Home
Computer

ലാപ്ടോപ്പുകൾക്ക് ആകർഷകമായ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബാക്ക് ടു കോളേജ് ഓഫർ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയ്സ് ഓഫറിന്റെ ഭാഗമായി മികച്ച ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ഇപ്പോഴിതാ ലാപ്ടോപ്പുകൾക്ക് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് ബാക്ക് ടു കോളേജ് സെയിലൂടെ ലാപ്ടോപ്പുകൾക്ക് ആകർഷകമായ കിഴിവുകളാണ് ഇ-കൊമേഴ്സ് ഭീമൻ നൽകുന്നത്. ഓൺലൈൻ ക്ലാസുകൾക്കായും വീട്ടിലിരുന്ന് ജോലി ചെയ്യാനായു ആളുകൾ ലാപ്ടോപ്പുകൾ വാങ്ങുന്ന അവസരത്തിലാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

ലാപ്ടോപ്പ്

ഫ്ലിപ്പ്കാർട്ട് ബാക്ക് ടു കോളേജ് സെയിലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ലാപ്‌ടോപ്പുകൾ 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിലൂടെ സ്വന്തമാക്കാൻ സാധിക്കും. 20,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് അടക്കമുള്ള ആകർഷകമായ ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഇതിനൊപ്പം എല്ലാ ഡിഫക്ട്സിൽ നിന്നും പ്രോട്ടക്ഷനും ഓഫറായി നൽകുന്നുണ്ട്. രണ്ട് വർഷം വരെയുള്ള ഫ്ലിപ്പ്കാർട്ട് പ്രൊട്ടക്റ്റ് എക്സ്റ്റെൻഡഡ് വാറന്റി 799 രൂപയ്ക്ക് സ്വന്തമാക്കാനും സാധിക്കും. ഫ്ലിപ്പ്കാർട്ടിലൂടെ ഓഫറിൽ ലഭ്യമാകുന്ന ലാപ്ടോപ്പ് വിഭാഗങ്ങൾ പരിചയപ്പെടാം.

ലാപ്ടോപ്പുകൾക്ക് 7% വിലക്കിഴിവ്

ലാപ്ടോപ്പുകൾക്ക് 7% വിലക്കിഴിവ്

ദൈനംദിന ജോലികൾക്കായി ഒരു സാധാരണ ലാപ്‌ടോപ്പാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ഫ്ലിപ്പ്കാർട്ട് ബാക്ക് ടു കോളേജ് സെയിലിലൂടെ ഇത് 7 ശതമാനം വരെ ഓഫറിൽ സ്വന്തമാക്കാം. വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ ചെയ്യാനും, ബ്രൌസിംഗ്, മറ്റ് ജോലികൾ എന്നിവ ചെയ്യാനും സാധിക്കുന്ന വിധത്തിലുള്ള ഏസർ, എച്ച്പി, എന്നീ ബ്രാന്റുകളുടെ സാധാരണ ലാപ്ടോപ്പുകൾ ഈ ഓഫറിലൂടെ സ്വന്തമാക്കാം.

ഹൈ പെർഫോമൻസ് ലാപ്ടോപ്പുകൾക്ക് 47% വിലക്കിഴിവ്

ഹൈ പെർഫോമൻസ് ലാപ്ടോപ്പുകൾക്ക് 47% വിലക്കിഴിവ്

ചില ആളുകൾക്ക് അവരുടെ ജോലികൾ ചെയ്യൻ മികച്ച പെർഫോമൻസ് ഉള്ള ലാപ്ടോപ്പുകൾ തന്നെ ആവശ്യമായി വരും. കരുത്തുള്ള ലാപ്ടോപ്പുകൾ ഉപയോഗിച്ച് മാത്രം ജോലി ചെയ്യാൻ സാധിക്കുമെന്നുള്ള ആളുകൾക്കായി ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറാണ് നൽകുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച പെർഫോമൻസുള്ള ചില ലാപ്ടോപ്പുകൾ ഇപ്പോൾ 47 ശതനമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. അസൂസ് വിവോബുക്ക് 14, ആപ്പിൾ മാക്ബുക്ക് എയർ തുടങ്ങിയ ഡിവൈസുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ഡിസൈനർമാർക്കുള്ള ലാപ്ടോപ്പുകൾക്ക് 30% വിലക്കിഴിവ്

ഡിസൈനർമാർക്കുള്ള ലാപ്ടോപ്പുകൾക്ക് 30% വിലക്കിഴിവ്

ഡിസൈനർമാർക്കും മൾട്ടിമീഡിയ ജോലികൾ ചെയ്യുന്നവർക്കുമുള്ള ലാപ്ടോപ്പുകൾക്ക് ഫ്ലിപ്കാർട്ട് ബാക്ക് ടു കോളേജ് ഓഫറിലൂടെ 30 ശതനമാനം വിലക്കിഴിവാണ് ലഭിക്കുക. പ്രൊഫഷണലുകൾക്കുള്ള എച്ച്പി പവലിയൻ x360, ഏസർ സ്വിഫ്റ്റ് 3 മുതലായ ലാപ്‌ടോപ്പുകൾക്ക് ഫ്ലിപ്പ്കാർട്ട് സെയിൽ ഓഫർ ബാധകമാണ്. വലിയ ഫയലുകളും ഹെവി ആപ്ലിക്കേഷനുകളും കൈകാര്യം ചെയ്യാൻ കഴിയുന്ന ലാപ്‌ടോപ്പുകൾ ആവശ്യമുള്ളവർക്ക് മികച്ച ഓഫറാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ഗെയിമിംങ് ലാപ്ടോപ്പുകൾക്ക് 35% വിലക്കിഴിവ്

ഗെയിമിംങ് ലാപ്ടോപ്പുകൾക്ക് 35% വിലക്കിഴിവ്

ഗെയിമിംങ് താല്പര്യമുള്ളവർക്ക് മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ലാപ്ടോപ്പുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ 35 ശതനമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ഗെയിമിംങ് ലാപ്ടോപ്പുകളായ എംഎസ്ഐ ജി കോർ ഐ 7, ലെനോവോ ഐഡിയപാഡ് 3 എന്നിവയടക്കമുള്ളവ ഈ ഓഫറിലൂടെ സ്വന്തമാക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Within a few days of the Flipkart Big Saving Days Sale, the e-commerce retailer Flipkart is providing attractive discounts on laptops under the Back to College sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X