Home
Computer

ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

കൊറോണ വൈറസ് വ്യാപനം കാരണം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ഇതിനൊപ്പം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ലാപ്ടോപ്പുകളുടെ ആവശ്യകത വർധിച്ച് വരുന്നുണ്ട്. ധാരാളം ലാപ്ടോപ്പുകൾ വിറ്റഴിഞ്ഞ കാലയളവ് കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ലാപ്ടോപ്പുകൾക്ക് ആകർഷകമായ ഓഫറുകളാണ് ആമസോൺ നൽകുന്നത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ ഓഫറുകളാണ് ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നത്. ഓരോ ബ്രാന്റുകൾക്കുമുള്ള ഓഫറുകൾക്ക് പുറമേ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് പ്രൊഡക്ടുകൾ വാങ്ങുന്നവർക്ക് ആമസോൺ ഇന്ത്യ 10% കിഴിവും നൽകുന്നുണ്ട്. ആമസോണിലൂടെ സ്വന്തമാക്കാവുന്ന മികച്ച ചില ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

10% കിഴിവിൽ ഡെൽ വോസ്ട്രോ 3401 14 ഇഞ്ച് എഫ്എച്ച്ഡി എജി ഡിസ്പ്ലേ ലാപ്‌ടോപ്പ്

10% കിഴിവിൽ ഡെൽ വോസ്ട്രോ 3401 14 ഇഞ്ച് എഫ്എച്ച്ഡി എജി ഡിസ്പ്ലേ ലാപ്‌ടോപ്പ്

ഡെൽ വോസ്ട്രോ 3401 ൽ 14 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേ ലാപ്ടോപ്പിൽ 2 വശങ്ങളുള്ള ഇടുങ്ങിയ ബോർഡർ, ഇന്റൽ 10th ജനറേഷൻ കോർ ഐ 3 പ്രോസസർ, എക്സ്പ്രസ് ചാർജ് ബാറ്ററിയുപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി 0% മുതൽ 80% വരെ ചാർജ് ചെയ്യാനുള്ള സംവിധാനം എന്നിവ നൽകിയിട്ടുണ്ട്. ഈ ലാപ്ടോപ്പ് സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവാണ് ആമസോൺ നൽകുന്നത്.

13% കിഴിവിൽ ഡെൽ ഇൻസ്പിറോൺ 3505 15 ഇഞ്ച് എഫ്എച്ച്ഡി എജി ഡിസ്പ്ലേ ലാപ്‌ടോപ്പ്

13% കിഴിവിൽ ഡെൽ ഇൻസ്പിറോൺ 3505 15 ഇഞ്ച് എഫ്എച്ച്ഡി എജി ഡിസ്പ്ലേ ലാപ്‌ടോപ്പ്

ആമസോൺ ഇന്ത്യയിൽ ഡെൽ ഇൻസ്പിറോൺ 3505 ലാപ്ടോപ്പ് 13 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ലാപ്‌ടോപ്പിൽ 15.6 ഇഞ്ച് എഫ്‌എച്ച്ഡി ഡിസ്പ്ലെ, എഎംഡി റൈസൺ 3 3250 യു പ്രോസസർ, 8 ജിബി, 1 ടിബി എച്ച്ഡിഡി, എഎംഡി റേഡിയൻ സ്പീഡ് ഗ്രാഫിക്സ് എന്നിവ നൽകിയിട്ടുണ്ട്.

15% കിഴിവിൽ എച്ച്പി പവലിയൻ x360 കോർ i7 8th14 ഇഞ്ച് ടച്ച്സ്ക്രീൻ

15% കിഴിവിൽ എച്ച്പി പവലിയൻ x360 കോർ i7 8th14 ഇഞ്ച് ടച്ച്സ്ക്രീൻ

എച്ച്പി പവലിയൻ x360 കോർ i7 8th Gen 14-inch ലാപ്‌ടോപ്പ് ഇപ്പോൾ 15% കിഴിവിൽ ലഭ്യമാണ്. മിനറൽ സിൽവർ കളർ ഓപ്ഷനിൽ പുറത്തിറങ്ങിയ ഈ ലാപ്‌ടോപ്പ് 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. 2-ഇൻ -1 ഡിവൈസിൽ 16 ജിബി റാമും 512 ജിബി എസ്എസ്ഡിയുമാണ് ഉള്ളത്. നേർത്ത ഡിസൈനാണ് ലാപ്ടോപ്പിന്റേത്.

17% കിഴിവിൽ എച്ച്പി പവലിയൻ x360 ടച്ച്സ്ക്രീനിൽ

17% കിഴിവിൽ എച്ച്പി പവലിയൻ x360 ടച്ച്സ്ക്രീനിൽ

നിങ്ങൾ 2-ഇൻ -1 ഡിവൈസ് ആവശ്യമുള്ളവർക്ക് സ്വന്തമാക്കാവുന്ന മികച്ച പ്രൊഡക്ടാണ് എച്ച്പി പവലിയൻ x360. ഈ ലാപ്‌ടോപ്പിന് ഇപ്പോൾ 17% വരെ കിഴിവുണ്ട്. ബാങ്ക് ഓഫറുകളും ഇതിനൊപ്പം ലഭിക്കും. മികച്ചൊരു ഡീൽ തന്നെയാണ് എച്ച്പിയുടെ ലാപ്ടോപ്പിനായി ആമസോൺ നൽകുന്നത്.

28% കിഴിവിൽ ലെനോവോ തിങ്ക്പാഡ് E14

28% കിഴിവിൽ ലെനോവോ തിങ്ക്പാഡ് E14

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആമസോൺ ഇന്ത്യയിൽ ഇപ്പോൾ 28% കിഴിവോടെ ലെനോവോ തിങ്ക്പാഡ് ഇ14 ലഭ്യമാകും. 14 ഇഞ്ച് ഡിസ്പ്ലേ, 10th ജനറേഷൻ ഇന്റൽ കോർ ഐ 5 പ്രോസസർ, 8 ജിബി റാം, 512 ജിബി എസ്എസ്ഡി, വിൻഡോസ് 10 ഒഎസ് എന്നിവയാണ് ഈ ലാപ്ടോപ്പിന്റെ സവിശേഷതകൾ.

35% കിഴിവിൽ ലെനോവോ ഐഡിയപാഡ് സ്ലിം 3i 10 ജനറൽ

35% കിഴിവിൽ ലെനോവോ ഐഡിയപാഡ് സ്ലിം 3i 10 ജനറൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലെനോവോ ഐഡിയപാഡ് സ്ലിം 3 ഐ 10 ജെൻ 35% കിഴിവിൽ ലഭ്യമാണ്. നേർത്തതും ഭാരം കുറഞ്ഞതുമായ 15.6 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേയുമായിട്ടാണ് ഈ ലാപ്ടോപ്പ് അവതരിപ്പിച്ചത്. 8 ജിബി റാമും 1 ടിബി സ്റ്റോറേജ് സ്പേസും ഈ ലാപ്ടോപ്പിൽ ഉണ്ട്. വിൻഡോസ് 10ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Laptops are getting attractive offers through Amazon Great Indian Festival Sale. In addition to the offers for each brand, Amazon India also offers a 10% discount on purchases of products using the HDFC Bank Card.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X