അവിറ്റ എസൻഷ്യൽ ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 17,990 രൂപ

|

അവിറ്റയുടെ വില കുറഞ്ഞ ലാപ്ടോപ്പായ അവിറ്റ എസൻഷ്യൽ പുറത്തിറങ്ങി. ഇന്റൽ സെലറോൺ എൻ 4000 പ്രോസസറാണ് ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 14 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. ആറ് മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന ഡിവൈസ് കോൺക്രീറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക്, മാറ്റ് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാകും.

 

ക്ലോത്ത് ടെക്സ്ചർ

കുറഞ്ഞ വിലയിൽ ദൈനംദിന പ്രവർത്തികൾ ചെയ്യാൻ സാധിക്കുന്ന ഈട് നിൽക്കുന്ന ഡിവൈസ് നൽക എന്ന ലക്ഷ്യത്തോടെയാണ് അവിറ്റ പുതിയ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്ത്. അവിറ്റ എസൻഷ്യൽ സവിശേഷമായ ഒരു ക്ലോത്ത് ടെക്സ്ചർ ഡിസൈനിലാണ് പുറത്തിറക്കിയിരിക്കുന്നത്. ആകർഷകമായ ഡിസൈനാണ് ഇത്. നിലവിൽ ഈ ലാപ്ടോപ്പ് ആമസോണിലൂടെ സ്വന്തമാക്കാൻ സാധിക്കും. വിലക്കിഴിവും ലഭ്യമാണ്.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിനിടെ പോക്കോ വിറ്റത് പത്ത് ലക്ഷത്തോളം ഫോണുകൾകൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിനിടെ പോക്കോ വിറ്റത് പത്ത് ലക്ഷത്തോളം ഫോണുകൾ

അവിറ്റ എസൻഷ്യൽസ്: വില, ലഭ്യത

അവിറ്റ എസൻഷ്യൽസ്: വില, ലഭ്യത

അവിറ്റ എസൻഷ്യൽ ലാപ്ടോപ്പിന് ഇന്ത്യയിൽ 17,990 രൂപയാണ് വില. ഈ ഡിവൈസ് ഇപ്പോൾ ആമസോണിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഇപ്പോൾ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലാപ്ടോപ്പ് സ്വന്തമാക്കുന്നവർക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. ഈ ഓഫറുകളോടെ വെറും 14,990 രൂപയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കാൻ സാധിക്കും. ആമസോൺ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്കായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നൽകുന്നുണ്ട്. പ്രതിമാസം 706 രൂപ നിരക്കിലുള്ള ഇഎംഐ ഓപ്ഷനാണ് ലഭിക്കുന്നത്. രണ്ട് വർഷത്തെ ഓൺസൈറ്റ് വാറണ്ടിയും അവിറ്റ നൽകുന്നുണ്ട്.

അവിറ്റ എസൻഷ്യൽസ്: സവിശേഷതകൾ
 

അവിറ്റ എസൻഷ്യൽസ്: സവിശേഷതകൾ

വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന അവിറ്റ എസൻഷ്യൽ ലാപ്ടോപ്പിൽ 14 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. നേർത്ത ബെസെൽ ഡിസൈനാണ് ലാപ്ടോപ്പിന്റേത്. ഇത് ഡിവൈസിനെ കൂടുതൽ ആകർഷകമാക്കുന്നു. ദീർഘനേരം ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്കായി ഒപ്റ്റിമൽ ഡിസ്‌പ്ലേയിൽ ആന്റി-ഗ്ലെയർ സ്‌ക്രീനും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ 4,000 രൂപ കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ 4,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ഡിസ്പ്ലെ

അവിറ്റ എസൻഷ്യൽസ് ലാപ്ടോപ്പിന്റെ ഡിസ്പ്ലെയുടെ മുകളിൽ 2 മെഗാപിക്സൽ വെബ്‌ക്യാമാണ് കമ്പനി നൽകിയിട്ടുള്ളത്. ഇന്റൽ 10th ജനറേഷൻ പ്രോസസറുമായിട്ടാണ് ഈ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ലാപ്‌ടോപ്പിന് 1.37 കിലോഗ്രാം ഭാരമുണ്ട്. അധികം കരുത്തുള്ള ലാപ്ടോപ്പ് ആവശ്യമില്ലാത്ത സാധാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവന്ന മികച്ച ലാപ്ടോപ്പായിരിക്കും ഇത്.

യുഎച്ച്ഡി ഗ്രാഫിക്സ്

ഡ്യുവൽ കോർ ഇന്റൽ സെലറോൺ എൻ 4000 (2.6 ജിഗാഹെർട്‌സ് ക്ലോക്ക്ഡ്) പ്രോസസറാണ് ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത്, 4 ജിബി എൽപിഡിഡിആർ 4 റാമിന്റെ സപ്പോർട്ടും ഡിവൈസിന് ഉണ്ട്. അവിറ്റ എസൻഷ്യൽ 128 ജിബി എസ്എസ്ഡിയുമായാണ് വരുന്നത്. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് 600ഉം ഈ ലാപ്ടോപ്പിൽ ഉണ്ട്. ലാപ്ടോപ്പിന്റെ മറ്റൊരു സവിശേഷത ശബ്ദരഹിതമായ ഫാൻ-ലെൻ ഡിസൈനാണ്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: ചെറിയ ഐഫോണുകളിൽ മികച്ചത് ഏത്കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: ചെറിയ ഐഫോണുകളിൽ മികച്ചത് ഏത്

ബാറ്ററി

അവിറ്റ എസൻഷ്യൽസ് ലാപ്ടോപ്പ് ആറ് മണിക്കൂർ ബാറ്ററി ലൈഫ് നൽകാൻ സാധിക്കും. രണ്ട് 0.8W സ്പീക്കറുകളും ബ്ലൂടൂത്ത് 4.0 സപ്പോർട്ടുമായാണ് ഈ ലാപ്ടോപ്പ് വരുന്നത്. എച്ച്ഡിഎംഐ പോർട്ട്, രണ്ട് യുഎസ്ബി 3.0 ടൈപ്പ്-എ സ്ലോട്ടുകൾ, മൈക്രോ എസ്ഡി കാർഡ് റീഡർ, ഹെഡ്ഫോൺ ജാക്ക്, പവർ ജാക്ക് എന്നിവയാണ് അവിറ്റ എസൻഷ്യൽസ് ലാപ്ടോപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Best Mobiles in India

Read more about:
English summary
Avita Essential, the cheapest laptop from Avita, has been launched. The laptop is powered by an Intel Celeron N4000 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X