30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന കിടിലൻ ലാപ്ടോപ്പുകൾ

|

ലാപ്ടോപ്പുകൾ ഇന്ന് എല്ലാവർക്കും അവശ്യം വേണ്ട ഡിവൈസായി മാറിക്കഴിഞ്ഞു. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. കേരളത്തിൽ സ്ക്കൂളുകൾ തുറന്നുവെങ്കിലും ഓൺലൈൻ ക്ലാസുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ലാപ്ടോപ്പുകളുടെ ആവശ്യം കുറയുന്നില്ല. ഇന്ത്യൻ വിപണിയിൽ നമുക്ക് തിരഞ്ഞെടുക്കാൻ ധാരാളം ലാപ്ടോപ്പുകൾ ഉണ്ട്. നമ്മുടെ ആവശ്യത്തിന് അനുസരിച്ച് പല വില നിലവാരങ്ങളിൽ മികച്ച ബ്രാനറുകളുടെ ലാപ്ടോപ്പുകൾ ലഭ്യമാണ്.

 

മികച്ച ലാപ്ടോപ്പുകൾ

ഇന്ത്യൻ വിപണിയിലെ 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ ലെനോവോ, ഡെൽ, അവിറ്റ, എച്ച്പി തുടങ്ങിയ മുൻനി ബ്രാന്റുകളുടെ ലാപ്ടോപ്പുകളും ഉണ്ട്. നിലവിൽ ഇന്ത്യയിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ നോക്കാം.

സ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാംസ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാം

ലെനോവോ 82C6000KIH

ലെനോവോ 82C6000KIH

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പാണ് ലെനോവോ 82C6000KIH. ഈ ലാപ്ടോപ്പ് നിലവിൽ 26,990 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് 14 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. റേഡിയൻ ഗ്രാഫിക്സുമായി ജോടിയാക്കിയ എഎംഡി റൈസൺ 3 3250യു ആണ് ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 4ജിബി ഡിഡിആർ4 റാമുള്ള ലാപ്ടോപ്പിൽ 1 ടിബി സ്റ്റോറേജും ലെനോവോ നൽകിയിട്ടുണ്ട്. മികച്ച ഡിസൈനാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്.

അവിറ്റ പ്യുറ 9220e
 

അവിറ്റ പ്യുറ 9220e

അവിറ്റ പ്യുറ 9220e ലാപ്ടോപ്പ് ഇപ്പോൾ 24,990 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. 14 ഇഞ്ച് എച്ച്ഡി ടിഎഫ്ടി ഐപിഎസ് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. എഎംഡി എപിയു ഡ്യുവൽ കോർ എ6 പ്രോസസറിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. 8 ജിബി റാമുള്ള സ്മാർട്ട്ഫോണിൽ 256 ജിബി സ്റ്റോറേജും കമ്പനി നൽകിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്.

ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയയുടെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയയുടെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

ലെനോവോ ഐഡിയപാഡ് D330 10IGM

ലെനോവോ ഐഡിയപാഡ് D330 10IGM

30,000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പുകളുടെ വിഭാഗത്തിലെ ലെനോവോയുടെ മികച്ച പ്രൊഡക്ടാണ് ലെനോവോ ഐഡിയപാഡ് D330 10IGM. ഈ ലാപ്ടോപ്പ് ഇപ്പോൾ 25,990 രൂപയ്ക്ക് ലഭ്യമാണ്. ഇതൊരു കൺവേർട്ടിബിൾ ലാപ്‌ടോപ്പാണ്. 1280x800 റെസല്യൂഷനുള്ള 10.1 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. 4 ജിബി റാമുള്ള ലാപ്ടോപ്പിൽ 64 ജിബി ഇഎംഎംസി സ്റ്റോറേജും നൽകിയിട്ടുണ്ട്. ഇന്റൽ സെലറോൺ എൻ 4000 പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്.

ഡെൽ ഇൻസ്പിറോൺ 15 3000

ഡെൽ ഇൻസ്പിറോൺ 15 3000

30,000 രൂപയിൽ താഴെ വിലയുള്ള ഡെല്ലിന്റെ മികച്ച ലാപ്ടോപ്പാണ് ഡെൽ ഇൻസ്പിറോൺ 15 3000. നിലവിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ലാപ്ടോപ്പിന് 27,990 രൂപയാണ് വില. ഈ ലാപ്‌ടോപ്പിന് 15.6 ഇഞ്ച് ആന്റി-ഗ്ലെയർ എൽഇഡി എച്ച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. റേഡിയൻ ഗ്രാഫിക്സുമായി ജോടിയാക്കിയ എഎംഡി അത്‌ലോൺ ഗോൾഡ് 3150യു പ്രോസസറാണ് ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 256 ജിബി എം.2 പിസിഐe NVMe എസ്എസ്ഡിയും ലാപ്ടോപ്പിൽ ഉണ്ട്. 4 ജിബി ഡിഡിആർ4 റാമുമായി ഈ ഡിവൈസ് വരുന്നു. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്.

യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

എച്ച്പി ക്രോംബുക്ക് 14എ എൻഎ0003ടിയു

എച്ച്പി ക്രോംബുക്ക് 14എ എൻഎ0003ടിയു

എച്ച്പി ക്രോംബുക്ക് 14എ എൻഎ0003ടിയു ലാപ്ടോപ്പിന് 27,990 രൂപയാണ് വില. 1366x768 പിക്‌സൽ റെസല്യൂഷനുള്ള 14 ഇഞ്ച് എച്ച്‌ഡി ഡബ്ല്യുഎൽഇഡി ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്‌സ് 600 ഉള്ള ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് ഇന്റൽ സെലെറോൺ എൻ4020 പ്രോസസറാണ്. 4 ജിബി റാമുള്ള ലാപ്ടോപ്പിൽ 64ജിബി ഇഎംഎംസി സ്റ്റോറേജും നൽകിയിട്ടുണ്ട്. ഗൂഗിളിന്റെ ക്രോം ഒഎസിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
These are the best laptops in the Indian market priced below Rs 30,000. The list includes laptops from leading brands such as Lenovo, Dell, Avita and HP.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X