Home
Computer

ഇന്ത്യൻ വിപണിയിലെ മികച്ച പ്രീമിയം ഗെയിമിംഗ് ലാപ്ടോപ്പുകൾ

ലോക്ക്ഡൌൺ കാലത്ത് വീട്ടിലിരുന്ന് മടുത്ത പലർക്കും ആശ്വാസമായത് ലാപ്ടോപ്പുകളടക്കമുള്ള ഡിവൈസുകളാണ്. ഗെയിമിങിനായി ലാപ്ടോപ്പ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മികച്ച ലാപ്ടോപ്പുകൾ തന്നെ കമ്പനികൾ ഇതിനായി പുറത്തിറക്കുന്നുണ്ട്. കരുത്തുള്ള ലാപ്ടോപ്പുകൾക്ക് മാത്രമേ മികച്ച ഗെയിമിങ് അനുഭവം നൽകാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഗെയിമിങ് ലാപ്ടോപ്പുകൾക്ക് വിലയും കൂടുതലായിരിക്കും.

പ്രീമിയം ലാപ്ടോപ്പുകൾ

പ്രീമിയം ലാപ്ടോപ്പുകളുടെ കൂട്ടത്തിലാണ് ഗെയിമിങിനായി ഉപയോഗിക്കുന്ന ലാപ്ടോപ്പുകളിൽ മിക്കതും. മികച്ച പെർഫോമൻസ് തരുന്ന ഈ ലാപ്ടോപ്പുകളുടെ വിഭാഗത്തിലേക്ക് എല്ലാ കമ്പനികളും പ്രൊഡക്ടുകൾ പുറത്തിറക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച പ്രീമിയം ഗെയിമിങ് ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ അസൂസ്, എംഎസ്ഐ, എച്ച്പി എന്നീ കമ്പനികളുടെ ടാപ്ടോപ്പുകൾ ഇടം പിടിച്ചിട്ടുണ്ട്.

അസൂസ് റോഗ് G703GI-E5148T 17.3-ഇഞ്ച് FHD (ASUS ROG G703GI-E5148T 17.3-inch FHD)

അസൂസ് റോഗ് G703GI-E5148T 17.3-ഇഞ്ച് FHD (ASUS ROG G703GI-E5148T 17.3-inch FHD)

അസൂസ് റോഗ് G703GI-E5148T 17.3 ഇഞ്ച് FHD ഇന്ത്യയിൽ 499,990 രൂപയ്ക്കാണ് ലഭ്യമാവുക. 17.3 ഇഞ്ച് ഡിസ്‌പ്ലേയും 144 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് ഈ ലാപ്ടോപ്പിനുള്ളത്. 64 ജിബി റാമും 2 ടിബി എസ്എസ്ഡി അധിഷ്ഠിത സ്റ്റോറേജുമുള്ള 8th gen ഇന്റൽ കോർ ഐ 9-8950 എച്ച് കെ സിപിയുവാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. ഗ്രാഫിക്സ് പരിശോധിച്ചാൽ 8 ജിബി വീഡിയോ മെമ്മറിയുള്ള എൻവിഡിയ ജിടിഎക്സ് 1080 ലാപ്പിൽ നൽകിയിട്ടുണ്ട്.

അസൂസ് റോഗ് G703 17.3 (ASUS ROG G703 17.3)

അസൂസ് റോഗ് G703 17.3 (ASUS ROG G703 17.3)

അസൂസ് റോഗ് G703 17.3 "FHD 144Hz ഗെയിമിംഗ് ലാപ്‌ടോപ്പ് RTX 399,990 രൂപയ്ക്കാണ് വിപണിയിൽ ലഭ്യമാകുന്നത്. 173 ഇഞ്ച് ഡിസ്‌പ്ലേയും 144Hz റിഫ്രഷ് റേറ്റുമുള്ള ഈ ഡിവൈസിൽ 32 ജിബി റാമും 1 ടിബി എസ്എസ്ഡിയുമുണ്ട്. 9th gen ഇന്റൽ കോർ i9-9980HK സിപിയുവാണ് ലാപ്പിന് കരുത്ത് നൽകുന്നത്. ഗ്രാഫിക്സിന്റെ കാര്യം പരിശോധിച്ചാൽ ലാപ്ടോപ്പിൽ എൻവിഡിയ ആർടിഎക്സ് 2080, 8 ജിബി വീഡിയോ മെമ്മറി നൽകിയിട്ടുണ്ട്.

എംഎസ്ഐ ഗെയിമിംഗ് GT75 ടൈറ്റൻ 9SG-413IN 2019 (MSI Gaming GT75 Titan 9SG-413IN 2019)

എംഎസ്ഐ ഗെയിമിംഗ് GT75 ടൈറ്റൻ 9SG-413IN 2019 (MSI Gaming GT75 Titan 9SG-413IN 2019)

എംഎസ്ഐ ഗെയിമിംഗ് ജിടി 75 ടൈറ്റൻ 9 എസ്ജി -413IN 2019 ലാപ്ടോപ്പ് 349,990 രൂപയ്ക്കാണ് വിൽക്കുന്നത്. 17 ഇഞ്ച് സ്‌ക്രീനാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. 32 ജിബി റാം, 1 ടിബി എസ്എസ്ഡി, 1 ടിബി എച്ച്ഡിഡി എന്നിവയ്ക്കൊപ്പം 9th gen ഇന്റൽ കോർ ഐ 7-9750 എച്ച് സിപിയുവാണ് ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത്. 8 ജിബി വീഡിയോ മെമ്മറിയുള്ള ആർടിഎക്സ് 2080 മികച്ച ഗ്രാഫിക്സ് അനുഭവനം നൽകുന്നു.

അസൂസ് റോഗ് സെഫൈറസ് എസ് GX701 17.3 (ASUS ROG Zephyrus S GX701 17.3)

അസൂസ് റോഗ് സെഫൈറസ് എസ് GX701 17.3 (ASUS ROG Zephyrus S GX701 17.3)

അസൂസ് റോഗ് സെഫൈറസ് എസ് GX701 17.3 ഗെയിമിംഗ് ലാപ്‌ടോപ്പിന് 143Hz റിഫ്രഷ് റേറ്റുള്ള 17.3 ഇഞ്ച് സ്‌ക്രീനാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് ഇന്ത്യയിൽ 299,990 രൂപയ്ക്കാണ് വിൽക്കുന്നത്. 32 ജിബി റാമുള്ള 9th gen ഇന്റൽ കോർ i7-9750H സിപിയുവിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. 1TB SSD, RTX 2080 ഗ്രാഫിക്സ് കാർഡും ഡിവൈസിൽ നൽകിയിട്ടുണ്ട്.

എച്ച്പി ഒമെൻ എക്സ് 2 എസ് കോർ ഐ7 9th Gen 15.6 ഇഞ്ച് (HP Omen X 2S Core i7 9th Gen)

എച്ച്പി ഒമെൻ എക്സ് 2 എസ് കോർ ഐ7 9th Gen 15.6 ഇഞ്ച് (HP Omen X 2S Core i7 9th Gen)

എച്ച്പി ഒമാൻ എക്സ് 2 എസ് കോർ ഐ 7 9th Gen 15.6 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ ഗെയിമിംഗ് ലാപ്‌ടോപ്പിന് ഡ്യുവൽ ഡിസ്‌പ്ലേ സൊല്യൂഷൻ സവിശേഷതയുണ്ട്. പ്രമറി ഡിസ്പ്ലെയ്ക്ക്ക് 15.6 ഇഞ്ച് സ്‌ക്രീനും എഫ്എച്ച്ഡി റെസലൂഷനും ഉണ്ട്. ഇത് കൂടാതൊരു സെക്കൻഡറി ഡിസ്‌പ്ലേയും ലാപ്ടോപ്പിൽ ഉണ്ട്. ലാപ്ടോപ്പ് 274,657 രൂപയ്ക്ക് ലഭ്യമാണ്. ആർ‌ടി‌എക്സ് 2080 ജിപിയുവിനൊപ്പം ഇന്റൽ കോർ ഐ 7-9750 എച്ച് സിപിയുവാണ് ഈ ലാപ്ടോപ്പിന്റെ കരുത്ത്.

എച്ച്പി ഒമെൻ 9th Gen ഇന്റൽ കോർ ഐ 9 പ്രോസസർ

എച്ച്പി ഒമെൻ 9th Gen ഇന്റൽ കോർ ഐ 9 പ്രോസസർ

9th Gen ഇന്റൽ കോർ ഐ 9 പ്രോസസറുള്ള എച്ച്പി ഒമെൻ ലാപ്ടോപ്പിൽ പ്രീമിയം ഫിനിഷുള്ള 15.6 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇന്റൽ കോർ ഐ 9-9880 എച്ച് സിപിയു, ആർടിഎക്‌സ് 2080 ജിപിയു എന്നിവയാണ് ലാപ്‌ടോപ്പിന്റെ പ്രധാന സവിശേഷതകൾ. ഈ ഡിവൈസ് ഇന്ത്യയിൽ 241,320 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ പട്ടികയിലെ ഏറ്റുവും വിലകുറഞ്ഞ മോഡലാണ് ഇത്.

Best Mobiles in India

English summary
Here are some of the best performing gaming laptops available in the market with the latest design and hardware choices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X