എംഐ ലാപ്ടോപ്പുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം, ഓഫർ നാല് ദിവസം കൂടി
ഷവോമി എംഐയുടെ ലാപ്ടോപ്പുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. എംഐ നോട്ട്ബുക്ക് ഹോറൈസൺ എഡിഷൻ, എംഐ നോട്ട്ബുക്ക് ഇ-ലേണിങ് എഡിഷൻ, എംഐ നോട്ട്ബുക്ക് 14ഐസി സീരിസ് എന്നീ ലാപ്ടോപ്പുകൾക്കാണ് വിലക്കിഴിവുകളും ഓഫറുകളും ലഭിക്കുന്നത്. ഈ ഡിവൈസുകൾ ലഭ്യമാകുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും വിലക്കിഴിവ് ബാധകമാണെന്ന് കമ്പനി അറിയിച്ചു. മാർച്ച് 15 വരെയാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഇതിനകം ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ ലാപ്ടോപ്പുകളാണ് ഇവ.

എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷൻ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അൾട്രാ സ്ലിം ഐ7 വിൻഡോസ് ലാപ്‌ടോപ്പായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടത്തിന് പിന്നാലെയാണ് പുതിയ ഓഫറുമായി ഷവോമി രംഗത്തെത്തിയത്. ആമസോൺ, ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഓഫറുകൾ ലഭ്യമാണ്. എംഐയുടെ ലാപ്ടോപ്പുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി പരിശോധിക്കാം.

എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷൻ
ഇന്റൽ ഐ5 പ്രോസസറുള്ള എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷന്റെ 8ജിബി റാമും 512 ജിബി സ്റ്റോറേജും എൻവിഡിയ ജിഫോഴ്സ് എംഎക്സ് 350 ഗ്രാഫിക്സുമുള്ള മോഡലിന് 2,000 രൂപ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം അധിക ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ആക്സിസ് ബാങ്ക് കാർഡുകളിൽ 3,000 രൂപ ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. ആ ഓഫറുകളിലൂടെ 54,999 രൂപ വിലയുള്ള ലാപ്ടോപ്പ് 49,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്റൽ കോർ ഐ 7 പ്രോസസറുള്ള നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷനും കോർ ഐ5 വേരിയന്റിന് സമാനമായ ഡിസ്കൗണ്ടിലും ക്യാഷ്ബാക്ക് ഓഫറിലും സ്വന്തമാക്കാം. ഈ ലാപ്ടോപ്പിന് 59,999 രൂപയാണ് വില ഇപ്പോൾ ഓഫറിലൂടെ 54,999 രൂപയ്ക്ക് സ്വന്തമാക്കാം.

എംഐ നോട്ട്ബുക്ക് ഇ-ലേണിംഗ് എഡിഷൻ
ഇന്റൽ കോർ ഐ 3 പ്രോസസർ, 8 ജിബി + 256 ജിബി സ്റ്റോറേജ്, ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് എന്നിവയുള്ള എംഐ നോട്ട്ബുക്ക് ഇ-ലേണിംഗ് എഡിഷൻ വാങ്ങാനായി ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ക്യാഷ് ബാക്ക് ഓഫർ ലഭിക്കും. ഇതിലൂടെ ഈ ലാപ്ടോപ്പ് 35,999 രൂപയ്ക്ക് സ്വന്തമാക്കം. ഏറെ ആകർഷകമായ സവിശേഷതകളുള്ള ലാപ്ടോപ്പാമ് ഇത്. ഇതിനകം ഇന്ത്യൻ വിപണിയിൽ ജനപ്രീയ ലാപ്ടോപ്പുകളിലൊന്നായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്.

എംഐ നോട്ട്ബുക്ക് 14 ഐസി സീരീസ്
ഇന്റൽ കോർ ഐ5 പ്രോസസറുള്ള എംഐ നോട്ട്ബുക്ക് 14 ഐസി സീരീസ് ലാപ്‌ടോപ്പിനും ആകർഷകമായ വിലക്കിഴിവുകളാണ് ഷവോമി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ലാപ്ടോപ്പിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സുമുള്ള മോഡൽ വാങ്ങാനായി ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 2,000. രൂപ വിലക്കിഴിവ് ലഭിക്കും. 43,999 രൂപ വിലയുള്ള ലാപ്ടോപ്പ് ഇപ്പോൾ 40,999 രൂപയ്ക്ക് സ്വന്തമാക്കാം.

എംഐ നോട്ട്ബുക്ക് 14 ഐസി സീരീസിന്റെ 512 ജിബി സ്റ്റോറേജുള്ള മോഡലിനും 256 ജിബി വേരിയന്റിന് സമാനമായ കിഴിവ് ലഭിക്കും. 512 ജിബി സ്റ്റോറേജും എൻവിഡിയ ജിഫോഴ്സ് എംഎക്സ് 350 ഗ്രാഫിക്സും ഉള്ള നോട്ട്ബുക്ക് 14 (ഐസി) മോഡലിന് ആക്സിസ് ബാങ്ക് ഓഫർ മാത്രമേ ലഭിക്കൂ. 2,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് ഈ ലാപ്ടോപ്പിന് ലഭിക്കുന്നത്. 47,999 രൂപ വിലയുള്ള ലാപ്ടോപ്പാണ് ഈ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രേ ലഭിക്കുകയുള്ളു.


Click it and Unblock the Notifications








