20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ ലാപ്ടോപ്പുകൾ

|

ലാപ്ടോപ്പുകൾ ഇന്ന് ആവശ്യ ഉപകരണങ്ങളിൽ ഒന്നാണ്. സ്മാർട്ട്ഫോണുകൾ കൈയ്യിൽ ഉണ്ടെങ്കിലും പല കാര്യത്തിനും നമുക്ക് ലാപ്ടോപ്പുകൾ തന്നെ വേണം. അതുകൊണ്ട് തന്നെ ലാപ്ടോപ്പ് നിർമ്മാതാക്കൾ എല്ലാ വില വിഭാഗത്തിലും കിടിലൻ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ മൊബൈലുകളെക്കാൾ നല്ലത് ലാപ്ടോപ്പുകളാണ്. നമ്മുടെ വീടുകളിലും ഒരു ലാപ്ടോപ്പ് ഉണ്ടായിരിക്കുക എന്നത് അവശ്യ കാര്യമായി മാറിയിരിക്കുന്നു.

ഓൺലൈൻ

ഓൺലൈൻ ക്ലാസിനോ വീട്ടിലുള്ള ഉപയോഗത്തിനോ ഒടിടി കണ്ടന്റുകൾ സ്ട്രീം ചെയ്യാനോ ഒക്കെയായി ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സ്വന്തമാക്കാവുന്ന മികച്ച ലാപ്ടോപ്പുകളാണ് 20,000 രൂപയിൽ താഴെയുള്ള വിലയിൽ ലഭിക്കുന്നത്. മിക്ക പ്രമുഖ ലാപ്ടോപ്പ് ബ്രാന്റുകളെല്ലാം ഈ വിഭാഗത്തിൽ പ്രൊഡക്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ 20000 രൂപയിൽ താഴെ വിലയുള്ള 5 കിടിലൻ ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

അസൂസ് വിവോബുക്ക് X540MA GQ024T

അസൂസ് വിവോബുക്ക് X540MA GQ024T

വില: 18,490 രൂപ

അസൂസ് വിവോബുക്ക് X540MA-GQ024T 2019ലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 20,000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പുകളിൽ മുൻനിരയിലുള്ള ഈ ലാപ്ടോപ്പിൽ വിൻഡോസ് 10 ആണ് വരുന്നത്. ദൈനംദിന ഉപയോഗത്തിന് മികച്ച ലാപ്ടോപ്പ് തന്നെയാണ് ഇത്. ഇതിൽ 15.60 ഇഞ്ച് ഡിസ്പ്ലേയും 1920 x 1080 പിക്സൽ റെസല്യൂഷനുമുണ്ട്. എച്ച്ഡി എൽഇഡി ബാക്ക്ലിറ്റ് ആന്റി-ഗ്ലെയർ സാങ്കേതികവിദ്യയും ഡിസ്പ്ലേയിൽ ഉണ്ട്. ഇന്റൽ സെലറോൺ N4000 പ്രൊസസറും 4ജിബി റാമുമാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്.

എച്ച്പി 14Q-CY0005AU

എച്ച്പി 14Q-CY0005AU

വില: 19,900 രൂപ

ബ്രാൻഡിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് നിങ്ങൾ എങ്കിൽ എച്ച്പിയുടെ ലാപ്ടോപ്പ് തിരഞ്ഞെടുക്കുന്നതാവും നല്ലത്. എച്ച്പി 14Q ലാപ്‌ടോപ്പ് 1366 x 768 റെസല്യൂഷനോടുകൂടിയ 14 ഇഞ്ച് സ്‌ക്രീനോടുകൂടിയാമ് വരുന്നത്. നിരവധി എച്ച്പി സോഫ്‌റ്റ്‌വെയറുകളുള്ള ഈ ഡിവൈസ് വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്നു. ഈ ലാപ്‌ടോപ്പ് കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്. 3 സെൽ WHr Li-Ion ഫാസ്റ്റ് ചാർജിങ് ബാറ്ററിയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. 10 മണിക്കൂർ വരെ നീണ്ട ബാറ്ററി ലൈഫും ഇത് നൽകുന്നു.

അസൂസ്- E203MAH

അസൂസ്- E203MAH

വില: 19,529 രൂപ

20000 രൂപയിൽ താഴെ വിലയുള്ള ഒരു കോം‌പാക്റ്റ്, മിനി ലാപ്‌ടോപ്പാണ് അസൂസ് ഇ203. അത് ആവശ്യമായ എല്ലാ സവിശേഷതകളും വളരെ കുറഞ്ഞ വിലയിൽ നൽകുന്നു. ഭാരം കുറഞ്ഞതും വേഗതയേറിയതുമായ ലാപ്ടോപ്പാണ് ഇത്. നിങ്ങൾ ഒരു ബേസിക്ക് ലാപ്‌ടോപ്പ് തിരയുകയാണെങ്കിൽ ഇത് മികച്ചതാണ്. 1366 x 768-പിക്സൽ ഡിസ്പ്ലേയോടുകൂടിയ 11.6 ഇഞ്ച് സ്ക്രീനാണ് ഇതിൽ ഉള്ളത്. ഈ കോം‌പാക്റ്റ് ലാപ്‌ടോപ്പിന് 500 ജിബി എസ്എസ്ഡി സ്റ്റോറേജുണ്ട്. 180 ഡിഗ്രി ഹിംഗും ഇതിലുണ്ട്.

ഏസർ ആസ്പയർ 3 A315

ഏസർ ആസ്പയർ 3 A315

വില: 17,990 രൂപ

20,000 ൽ താഴെയുള്ള ഏസർ ലാപ്ടോപ്പുകളിൽ ഏറ്റവും മികച്ചതാണ് ഏസർ ആസ്പയർ 3. വളരെ താങ്ങാവുന്ന വിലയിൽ മികച്ച സവിശേഷതകൾ ഈ ലാപ്ടോപ്പ് നൽകുന്നു. ഈ ലാപ്‌ടോപ്പിൽ 15.6 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1920 x 1080 റെസല്യൂഷനും 1 ടിബി എച്ച്ഡിഡി സ്റ്റോറേജും ഉണ്ട്. ഇതൊരു കോർ i3 ലാപ്‌ടോപ്പാണ്. ലാപ്‌ടോപ്പിന്റെ പ്രീമിയം എക്‌സ്റ്റീരിയർ ആകർഷകവും നൂതനവുമാണ്. 1.8 GHz ഇന്റൽ സെലറോൺ പ്രോസസറാണ് ഇതിന് കരുത്ത് നൽകുന്നത്. 4ജിബി റാമും ഇതിലുണ്ട്.

ലെനോവോ ഐഡിയപാഡ് 130 എപിയു ഡ്യുവൽ കോർ എ6

ലെനോവോ ഐഡിയപാഡ് 130 എപിയു ഡ്യുവൽ കോർ എ6

വില: 16,990 രൂപ

ലെനോവോയുടെ ഐഡിയപാഡ് മികച്ച പ്രോസസ്സിംഗും ഗ്രാഫിക്സ് ഓപ്ഷനുകളുമുള്ള പ്രീമിയം സവിശേഷതകളോടെ വരുന്നു. ലെനോവോ ഐഡിയപാഡ് ബജറ്റ് ഫ്രണ്ട്ലി ലാപ്‌ടോപ്പാണ്. ഇത് എല്ലാത്തരം ഉപയോഗത്തിനും തികച്ചും അനുയോജ്യമാണ്. 20,000ൽ താഴെ വിലയുള്ള ഒരു ഗെയിമിങ് ലാപ്‌ടോപ്പ് അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ഇത്. ഡിവൈസിൽ 4ജിബി DDR4 റാം ഉണ്ട്. ഒന്നിലധികം ആപ്പുകൾ ഉപയോഗിച്ചാൽ പോലും അധികം ലാഗ് ഉണ്ടാകുന്നില്ല. ഇതിന് 1 ടിബി എച്ച്ഡിഡി സ്റ്റോറേജ് ശേഷിയും, 15.6 ഇഞ്ച് സ്‌ക്രീനും ഉണ്ട്. മികച്ച ബാറ്ററി ബാക്ക്അപ്പും ഈ ലാപ്ടോപ്പ് നൽകുന്നു.

Best Mobiles in India

English summary
Many laptops are available in India today for less than Rs 20,000. Here are the top 5 laptops in India that can be used for online classes and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X