ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ഈ ലാപ്ടോപ്പുകൾക്ക് വമ്പിച്ച വിലക്കിഴിവ്
ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ആ സെയിൽ ഓഗസ്റ്റ് 9 വരെയാണ് നടക്കുന്നത്. ഈ നാല് ദിവസങ്ങളിൽ ധാരാളം പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകൾ ആമസോൺ നൽകുന്നുണ്ട്. മികച്ച വിലക്കിഴിവുകൾ ലഭിക്കുന്ന ഉത്പന്നങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയാണ് ലാപ്ടോപ്പുകൾ. വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്കായി ലാപ്ടോപ്പുകൾ വാങ്ങുന്ന ആളുകളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ലാപ്ടോപ്പ് വിപണി സജീവമാണ്.

നിങ്ങളും ജോലി ആവശ്യത്തിലോ പേഴ്സണൽ കാര്യങ്ങൾക്കോ ആയി ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതൊരു സുവർണാവസരമാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ലാപ്ടോപ്പുകൾക്ക് മികച്ച ഓപറുകൾ ലഭിക്കും. ഇത് കൂടാതെ എസ്ബിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങുന്ന ആളുകൾക്ക് 10 ശതമാനം വരെ വിലക്കിഴിവും ആമസോൺ നൽകുന്നുണ്ട്. ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന രണ്ട് ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എച്ച്പി റൈസൺ 5 5600എച്ച് 16.1-ഇഞ്ച് ലാപ്ടോപ്പ്
ജനപ്രീയ ലാപ്ടോപ്പ് നിർമ്മാതാക്കളായ എച്ച്പി അടുത്തിടെ വിപണിയിലെത്തിച്ച വിക്ടസ് ബൈ എച്ച്പി റൈസൺ 5 5600എച്ച് 16.1-ഇഞ്ച് ലാപ്ടോപ്പിന് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ മികച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. 78,035 രൂപ എംആർപി വരുന്ന ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് നിങ്ങൾക്ക് 66,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 11,045 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ഇത് 14 ശതമാനം ആണ്. എസ്ബിഐ ബാങ്ക് കാർഡ് ഓഫർ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്കും ലഭിക്കും.

5th ജനറേഷൻ എഎംഡി റൈസൺ 5 5600 എച്ച് (3.3GHz ബേസ് ക്ലോക്ക് സ്പീഡ്, 4.2 GHz മാക്സ് ബൂസ്റ്റ് ക്ലോക്ക്, 16MB L3 കാഷെ, 6 കോർ, 12 ത്രെഡ്സ് ) പ്രോസസറുള്ള ഈ ലാപ്ടോപ്പിൽ 8 GB DDR4-3200 MHz റാം, 32 GB വരെ DDR4-3200 SDRAM (2 x 16 GB) ഉണ്ട്. : 512ജിബി PCIe NVMe TLC M.2 SSD സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. 40.9 സെന്റീമീറ്റർ (16.1 ഇഞ്ച്) ഡയഗണൽ, എഫ്എച്ച്ഡി (1920 x 1080), ഐപിഎസ്, എഡ്ജ്-ടു-എഡ്ജ്, മൈക്രോ-എഡ്ജ്, 250 നിറ്റ്സ്, 137 ppi ഡിസ്പ്ലെയാണ് ലാപ്ടോപ്പിൽ ഉള്ളത്. എൻവീഡിയ ജീഫോഴ്സ് GTX 1650ഗ്രാഫിക്സും ഇതിൽ ഉണ്ട്. വൈ-ഫൈ 6 (2x2), ബ്ലൂടൂത്ത് 5.2 കോംബോ, പ്രീ-ലോഡഡ് വിൻഡോസ് 10 ഹോം തുടങ്ങിവയാണ് മറ്റ് സവിശേഷതകൾ.

എൽജി ഗ്രാം അൾട്രാ-ലൈറ്റ് 11th ജനറേഷൻ കോർ ഐ5 ലാപ്ടോപ്പ്
എൽജിയുടെ ഏറ്റവും പുതിയ ലാപ്ടോപ്പാണ്എൽജി ഗ്രാം അൾട്രാ-ലൈറ്റ് 11th ജനറേഷൻ കോർ ഐ5. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഈ ലാപ്ടോപ്പിന് 33 ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്. 1,04,000 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് ആമസോൺ സെയിലിലൂടെ നിങ്ങൾക്ക് 69,990 രൂപയ്ക്ക് സ്വന്തമാക്കാം. ഏറ്റവും മികച്ച ഡീൽ തന്നെയാണ് ഇത്. ഇത് കൂടാതെ എസ്ബിഐ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

15 ഇഞ്ച് അൾട്രാ-ലൈറ്റ്വെയിറ്റ് (1.12 കിലോഗ്രാം) ലാപ്‌ടോപ്പ് 10th ജനറേഷൻ ഇന്റൽ i5-1035G7 w/ഇന്റൽ ഐറിസ് പ്ലസ് പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8ജിബി ഡിഡിആർ4 റാമും 256ജിബി എസ്എസ്ഡി സ്റ്റോറേജുമാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. വിൻഡോസ് 10 ഹോം പ്രീലോഡ് ചെയ്ത ലാപ്ടോപ്പിൽ 80Wh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ ബാറ്ററി 18.5 മണിക്കൂർ വരെ ബാക്കപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. യുഎസ്ബി3.1 (x3), യുഎസ്ബി3.1 ടൈപ്പ് സി (x1, തണ്ടർബോൾട്ട് 3, USB PD) എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ലാപ്ടോപ്പിൽ ഉണ്ട്.


Click it and Unblock the Notifications








