ് നോയ്സ് കുറയ്ക്കാൻ ഡിവൈസിൽ അസൂസ് എഐ നോയിസ്-കാൻസലിംഗ് ഓഡിയോ സാങ്കേതികവിദ്യയും ഉണ്ട്. ഈ ലാപ്ടോപ്പ് അലുമിനിയം അലോയ് ലിഡിലും ഷാസിയിലും വരുന്നു. 100W യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 63Wh ബാറ്ററിയും ഇതിൽ നൽകിയിട്ടുണ്ട്. 1.4 കിലോഗ്രാം ഭാരമാണ് ലാപ്ടോപ്പിനുള്ളത്.

30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ

Best Mobiles in India

English summary
Asus launches ZenBook 14 Flip OLED laptop in India. Coming in a convertible design, this new Asus laptop has a 2.8K OLED display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X