കരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ

|

ലാപ്ടോപ്പുകൾ ഇന്ന് മിക്ക ആളുകൾക്കും അത്യാവശ്യം വേണ്ട ഡിവൈസുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ, ഗെയിമിങ്, സ്ട്രീമിങ് എന്നിലയ്ക്കെല്ലാം നമ്മൾ ലാപ്ടോപ്പ് ഉപയോഗിക്കാറുണ്ട്. എന്ത് ആവശ്യത്തിന് വാങ്ങുന്ന ലാപ്ടോപ്പ് ആയാലും അത് അത്യാവശ്യം കരുത്തുള്ള മികച്ച ലാപ്ടോപ്പ് ആണെങ്കിൽ ഭാവിയിലും അതിന്റെ ഗുണം ഉണ്ടാകും. ഹാങ് ആവാതെ ജോലി ചെയ്യാനും ഗെയിം കളിക്കാനുമെല്ലാം സാധിക്കുന്ന മികച്ച ലാപ്ടോപ്പുകൾ ഇന്ന് 50,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്.

വില

മികച്ച പ്രോസസ്സറുകൾ, ഗ്രാഫിക്സ്, സ്റ്റോറേജ് ​​ഓപ്ഷനുകൾ എന്നിവയുള്ള ലാപ്ടോപ്പുകൾ 50,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ ലഭ്യമാണ്. നിങ്ങളൊരു ലാപ്ടോപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വില വിഭാഗത്തിലെ ലാപ്ടോപ്പ് തിരഞ്ഞെടുക്കുന്നതാകും നല്ലത്. നിരവധി ഡിവൈസുകൾ ഈ വിഭാഗത്തിൽ ഇന്ന് ലഭ്യവുമാണ്. 50,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യൻ വിപണിയിലെ മികച്ച ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എംഐ നോട്ട്ബുക്ക് 14

എംഐ നോട്ട്ബുക്ക് 14

വില: 46,999 രൂപ

ഷവോമിയുടെ എംഐ നോട്ട്ബുക്ക് 14 ലാപ്ടോപ്പ് പല വേരിയന്റുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്. 46,999 രൂപ വിലയുള്ള മോഡൽ 10th ജനറേഷൻ ഇന്റൽ കോർ ഐ 5 പ്രൊസസറിന്റെ കരുത്തലാണ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം എൻവിഡിയയുടെ ജിഫോഴ്‌സ് എംഎക്സ് 250 ഗ്രാഫിക്സ് കാർഡ്, 512 ജിബി എസ്എസ്ഡി, 8 ജിബി ഡിഡിആർ 4 റാം, 14 ഇഞ്ച് ഫുൾ എച്ച്ഡി ആന്റി-ഗ്ലെയർ ഡിസ്‌പ്ലേ എന്നിവയും ഉണ്ട്. 14. 1.5 കിലോഗ്രാമാണ് ഈ ലാപ്ടോപ്പിന്റെ ഭാരം.

വീടിനെ സിനിമ തിയ്യറ്ററാക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 75 ഇഞ്ച് സ്മാർട്ട് ടിവികൾവീടിനെ സിനിമ തിയ്യറ്ററാക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 75 ഇഞ്ച് സ്മാർട്ട് ടിവികൾ

എച്ച്പി 15എസ്

എച്ച്പി 15എസ്

വില: 38,999 രൂപ

എച്ച്പി 15എസ് ക്വാഡ് കോർ എഎംഡി റൈസൺ 3 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ലാപ്‌ടോപ്പിന് 1920 x 1080 റെസല്യൂഷനുള്ള 15.6 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലെയാണ് ഉള്ളത്. എഎംഡി റേഡിയൻ വേഗ 3 ഗ്രാഫിക്സും 8 ജിബി ഡിഡിആർ 4 റാം, 1 ടിബി എച്ച്ഡിഡി, 256 ജിബി എസ്എസ്ഡി എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

അസൂസ് വിവോബുക്ക് 14

അസൂസ് വിവോബുക്ക് 14

വില: 49,990 രൂപ

വിവോബുക്ക് 14 സീരീസ് അസൂസിന്റെ മികച്ച ലപ്ടോപ്പുകൾ പുറത്തിറങ്ങിയ സീരിസാണ്. ഇതിൽ എഎംഡി റൈസൺ 5 3500യു പ്രോസസറുള്ള മോഡലിനാണ് 49,990 രൂപ വില വരുന്നത്. 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഈ ലാപ്ടോപ്പിൽ ഉണ്ട്. 1920x1080 റെസല്യൂഷനും 200 നിറ്റ്സ് ബ്രൈറ്റ്നസുമുള്ള 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ബാക്ക്‌ലിറ്റ് ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയാണ് ലാപ്ടോപ്പിൽ ഉള്ളത്. ഫിംഗർപ്രിന്റ് സെൻസർ, വിൻഡോസ് 10 ഹോം, മൈക്രോസോഫ്റ്റ് ഓഫീസ് 365 സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഈ ലാപ്ടോപ്പിൽ ഉണ്ട്.

അസൂസ് വിവോബുക്ക് ഫ്ലിപ്പ് 14

അസൂസ് വിവോബുക്ക് ഫ്ലിപ്പ് 14

വില: 46,990 രൂപ

4 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഉള്ള അസൂസ് വിവോബുക്ക് ഫ്ലിപ്പ് 14 ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് 10th ജനറേഷൻ ഇന്റൽ കോർ ഐ3 പ്രോസസറാണ്. വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പ് വാങ്ങുമ്പോൾ എം‌എസ് ഓഫീസ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി ലഭിക്കും. 1.5 കിലോ ഭാരമുള്ള ഈ ലാപ്ടോപ്പിൽ 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ഐപിഎസ് ലെവൽ ടച്ച് ഡിസ്പ്ലേ, 250 നിറ്റ്സ് ബ്രൈറ്റ്നെസ് എന്നിവയും ഉണ്ട്. ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ

ലെനോവോ ഐഡിയപാഡ് ഫ്ലെക്സ്

ലെനോവോ ഐഡിയപാഡ് ഫ്ലെക്സ്

വില: 49,990 രൂപ

ലെനോവോയുടെ 2 ഇൻ 1 ലാപ്‌ടോപ്പാണ് ഇത്. ഒരു ടാബ്‌ലെറ്റായും ഉപയോഗിക്കാവുന്ന ഈ ലാപ്ടോപ്പിന് 1.5 കിലോ ഭാരമാണ് ഉള്ളത്. ഇന്റൽ കോർ ഐ3 11 ജനറേഷൻ പ്രോസസറിനൊപ്പം 8 ജിബി റാമും 256 ജിബി എസ്എസ്ഡിയും വിൻഡോസ് 10 ഹോമും ഉണ്ട്. 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ബാക്ക്‌ലിറ്റ് ഐപിഎസ് മൾട്ടി-ടച്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 250 നിറ്റ്സ് ബ്രൈറ്റ്നെസും ഉണ്ട്. ഫിംഗർപ്രിന്റ് സെൻസറും എം‌എസ് ഓഫീസ് സബ്‌സ്‌ക്രിപ്‌ഷനും ലാപ്‌ടോപ്പിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
There are many laptops available in the Indian market for less than Rs 50,000. Let's take a look at the top five laptops in this price segment and their features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X