Home
Computer

ഫ്ലിപ്പ്കാർട്ടിലൂടെ ലാപ്ടോപ്പുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

പ്രൊഡക്ടുകൾക്ക് ആകർഷകമായ ഡീലുകളും ഡിസ്കൗണ്ടുകളും നൽകുന്ന മികച്ച ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ ഒന്നാണ് ഫ്ലിപ്പ്കാർട്ട്. ഇടയ്ക്കിടെ ഓരോ സെയിലുകളിലൂടെ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ നൽകാനും ഫ്ലിപ്പ്കാർട്ട് ശ്രദ്ധിക്കുന്നുണ്ട്. ഈ സെയിലുകളിൽ ഏറ്റവും പുതിയത് ഷോപ്പ് ഫ്രം ഹോം എന്ന സെയിലാണ്. ഇന്നലെ ആരംഭിച്ച ഈ സെയിൽ നാളെയാണ് അവസാനിക്കുന്നത്. ഈ സെയിലിലൂടെ ലാപ്ടോപ്പുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ലാപ്ടോപ്പുകൾ

വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവ വർധിച്ച് വരുന്ന ഈ കൊറോണ കാലത്ത് ആളുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്ന പ്രൊഡക്ടുകളിൽ ഒന്നാണ് ലാപ്ടോപ്പുകൾ. നിങ്ങൾ നൽകുന്ന പണത്തിന് ചേർന്ന മൂല്യമുള്ള നിരവധി പ്രൊഡ്ക്ടുകൾ ഫ്ലിപ്പ്കാർട്ടിലുണ്ട്. പ്രമുഖ ലാപ്ടോപ്പ് ബ്രാന്റുകളുടെയെല്ലാം ലാപ്ടോപ്പുകൾ ഉപഭോക്താക്കളിൽ എത്തിക്കുന്ന ഫ്ലിപ്പ്കാർട്ട് ഇവയ്ക്ക് ആകർഷകമായ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിലൂടെ സ്വന്തമാക്കാവുന്ന ലാപ്ടോപ്പുകൾ പരിശോധിക്കാം.

20,990 രൂപ മുതലുള്ള വിലയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ

20,990 രൂപ മുതലുള്ള വിലയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ

കൊറോണ വ്യാപനം കാരണം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്ക്ഡൌണിലാണ്. അതുകൊണ്ട് തന്നെ ക്ലാസുകൾ ഇപ്പോൾ ഓൺ‌ലൈനായി നടക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾക്കും പ്രൊജക്ടുകൾക്കുമായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ ആവശ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ 20,990 രൂപ മുതൽ ആരംഭിക്കുന്ന വിലയിൽ ആകർഷകമായ ലാപ്‌ടോപ്പുകൾ ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിലൂടെ സ്വന്തമാക്കാം.

ഡെസ്‌ക്‌ടോപ്പ് ലാപ്‌ടോപ്പുകളിൽ 30% വരെ കിഴിവ്

ഡെസ്‌ക്‌ടോപ്പ് ലാപ്‌ടോപ്പുകളിൽ 30% വരെ കിഴിവ്

നിങ്ങൾ ഒരു ഡെസ്ക്ടോപ്പിനോ ലാപ്ടോപ്പിനായി തിരയുകയാണെങ്കിൽ ഇത് മികച്ച അവസരമാണ്. ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിലൂടെ നിങ്ങൾക്ക് ഈ ലാപ്ടോപ്പുകൾ 30% വരെ കിഴിവിൽ സ്വന്താമാക്കാൻ സാധിക്കും.

മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകളിൽ 40% വരെ കിഴിവ്

മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകളിൽ 40% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ട് വർക്ക് ഫ്രം ഹോം ഡെയ്‌സ് സെയിൽ സമയത്ത് മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകൾ 40% വരെ കിഴിവിൽ ലഭ്യമാകും. നാളെ വരെ മാത്രമായിരിക്കും ഈ സെയിൽ നടക്കുന്നത് എന്ന കാര്യം പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്. ഫ്ലിപ്പ്കാർട്ടിൽ നിന്ന് തന്നെ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങിയ ലാപ്ടോപ്പുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവ മികച്ച ലാപ്ടോപ്പുകൾ ആയിരിക്കും.

എച്ച്പി ലാപ്ടോപ്പുകളിൽ 20% വരെ കിഴിവ്

എച്ച്പി ലാപ്ടോപ്പുകളിൽ 20% വരെ കിഴിവ്

ലാപ്ടോപ്പ് വിപണിയിലെ ഏറ്റവും ശക്തരായ കമ്പനികളിൽ ഒന്നാണ് എച്ച്പി. എല്ലാ ഉപയോക്താക്കൾക്കും ചേർന്ന നിലയിൽ വിവിധ വില വിഭാഗങ്ങളിൽ എച്ച്പിക്ക് ലാപ്ടോപ്പുകൾ ഉണ്ട്. ഇത്തരം ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ സമയത്ത് 20% വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

കോർ ഐ5 ലാപ്‌ടോപ്പുകളിൽ 30% വരെ കിഴിവ്

കോർ ഐ5 ലാപ്‌ടോപ്പുകളിൽ 30% വരെ കിഴിവ്

നിങ്ങളുടെ ലാപ്ടോപ്പ് മൾട്ടി ടാസ്കിങിനോ കൂടുതൽ സൈസുള്ള ആപ്പുകൾ ലോഡ് ചെയ്യുന്നതിനോ തടസമില്ലാതെ പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ കുറഞ്ഞത് കോർ ഐ5 ലാപ്ടോപ്പ് ആയിരിക്കണം. ഇത്തരം ലാപ്ടോപ്പുകൾ നിങ്ങൾക്ക് 30% വരെ കിഴിവിൽ ഫ്ലിപ്പ്കാർട്ട് ഷോട്ട് ഫ്രം ഹോം സെയിലിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഇന്നും നാളെയും മാത്രമാണ് ഈ സെയിൽ ലഭ്യമാവുക.

Best Mobiles in India

English summary
Flipkart shop from home sale that started yesterday ends tomorrow. Through this sale, Flipkart is offering attractive offers for laptops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X