ഡെൽ പ്രിസിഷൻ 3561, 5560, 5760, 7560, 7760, ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പുകൾ ലോഞ്ച് ചെയ്തു

|

ഡെൽ അതിന്റെ പുതിയ ലാപ്ടോപ്പ് സീരിസുകൾ പുറത്തിറക്കി. പ്രിസിഷൻ സീരീസിൽ പ്രെസിഷൻ 3561, പ്രിസിഷൻ 5560, പ്രിസിഷൻ 5760, പ്രിസിഷൻ 7560, പ്രിസിഷൻ 7760 എന്നിവയും ഏലിയൻവെയർ എം15 ആർ6 ഗെയിമിംഗ് ലാപ്‌ടോപ്പുമാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രെസിഷൻ ലാപ്ടോപ്പ് സീരിസിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏലിയൻ‌വെയർ എം15 ആർ6 ഗെയിമിങ് ലാപ്ടോപ്പിന് 1,299.99 ഡോളറാണ് (ഏകദേശം 95,500 രൂപ) വില.

ഏലിയൻവെയർ എം15 ആർ6: സവിശേഷതകൾ

ഏലിയൻവെയർ എം15 ആർ6: സവിശേഷതകൾ

360 ഹെർട്സ് റിഫ്രഷ് റേറ്റ്, 1 എം‌എസ് റസ്പോൺസ് ടൈം, 300 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്, 100 ശതമാനം എസ്‌ആർ‌ജിബി കളർ ഗാമറ്റ് എന്നിവയുള്ള 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഏലിയൻ‌വെയർ എം15 ആർ6 ലാപ്ടോപ്പിൽ ഉള്ളത്. 240 ഹെർട്സ് റിഫ്രഷ് റേറ്റ്, 2 എം‌എസ് റസ്പോൺസ് ടൈം, 400 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്, 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, എൻ‌വിഡിയ ജി-സിങ്ക്, അഡ്വാൻസ്ഡ് ഒപ്റ്റിമസ് സപ്പോർട്ട് എന്നിവയുള്ള ക്യുഎച്ച്ഡി വേരിയന്റിലും ഡിവൈസ് ലഭ്യമാകും.

എൻ‌വിഡിയ

എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3080 ജിപിയു വരെ ജോടിയാക്കിയ ഇന്റൽ 11th ജനറേഷൻ കോർ i9-11900 എച്ച് പ്രോസസറിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ലാപ്ടോപ്പിൽ 32 ജിബി വരെ ഡിഡിആർ 4 റാമും 4 ടിബി വരെ പിസിഐ എം 2 എസ്എസ്ഡി സ്റ്റോറേജും ഉണ്ട്. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 86Whr ബാറ്ററിയും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ 6 എഎക്സ് 1650, ബ്ലൂടൂത്ത് വി 5.2, മൂന്ന് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ടുകൾ, തണ്ടർബോൾട്ട് 4 പോർട്ട്, എച്ച്ഡിഎംഐ 2.1 പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ആർ‌ജെ -45 ഇഥർനെറ്റ് പോർട്ട് എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

മികച്ച സവിശേഷതകളുമായി വയോ എസ്ഇ 14, എസ്എക്സ് 14 ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തിമികച്ച സവിശേഷതകളുമായി വയോ എസ്ഇ 14, എസ്എക്സ് 14 ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

ഡെൽ പ്രിസിഷൻ 3561: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 3561: സവിശേഷതകൾ

3840 × 2160 പിക്‌സൽ റെസല്യൂഷനുള്ള 15.6 ഇഞ്ച് യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഡെൽ പ്രിസിഷൻ 3561 ലാപ്ടോപ്പിൽ ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 16: 9 അസ്പാക്ട് റേഷിയോ, 400 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം എസ്ആർജിബി കവറേജ് എന്നിവയുമായാണ് ഈ ഡിസ്പ്ലെ വരുന്നത്. ഇന്റൽ 11th ജനറേഷൻ കോർ i9-11950 എച്ച് പ്രോസസർ, എൻവിഡിയ ടി 600 ജിപിയു എന്നിവയുള്ള ലാപ്ടോപ്പിൽ ഇന്റൽ സിയോൺ ഡബ്ല്യു -11855 എം പ്രോസസറും ഉണ്ട്.

കണക്റ്റിവിറ്റി

64 ജിബി വരെ ഡിഡിആർ 4 റാമും 2 ടിബി വരെ എം 2 പിസിഐ എൻവിഎം എസ്എസ്ഡി സ്റ്റോറേജുമുള്ള ഈ ലാപ്ടോപ്പിൽ വേവ്സ് മാക്സ് ഓഡിയോ പ്രോ ട്യൂൺ ചെയ്ത ഡ്യുവൽ സ്പീക്കറുകളും ഉണ്ട്. 96Whr ബാറ്ററിയും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഇന്റൽ വൈ-ഫൈ 6 എഎക്സ് 210 2 × 2.11 ആക്സ്, ബ്ലൂടൂത്ത് വി 5.1, രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, രണ്ട് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ടുകൾ, എച്ച്ഡിഎംഐ 2.0, ആർ‌ജെ -45, യു‌എസ്‌ഡി കാർഡ് റീഡർ, ഓപ്ഷണൽ സ്മാർട്ട് കാർഡ് എന്നിവ നൽകിയിട്ടുണ്ട്.

ഡെൽ പ്രിസിഷൻ 5560: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 5560: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 5560ൽ 15.6 ഇഞ്ച് വരെ യുഎച്ച്ഡി + ഇൻഫിനിറ്റി എഡ്ജ് ഡിസ്‌പ്ലേ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 500 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം അഡോബ്ആർജിബി സപ്പോർട്ട്, 99 ശതമാനം ഡിസിഐ-പി 3 സപ്പോർട്ട്, ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ. എൻ‌വിഡിയ ആർ‌ടി‌എക്സ് എ 2000 ജിപിയു ഉള്ള ഇന്റൽ 11th ജനറേഷൻ കോർ ഐ 9-11950 എച്ച് പ്രോസസർ അതല്ലെങ്കിൽ ഇന്റൽ സിയോൺ ഡബ്ല്യു -11955 എം പ്രോസസർ എന്നിവയും ഡിവൈസിൽ ഉണ്ട്. 64 ജിബി വരെ ഡിഡിആർ 4 റാമും 2 ടിബി വരെ എം 2 പിസിഐ എൻവിഎം എസ്എസ്ഡി സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. 86Whr ബാറ്ററിയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

കിടിലൻ ഫീച്ചറുകളുമായി എം‌എസ്‌ഐ സമ്മിറ്റ്, പ്രസ്റ്റീജ്, മോഡേൺ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തികിടിലൻ ഫീച്ചറുകളുമായി എം‌എസ്‌ഐ സമ്മിറ്റ്, പ്രസ്റ്റീജ്, മോഡേൺ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

ഡെൽ പ്രിസിഷൻ 5760: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 5760: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 5760 ലാപ്ടോപ്പിൽ ടച്ച് പാനലുള്ള 17 ഇഞ്ച് ഡബ്ല്യുഎൽഇഡി യുഎച്ച്ഡി + ഡിസ്പ്ലേയാണ് ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 100 ശതമാനം അഡോബ്ആർജിബി, 99 ശതമാനം ഡിസിഐ-പി 3, 500 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, ഡിസ്‌പ്ലേ എച്ച്ഡിആർ 400 സർട്ടിഫിക്കേഷൻ, ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയാണ് ഈ ഡിസ്‌പ്ലേയിലുള്ളത്. എൻ‌വിഡിയ ആർ‌ടി‌എക്സ് എ3000 ജിപിയു ഉള്ള ഇന്റൽ 11th ജനറേഷൻ കോർ ഐ9-11950 എച്ച് പ്രോസസറോ ഇന്റൽ സിയോൺ ഡബ്ല്യു -11955 എം പ്രോസസറോ ആണ് ലാപ്ടോപ്പിൽ ഉള്ളത്. 64 ജിബി വരെ ഡിഡിആർ 4 റാമും 4 ടിബി എം 2 വരെ പിസിഐഇ എൻവിഎം എസ്എസ്ഡി സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. 97Whr വരെ ബാറ്ററിയും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

ഡെൽ പ്രിസിഷൻ 7560: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 7560: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 7560 ലാപ്ടോപ്പിൽ എച്ച്ഡിആർ 600 സർട്ടിഫിക്കേഷനും 100 ശതമാനം അഡോബ് ആർ‌ജിബിയും 800 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള 15.6 ഇഞ്ച് യു‌എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. എൻ‌വിഡിയ ആർ‌ടി‌എക്സ് എ 5000 ജിപിയു ജോടിയാക്കിയ ഇന്റൽ 11th ജനറേഷൻ കോർ ഐ9-11950 എച്ച് പ്രോസസറോ ഇന്റൽ സിയോൺ ഡബ്ല്യു -11955 എം പ്രോസസറോ ആണ് ലാപ്ടോപ്പിൽ ഉള്ളത്. 128 ജിബി വരെ ഡി‌ഡി‌ആർ 4 റാമും 4 ടിബി എം 2 പി‌സി‌ഐ എൻ‌വി‌എം എസ്എസ്ഡി സ്റ്റോറേജുമുള്ള ഡിവൈസിൽ 95Whr ബാറ്ററിയുണ്ട്.

ഡെൽ പ്രിസിഷൻ 7760: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 7760: സവിശേഷതകൾ

ഡെൽ പ്രിസിഷൻ 7760 ലാപ്ടോപ്പിൽ 17.3 ഇഞ്ച് യുഎച്ച്ഡി ഡിസ്പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 500 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ 400 സർട്ടിഫിക്കേഷൻ എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. സിപിയു, ജിപിയു, റാം, സ്റ്റോറേജ് ഓപ്ഷനുകൾ ഡെൽ പ്രിസിഷൻ 7560ന് സമാനമാണ്. ബാറ്ററിയുടെ കാര്യവും സമാനം തന്നെയാണ്.

ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങിഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

Best Mobiles in India

English summary
Dell has released its new laptop series. The Precision series includes the Precision 3561, Precision 5560, Precision 5760, Precision 7560 and Precision 7760, as well as the Alienware M15R6 gaming laptop.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X