Home
Computer

ലാപ്ടോപ്പുകൾക്ക് 40% വരെ കിഴിവുമായി ആമസോൺ ക്ലിയറൻസ് സെയിൽ

ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാനും കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുമെല്ലാമായി ലാപ്ടോപ്പുകൾ വാങ്ങുന്ന അവസരമാണ് ഇത്. നിങ്ങളും പുതിയൊരു ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ, അങ്ങനെയെങ്കിൽ ആമസോണിന്റെ ക്ലിയറൻസ് സെയിൽ ഇതിനുള്ള മികച്ചൊരു അവസരമാണ്. ആകർഷകമായ ഓഫറുകളിലാണ് ആമസോൺ ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാന്റുകളുടെ ലാപ്ടോപ്പുകളെല്ലം ആകർഷകമായ ഓഫറിൽ ലഭിക്കും.

40% വരെ വിലക്കിഴിവ്

നിങ്ങളുടെ പ്രിയപ്പെട്ട ലാപ്‌ടോപ്പുകൾ 40% വരെ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ ക്ലിയറൻസ് സെയിൽ നൽകുന്നത്. മിക്ക മുൻനിര ബ്രാന്റുകളുടെയും ലാപ്ടോപ്പുകൾ ആമസോണിന്റെ സെയിലിലൂടെ ലഭ്യമാകും. ഈ സെയിലിലൂടെ ആകർഷകമായ ഓഫറിൽ ലഭ്യമാകുന്ന മികച്ച ലാപ്ടോപ്പുകൾ പരിചയപ്പെടാം. ഇതിൽ ലെനോവോ, എച്ച്പി, അസൂസ് തുടങ്ങിയ പ്രശസ്ത ബ്രാന്റുകളുടെ ലാപ്ടോപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലെനോവോ തിങ്ക്പാഡ് ഇ 14 ഇന്റൽ കോർ ഐ3

ലെനോവോ തിങ്ക്പാഡ് ഇ 14 ഇന്റൽ കോർ ഐ3

ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ലെനോവോ തിങ്ക്പാഡ് ഇ 14 ഇന്റൽ കോർ ഐ 3 10th ജനറേഷൻ ലാപ്‌ടോപ്പിൽ കമ്പനി നൽകിയിരിക്കുന്നത്. ഇന്റൽ കോർ ഐ 3 പ്രോസസർ, 4 ജിബി റാം, 1 ടിബി എച്ച്ഡിഡി സ്റ്റോറേജ്, 3 സെൽ ലി-അയൺ ബാറ്ററി എന്നിവയാണ് ലാപ്‌ടോപ്പിന്റെ പ്രധാന സവിശേഷതകൾ. വിൻഡോസ് 10 ഹോം ബേസിക്കിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്.

എച്ച്പി പവലിയൻ ഗെയിമിംഗ് ലാപ്ടോപ്പ്

എച്ച്പി പവലിയൻ ഗെയിമിംഗ് ലാപ്ടോപ്പ്

എച്ച്പി പവലിയൻ ഗെയിമിംഗ് 10th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസർ 16.1 ഇഞ്ച് ഡിസ്‌പ്ലേ ലാപ്ടോപ്പ് ഇന്റൽ ഐ 5-10300 എച്ച്, 8 ജിബി റാം, എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ഗ്രാഫിക്സ് കാർഡ്, 3 സെൽ ബാറ്ററി, വിൻഡോസ് 10 എന്നീ പ്രധാന സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

ഐസർ നൈട്രോ 5 ഇന്റൽ ഐ7

ഐസർ നൈട്രോ 5 ഇന്റൽ ഐ7

15.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള വിൻഡോസ് 10 ഹോം ബേസിക് ഒഎസിൽ പ്രവർത്തിക്കുന്ന ഐസർ നൈട്രോ 5 ഇന്റൽ ഐ7 ലാപ്ടോപ്പിൽ 8 ജിബി റാമുമായി ജോടിയാക്കിയ ഇന്റൽ കോർ ഐ 7-8750 എച്ച് പ്രോസസർ, 4 ജിബി എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1050 ടി ഗ്രാഫിക്സ് കാർഡ്, 4 സെൽ ബാറ്ററി എന്നീ സവിശേഷതകളാണ് ഉള്ളത്.

അവിറ്റ ലിബർ NS13A1IN012P

അവിറ്റ ലിബർ NS13A1IN012P

കോർ ഐ5 7 ജെൻ പ്രോസസർ, 8 ജിബി റാം, 512 ജിബി എസ്എസ്ഡി, വിൻഡോസ് 10 ഒഎസ് എന്നിവയുൾപ്പെടെയുള്ള സവിശേഷതകളാണ് അവിറ്റ ലിബർ NS13A1IN012P ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. ഈ ലാപ്ടോപ്പ് 13.3 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് പുറത്തിറക്കിയത്.

അസൂസ് വിവോ ബുക്ക് 14 ഇന്റൽ കോർ ഐ5-10210യു 10th ജനറേഷൻ 14-ഇഞ്ച്

അസൂസ് വിവോ ബുക്ക് 14 ഇന്റൽ കോർ ഐ5-10210യു 10th ജനറേഷൻ 14-ഇഞ്ച്

അസൂസ് വിവോ ബുക്ക് 14 ഇന്റൽ കോർ ഐ5-10210യു 10th ജനറേഷൻ 14-ഇഞ്ച് ലാപ്ടോപ്പിൽ ഒരു എഫ്എച്ച്ഡി ഡിസ്പ്ലെയാണ് ഉള്ളത്. നേർത്തതും ഭാരം കുറഞ്ഞതുമായ ഫോം ഫാക്ടറാണ് ഈ ലാപ്ടോപ്പിന്റെ സവിശേഷത. ഈ അസൂസ് ലാപ്‌ടോപ്പ് 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഫിംഗർപ്രിന്റ് റീഡർ, ബാക്ക്‌ലിറ്റ് കീബോർഡ്, ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് എന്നീ സവിശേഷതകളും ഈ ലാപ്ടോപ്പിൽ ഉണ്ട്.

എംഎസ്ഐ പ്രസ്റ്റീജ് 14 എ10ആർഎഎസ്-099IN ഇന്റൽ കോർ i7-10510യു

എംഎസ്ഐ പ്രസ്റ്റീജ് 14 എ10ആർഎഎസ്-099IN ഇന്റൽ കോർ i7-10510യു

എംഎസ്ഐ പ്രസ്റ്റീജ് 14 എ10ആർഎഎസ്-099IN ഇന്റൽ കോർ i7-10510യു 10th ജനറേഷൻ ലാപ്ടോപ്പിൽ 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 512 ജിബി എസ്എസ്ഡി സ്റ്റോറേജ്, 16 ജിബി റാം, വിൻഡോസ് 10 ഒഎസ്, 1.29 കിലോഗ്രാം ഭാരം, എൻവിഡിയ എം എക്സ് 330 ഗ്രാഫിക്സ്, 3 സെൽ ബാറ്ററി എന്നിവയാണ് ഈ ലാപ്ടോപ്പിന്റെ മറ്റ് സവിശേഷതകൾ.

ലെനോവോ തിങ്ക്പാഡ് എക്സ് 390 ഇന്റൽ കോർ i7 10th ജനറേഷൻ

ലെനോവോ തിങ്ക്പാഡ് എക്സ് 390 ഇന്റൽ കോർ i7 10th ജനറേഷൻ

ലെനോവോ തിങ്ക്പാഡ് എക്സ് 390 ഇന്റൽ കോർ ഐ 7 10th ജനറേഷൻ ലാപ്‌ടോപ്പ് വിൻഡോസ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 13.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ലാപ്ടോപ്പിൽ 16 ജിബി റാം, 512 ജിബി എസ്എസ്ഡി സ്റ്റോറേജ് സ്പേസ്, 6 സെൽ ബാറ്ററി എന്നീ സവിശേഷതകളാണ് ഉള്ളത്.

Best Mobiles in India

English summary
Amazon Clearance Sale offers the opportunity to own your favorite laptops at a discount of up to 40%.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X