Home
Computer

ലാപ്ടോപ്പുകൾ വാങ്ങുന്നവർക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ

ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലെല്ലാം റിപ്പബ്ലിക്ക് ഡേയുമായി ബന്ധപ്പെട്ട സെയിലുകൾ നടക്കുകയാണ്. പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നവയാണ് ഈ സെയിലുകൾ. ഫ്ലിപ്പ്കാർട്ടും 2022ലെ ആദ്യത്തെ പ്രധാന വിൽപ്പനയായ ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ആരംഭിച്ചിരിക്കുന്നു. ഇന്ന് ആരംഭിച്ച വിൽപ്പന ജനുവരി 22 വരെയാണ് നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പർമാർക്ക് ഇന്നലെ മുതൽ തന്നെ ഈ സെയിലിലേക്ക് ആക്സസ് ലഭിച്ചിരുന്നു.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾക്ക് അതിശയിപ്പിക്കുന്ന കിഴിവുകളും മികച്ച ഓഫറുകളും ലഭിക്കും. നിങ്ങളുടെ പഴയ ലാപ്‌ടോപ്പ് മാറ്റി പുതിയൊരു ലാപ്ടോപ്പ് വാങ്ങണം എന്നുണ്ടെങ്കിൽ ഇത് മികച്ച അവസരമാണ്. കൊവിഡിന്റെ പുതിയ വകഭേദം നാശം വിതയ്ക്കുന്ന ഈ കാലത്ത് വീടുകളിലിരുന്ന് ജോലി ചെയ്യാനും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുമായി ആളുകൾക്ക് ലാപ്ടോപ്പുകൾ ആവശ്യമാണ്. നിങ്ങൾക്ക് ഈ സെയിലിലൂടെ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ നോക്കാം.

ആപ്പിൾ മാക്ബുക്ക് എയർ എം1

ആപ്പിൾ മാക്ബുക്ക് എയർ എം1

ആപ്പിൾ മാക്ബുക്ക് എയർ എം1 ലാപ്ടോപ്പ് നിലവിൽ 85,990 രൂപയ്ക്ക് ലഭ്യമാണ്. ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെയാണ് ഈ ആപ്പിൾ മാക്ബുക്ക് ഓഫറിൽ ലഭിക്കുന്നത്. 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള ലാപ്ടോപ്പാണ് ഇത്. ആപ്പിളിന്റെ എം1 പ്രോസസറിന്റെ കരുത്തിലാണ് ഈ മാക്ബുക്ക് പ്രവർത്തിക്കുന്നത്. ആപ്പിൾ മാക്ബുക്ക് എയർ എം1ന് 13.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. മാക്ബുക്ക് വാങ്ങാൻ ആഗ്രഹമുള്ള ആളുകൾക്ക് ഇത് മികച്ചൊരു അവസരം തന്നെയാണ്.

ഡെൽ വോസ്ട്രോ

ഡെൽ വോസ്ട്രോ

ഡെൽ വോസ്ട്രോ ലാപ്ടോപ്പ് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ ഭാഗമായി നിലവിൽ 39,472 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 8 ജിബി റാമും 1 ടിബി ഹാർഡ് ഡ്രൈവുമുള്ള ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് 11th ജനറേഷൻ ഇന്റൽ ഐ3 പ്രോസസറാണ്. ഈ ലാപ്ടോപ്പിന് 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. മൈക്രോസോഫ്റ്റ് ഓഫീസ് പ്രീ-ഇൻസ്റ്റാൾ ചെയ്ത് ലഭിക്കും എന്നതാണ് ഈ ലാപ്ടോപ്പിന്റെ മറ്റൊരു സവിശേഷത. 40000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പ് അന്വേഷിക്കുന്ന ആളുകൾക്ക് സ്വന്തമാക്കാവുന്ന മികച്ച ലാപ്ടോപ്പ് തന്നെയാണ് ഇത്.

എച്ച്പി പവലിയൻ ഗെയിമിംഗ് റൈസൺ 7

എച്ച്പി പവലിയൻ ഗെയിമിംഗ് റൈസൺ 7

എച്ച്പി പവലിയൻ ഗെയിമിംഗ് റൈസൺ 7 ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ 75,550 രൂപയ്ക്ക് സ്വന്തമാക്കാം. ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ മികച്ച ഓഫറിൽ സ്വന്തമാക്കാവുന്ന കരുത്തുള്ള വിൻഡോസ് ലാപ്ടോപ്പാണ് ഇത്. 16 ജിബി DDR4 റാമും 1 ടിബി ഹാർഡ് ഡ്രൈവുമായി ജോടിയാക്കിയ എഎംഡി റൈസൺ 7 ഒക്ടാ-കോർ പ്രോസസറാണ് ഈ ഗെയിമിങ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 15.6 ഇഞ്ച് ഡിസ്‌പ്ലേയും ലാപ്ടോപ്പിൽ ഉണ്ട്. എച്ച്പി പവലിയൻ ഗെയിമിംഗ് റൈസൺ 7ൽ മൈക്രോസോഫ്റ്റ് ഓഫീസ് പ്രീ-ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഗെയിമിങ് ലാപ്ടോപ്പ് വേണ്ട ആളുകൾക്ക് വാങ്ങാവുന്ന മികച്ച ചോയിസാണ് ഇത്.

റെഡ്മിബുക്ക് 15

റെഡ്മിബുക്ക് 15

റെഡ്മിബുക്ക് 15 ഒരു വില കുറഞ്ഞ ലാപ്‌ടോപ്പാണ്. ഈ ലാപ്ടോപ്പ് ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിലൂടെ 39,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 8 ജിബി DDR4 റാമും 256 ജിബി SSD സ്റ്റോറേജുമുള്ള ഈ റെഡ്മി ലാപ്ടോപ്പിന് 11th ജനറേഷൻ ഇന്റൽ i3 പ്രോസസറാണ് കരുത്ത് നൽകുന്നത്. 15.6 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് ഈ ലാപ്ടോപ്പ് വരുന്നത്. ഇതിൽ മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് പ്രീ-ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. കുറഞ്ഞ വിലയാണെങ്കിലും മികച്ച പെർഫോമൻസ് നൽകുന്ന ലാപ്ടോപ്പ് തന്നെയാണ് റെഡ്മിബുക്ക് 15.

എംഎസ്ഐ ജിഎഫ്63

എംഎസ്ഐ ജിഎഫ്63

എംഎസ്ഐ ജിഎഫ്63 ലാപ്ടോപ്പ് ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ 55,990 രൂപയ്ക്ക് സ്വന്തമാക്കാം. 8 ജിബി DDR4 റാം, 256 ജിബി SSD, 1 ടിബി എച്ച്ഡിഡി സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ 10th ജനറേഷൻ ഇന്റൽ i5 ഹെക്സ കോർ പ്രോസസറാണ് ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത്. 15.6 ഇഞ്ച് ഡിസ്‌പ്ലേയും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

ഏസർ ആസ്പയർ 7

ഏസർ ആസ്പയർ 7

ഏസർ ആസ്പയർ 7 ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ 49,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. എൻവീഡിയ ജിഫോഴ്സ് ജിടിഎക്സ് 1650 ഉള്ള ഈ ലാപ്ടോപ്പിൽ 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി ഏസർ കോംഫിവ്യൂ എൽഇഡി ബാക്ക്‌ലിറ്റ് ടിഎഫ്ടി എൽസിഡി ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയാണ് ഉള്ളത്. 50000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പ് അന്വേഷിക്കുന്ന ആളുകൾക്ക് മികച്ച ചോയിസ് തന്നെയാണ് ഈ ലാപ്ടോപ്പ്. വിൻഡോസ് 10 ഒഎസ് പ്രീ-ഇൻസ്റ്റാൾ ചെയ്ത് ലഭിക്കുന്ന ലാപ്ടോപ്പാണ് ഇത്.

ലെനോവോ ഐഡിയപാഡ് സ്ലിം3

ലെനോവോ ഐഡിയപാഡ് സ്ലിം3

ലെനോവോ ഐഡിയപാഡ് സ്ലിം3 ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ 40,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ലാപ്ടോപ്പിൽ 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ബാക്ക്‌ലിറ്റ്, ഐപിഎസ് ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയാണ് ഉള്ളത്. 300 നിറ്റ്സ് ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയാണ് ഇത്. 11th ജനറേഷൻ കോർ ഐ3 പ്രോസസറിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. ലെനോവോ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ മെലിഞ്ഞ ഡിസൈനുള്ള ലാപ്ടോപ്പ് മികച്ച ചോയിസ് ആയിരിക്കും.

More from GizBot

Best Mobiles in India

English summary
Laptops can be purchased during Flipkart Big Saving Days Sale with attractive offers and discounts. Let's take a look at the best laptops that can be purchased during this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X