ഫ്ലിപ്പ്കാർട്ടിലൂടെ ലാപ്ടോപ്പുകൾ 40 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ലോക്ക്ഡൌൺ നാലാം ഘട്ടത്തിലേക്ക് കടന്നെങ്കിലും ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഓൺലൈനായി അവശ്യ സാധനങ്ങൾ അല്ലാത്തവയും വാങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ ആഴ്ച്ചകളോളം നിലച്ചിരുന്ന ഇ-കൊമേഴ്സ് വിപണി വീണ്ടും സജീവമായി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെല്ലാം തങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചതോടെ മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്പ്കാർട്ടും ആകർഷകമായ ഓഫറുകൾ ഉപയോക്താക്കൾക്കായി പ്രഖ്യാപിച്ചു.

ലാപ്‌ടോപ്പ്
 

പുതിയ ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ഫ്ലിപ്പ്കാർട്ട് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 40 ശതമാനം വരെ വിലക്കിഴിവിൽ മികച്ച ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്തമാക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കുൾപ്പെടെ അവരുടെ ലാപ്പ്ടോപ്പുകൾ അപ്ഡേറ്റ് ചെയ്യനുള്ള മികച്ച അവസരമാണ് ഇത്. ഫ്ലിപ്പ്കാർട്ടിൽ ഓഫറോട് കൂടി ലഭ്യമായിട്ടുള്ള മികച്ച സവിശേഷതകളുള്ള ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ലെനോവോ ഐഡിയപാഡ് 130 കോർ i3 7th Gen  (Lenovo Ideapad 130 Core i3 7th Gen)

ലെനോവോ ഐഡിയപാഡ് 130 കോർ i3 7th Gen (Lenovo Ideapad 130 Core i3 7th Gen)

ലെനോവോ ഐഡിയപാഡ് 130 കോർ ഐ 3 7th ജെൻ ലാപ്‌ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ 20% വരെ കിഴിവോടെ ലഭ്യമാണ്. 15.6 ഇഞ്ച് എഫ്എച്ച്ഡി സ്ക്രീനുള്ള ഈ ലാപ്‌ടോപ്പ് 4 ജിബി റാം, 1 ടിബി എച്ച്ഡിഡി സ്റ്റോറേജ്, വിൻഡോസ് 10 ഹോം എന്നീ സവിശേഷതകളുമായിട്ടാണ് വരുന്നത്.

എച്ച്പി 14ക്യൂ കോർ i5 8th Gen (HP 14q Core i5 8th Gen)

എച്ച്പി 14ക്യൂ കോർ i5 8th Gen (HP 14q Core i5 8th Gen)

വിൻഡോസ് 10 ഹോം, 1 ടിബി എച്ച്ഡിഡി, 8 ജിബി റാം എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ എച്ച്പി 14ക്യൂ കോർ i5 8th Gen ലാപ്ടോപ്പിൽ 14 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പാണ് ഇത്. ഈ എച്ച്പി ലാപ്‌ടോപ്പ് ഫ്ലിപ്പ്കാർട്ടിലൂടെ 11 ശതമാനം വരെ കിഴിവോടെ സ്വന്തമാക്കാം.

ഐസർ  നൈട്രോ 5 റൈസൺ 5 (Acer Nitro 5 Ryzen 5)ഐ
 

ഐസർ നൈട്രോ 5 റൈസൺ 5 (Acer Nitro 5 Ryzen 5)ഐ

ഐസർ നൈട്രോ 5 റൈസൺ 5 ലാപ്‌ടോപ്പ് 15.6 ഇഞ്ച് ഡിസ്‌പ്ലേ, എഎംഡി റൈസൺ 5 2500 യു പ്രോസസർ 2.0 ജിഗാഹെർട്‌സ് ടർബോ ബൂസ്റ്റ്, 64-ബിറ്റ് വിൻഡോസ് 10 ഹോം, 4 സെൽ ബാറ്ററി, 8 ജിബി റാം, 1 ടിബി എച്ച്ഡിഡി എന്നീ സവിശേഷതളോടെയാണ് വരുന്നത്. ഈ ലാപ്‌ടോപ്പ് ഫ്ലിപ്പ്കാർട്ട് വഴി 32 ശതമാനം വിലക്കിഴിലിൽ സ്വന്തമാക്കാം.

എച്ച്പി പവലിയൻ x360 കോർ i3 8th Gen (HP Pavilion x360 Core i3 8th Gen)

എച്ച്പി പവലിയൻ x360 കോർ i3 8th Gen (HP Pavilion x360 Core i3 8th Gen)

എച്ച്പി പവലിയൻ x360 കോർ ഐ 3 8th ജനറേഷൻ ലാപ്ടോപ്പ് 14 ഇഞ്ച് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ, 4 ജിബി റാം, 256 ജിബി എസ്എസ്ഡി, വിൻഡോസ് 10, നേർത്തതും ഭാരം കുറഞ്ഞതുമായ 2-ഇൻ -1 ഡിസൈൻ എന്നീ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെ ഈ എച്ച്പി ലാപ്ടോപ്പ് 5% വരെ വില കിഴിവിൽ സ്വന്തമാക്കാം.

ആപ്പിൾ മാക്ബുക്ക് എയർ കോർ i5 5th Gen (Apple MacBook Air Core i5 5th Gen)

ആപ്പിൾ മാക്ബുക്ക് എയർ കോർ i5 5th Gen (Apple MacBook Air Core i5 5th Gen)

ആപ്പിൾ മാക്ബുക്ക് എയർ കോർ ഐ 5 5 ജെൻ മോഡൽ 22% വരെ കിഴിവിലാണ് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 13.3 ഇഞ്ച് ഡിസ്‌പ്ലേ, ഇന്റൽ കോർ ഐ 5 പ്രോസസർ, 8 ജിബി റാം, 128 ജിബി എസ്എസ്ഡി എന്നിവയാണ് ഈ ലാപ്ടോപ്പിന്റെ സവിശേഷതകൾ.

ഡെൽ 14 3000 കോർ i3 7th Gen (Dell 14 3000 Core i3 7th Gen)

ഡെൽ 14 3000 കോർ i3 7th Gen (Dell 14 3000 Core i3 7th Gen)

ഡെൽ 14 3000 കോർ ഐ 3 7th Gen ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിലൂടെ 13 ശതാമാനം വരെ വിലകിഴിവിൽ ലഭ്യമാണ്. ഈ ലാപ്‌ടോപ്പിൽ 4 ജിബി റാം, 1 ടിബി എച്ച്ഡിഡി, വിൻഡോസ് 10 ഹോം, 4 സെൽ ബാറ്ററി, ഇന്റൽ കോർ ഐ 3 7 ജെൻ പ്രോസസർ എന്നീങ്ങനെയുള്ള മികച്ച സവിശേഷതകളാണ് ഉള്ളത്.

ലെനോവോ ഐഡിയപാഡ് എസ് 145 എപിയു (Lenovo Ideapad S145 APU Dual Core A6)

ലെനോവോ ഐഡിയപാഡ് എസ് 145 എപിയു (Lenovo Ideapad S145 APU Dual Core A6)

4 ജിബി റാം, 1 എച്ച്ഡി എച്ച്ഡിഡി, എഎംഡി എ 6-9225 7th ജനറേഷൻ പ്രോസസർ എന്നീ സവിശേഷതകളാണ് ലെനോവോ ഐഡിയപാഡ് എസ് 145 എപിയു ലാപ്ടോപ്പിൽ ഉള്ളത്. വിൻഡോസ് 10 ഒഎസുമായി വരുന്ന ഈ ലാപ്‌ടോപ്പ് ഫ്ലിപ്പ്കാർട്ടിലൂടെ 14 ശതനമാനം വരെ വിലകിഴിവിൽ ലഭ്യമാണ്.

അസൂസ് വിവോബുക്ക് ഗെയിമിംഗ് കോർ i5 9th Gen (Asus VivoBook Gaming Core i5 9th Gen)

അസൂസ് വിവോബുക്ക് ഗെയിമിംഗ് കോർ i5 9th Gen (Asus VivoBook Gaming Core i5 9th Gen)

അസൂസ് വിവോബുക്ക് ഗെയിമിംഗ് കോർ ഐ 5 9ജെൻ ലാപ്ടോപ്പ് ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്കാർട്ടിൽ 31 ശതമാനം വരെ വിലകിഴിവിൽ ലഭ്യമാണ്. 15.6 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേ, നേർത്തതും ഇളം നിറത്തിലുള്ളതുമായ ഡിസൈൻ, 4 ജിബി ആർ‌എ, 512 ജിബി എസ്എസ്ഡി, വിൻഡോസ് 10 ഹോം എന്നീ സവിശേഷതകളോടെയാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.

അസൂസ് ROG സ്ട്രിക്സ് ജി കോർ i7 9th Gen (Asus ROG Strix G Core i7 9th Gen)

അസൂസ് ROG സ്ട്രിക്സ് ജി കോർ i7 9th Gen (Asus ROG Strix G Core i7 9th Gen)

അസൂസ് ആർ‌ഒ‌ജി സ്ട്രിക്സ് ജി കോർ ഐ 7 9th Gen ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ട് വഴി 28% വരെ കിഴിവിൽ സ്വന്തമാക്കാം. 8 ജിബി റാം, 512 ജിബി എസ്എസ്ഡി, വിൻഡോസ് 10 ഹോം, 4 ജിബി ഗ്രാഫിക്സ്, ഇന്റൽ കോർ ഐ 7 9th ജനറേഷൻ പ്രോസസർ എന്നിവയാണ് ഈ ലാപ്ടോപ്പിന്റെ സവിശേഷതകൾ.

MSI മോഡേൺ 14 കോർ i5 10th Gen  (MSI Modern 14 Core i5 10th Gen)

MSI മോഡേൺ 14 കോർ i5 10th Gen (MSI Modern 14 Core i5 10th Gen)

എം‌എസ്‌ഐ മോഡേൺ 14 കോർ ഐ5 10th ജനറേഷൻ ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്കാർട്ട് വഴി 21% വരെ വിലകിഴിവിൽ ലഭ്യമാണ്. 8 ജിബി റാം, 512 ജിബി സ്റ്റോറേജ് സ്പേസ്, നേർത്ത ഡിസൈൻ, കോർ ഐ 5 10th ജെൻ പ്രോസസർ എന്നിവയാണ് ഈ ലാപ്ടോപ്പിന്റെ സവിശേഷതകൾ.

Most Read Articles
Best Mobiles in India

English summary
If you are looking forward to upgrade to a new laptop, then you can head on to Flipkart as the e-commerce portal is offering attractive discounts. Here, we have listed the offers on bestselling laptops on Flipkart that you can avail.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X