ഡെൽ ഇൻസ്പിറോൺ 14, ഇൻസ്പിറോൺ 15 ലാപ്ടോപ്പുകളുടെ വിൽപ്പന ഇന്ന് ആരംഭിക്കും

|

ഡെൽ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ പുതിയ ഇൻസ്പിറോൺ ലാപ്ടോപ്പുകൾ പുറത്തിറക്കിയത്. ഈ നിരയിൽ നാല് ലാപ്ടോപ്പുകളാണ് ഉള്ളത്. ഡെൽ ഇൻസ്പിറോൺ 14 2-ഇൻ -1, ഇൻസ്പിറോൺ 14, ഡെൽ ഇൻസ്പിറോൺ 15, ഡെൽ ഇൻസ്പിറോൺ 13 എന്നിവയാണ് ഈ ലാപ്ടോപ്പുകൾ. ഇതിൽ ഇൻസ്പിറോൺ 14, ഇൻസ്പിറോൺ 15 എന്നിവയുടെ വിൽപ്പന ഇന്ന് നടക്കും. സ്ലിം ബെസലുകൾ, മികച്ച ടച്ച്പാഡ്, വലിയ കീകാപ്പുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ലാപ്ടോപ്പുകൾ വരുന്നത്. എല്ലാ ലാപ്‌ടോപ്പുകളിലും എച്ച്ഡി വെബ്‌ക്യാമും എക്‌സ്‌പ്രസ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

 

ഇന്ത്യയിലെ ഡെൽ ഇൻസ്പിറോൺ സീരീസിന്റെ വിലയും ലഭ്യതയും

ഇന്ത്യയിലെ ഡെൽ ഇൻസ്പിറോൺ സീരീസിന്റെ വിലയും ലഭ്യതയും

പുതിയ ഡെൽ ഇൻസ്പിറോൺ 14 2-ഇൻ -1 ഇന്റൽ, എഎംഡി എന്നീ രണ്ട് ഓപ്ഷനുകളിൽ വരുന്നു. ഇന്റൽ കോൺഫിഗറേഷന്റെ വില ആരംഭിക്കുന്നത് 57,990 രൂപ മുതലാണ് എഎംഡി കോൺഫിഗറേഷൻന്റെ വില ആരംഭിക്കുന്നത് 65,990 രൂപ മുതലാണ്. 2-ഇൻ -1 മോഡലിന്റെ വിൽപ്പന ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ഡെൽ ഇൻസ്പിറോൺ 14ന്റെ വില ആരംഭിക്കുന്നത് 44,990 രൂപ മുതലാണ്. ഇന്നാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്.

കരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾകരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ

ഡെൽ

ഡെൽ ഇൻസ്പിറോൺ 15 ലാപ്ടോപ്പും ഇന്റൽ, എഎംഡി ഓപ്ഷനുകളിൽ ലഭ്യമാണ്. ഇന്റൽ കോൺഫിഗറേഷനുകളുടെ വില ആരംഭിക്കുന്നത് 48,990 രൂപ മുതലാണ്. ഈ മോഡലിന്റെ വിൽപ്പനയാണ് ഇന്ന് ആരംഭിക്കുന്നത്. എ‌എം‌ഡി കോൺ‌ഫിഗറേഷനുകൾ‌ക്ക് 57,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇവയുടെ വിൽപ്പന ജൂൺ 22ന് നടക്കും. ഇൻസ്പിറോൺ 13 ജൂലൈ 7 മുതൽ 68,990 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും. ഡെൽ വെബ്സൈറ്റ്, ആമസോൺ, റീട്ടെയിൽ സ്റ്റോറുകൾ, മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ, തിരഞ്ഞെടുത്ത ഡെൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ എന്നിവയിലൂടെയാണ് ലാപ്ടോപ്പുകൾ വിൽപ്പനയ്ക്ക് എത്തുന്നത്.

ഡെൽ ഇൻസ്പിറോൺ 14,ഇൻസ്പിറോൺ 15: സവിശേഷതകൾ
 

ഡെൽ ഇൻസ്പിറോൺ 14,ഇൻസ്പിറോൺ 15: സവിശേഷതകൾ

പുതിയ ഡെൽ ഇൻസ്പിറോൺ 14 ലാപ്ടോപ്പിൽ 14 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. ഡെൽ ഇൻസ്പിറോൺ 15ന് 15.6 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഡിസ്‌പ്ലേയുണ്ട്. 11th ജനറേഷൻ ഇന്റൽ കോർ ഐ7 പ്രോസസറുകളും എൻവിഡിയ ജിഫോഴ്‌സ് എംഎക്സ് 450 ജിപിയുവുമാണ് ഇൻസ്പിറോൺ 14ൽ ഉള്ളത്. ഡെൽ ഇൻസ്പിറോൺ 15 ഇന്റൽ, എഎംഡി കോൺഫിഗറേഷനുകളിൽ ലഭ്യമാകും. ഈ ലാപ്ടോപ്പുകളിൽ 16 ജിബി വരെ ഡിഡിആർ 4 റാമും 1 ടിബി വരെ എം 2 പിസിഐ എൻവിഎം എസ്എസ്ഡിയും ഉണ്ട്.

കരുത്തുള്ള ലാപ്ടോപ്പ് വേണോ?, ഇന്ത്യൻ വിപണിയിലെ മികച്ച കോർ ഐ9 ലാപ്ടോപ്പുകൾ ഇവയാണ്കരുത്തുള്ള ലാപ്ടോപ്പ് വേണോ?, ഇന്ത്യൻ വിപണിയിലെ മികച്ച കോർ ഐ9 ലാപ്ടോപ്പുകൾ ഇവയാണ്

ഇൻസ്പിറോൺ ലാപ്ടോപ്പുകൾ

ഇൻസ്പിറോൺ 14, ഇൻസ്പിറോൺ 15 എന്നിവയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ എച്ച്ഡിഎംഐ പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട്, യുഎസ്ബി ടൈപ്പ്-സി 3.2 ജെൻ 2 പോർട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-എ 3.2 ജെൻ 1 പോർട്ടുകൾ, ഒരു എസ്ഡി കാർഡ് റീഡർ, ഹെഡ്ഫോൺ / മൈക്രോഫോൺ കോംബോ ജാക്ക്, Wi-Fi 6 എന്നിവ നൽകിയിട്ടുണ്ട്. രണ്ട് സ്പീക്കറുകളും ഡ്യൂവൽ ഡിജിറ്റൽ മൈക്രോഫോൺ അറേയും ഉണ്ട്. രണ്ട് ലാപ്ടോപ്പുകളും 54Whr വരെ ബാറ്ററികളുമായിട്ടാണ് വരുന്നത്. ഇൻസ്പിറോൺ 14, ഇൻസ്പിറോൺ 15 ഇന്റൽ കോൺഫിഗറേഷൻ എന്നിവയുടെ വിൽപ്പനയാണ് ഇന്ന് നടക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Dell has recently launched the new Inspiron laptops in the Indian market. There are four laptops in this line. These laptops are Dell Inspiron 14 2-in-1, Inspiron 14, Dell Inspiron 15 and Dell Inspiron 13.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X