ഒരു ലക്ഷത്തിൽ താഴെ വിലയിൽ വാങ്ങാവുന്ന കരുത്തൻ ഗെയിമിങ് ലാപ്ടോപ്പുകൾ

|

ഗെയിം കളിക്കുന്ന ആളുകൾക്കെല്ലാം മികച്ചൊരു ഗെയിമിങ് ലാപ്ടോപ്പ് വാങ്ങണം എന്ന ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ഗെയിമിങ് ലാപ്ടോപ്പുകളുടെ വിലയാണ് പല ആളുകളെയും പിന്നിലേക്ക് വലിക്കുന്ന പ്രധാന ഘടകം. ലക്ഷങ്ങളാണ് ഗെയിമിങ് ലാപ്ടോപ്പുകളുടെ വില. എന്നാൽ ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ചില ഗെയിമിങ് ലാപ്ടോപ്പുകളും ഉണ്ട്. ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ പോലും നിങ്ങൾക്ക് മികച്ച ഗെയിമിങ് ലാപ്ടോപ്പുകൾ സ്വന്തമാക്കാം.

ലാപ്ടോപ്പുകൾ

ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ ഗെയിമിങ് ലാപ്ടോപ്പ് തിരഞ്ഞെടുക്കുമ്പോൾ പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഡിസ്‌പ്ലേ നിലവാരം, പ്രോസസർ, ഗ്രാഫിക്‌സ് കാർഡ്, മെമ്മറി, തെർമൽ പെർഫോമൻസ് തുടങ്ങിയ കാര്യങ്ങളെല്ലാം ഗെയിമിങ് ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾ പരിഗണിക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെ മാത്രം വിലയുള്ള ഇന്ത്യയിലെ മികച്ച ചില ഗെയിമിങ് ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

അസൂസ് ടിയുഎഫ് ഗെയിമിഫ് എഫ്15

അസൂസ് ടിയുഎഫ് ഗെയിമിഫ് എഫ്15

അസൂസ് ടിയുഎഫ് ഗെയിമിഫ് എഫ്15 ലാപ്‌ടോപ്പിൽ 144Hz റിഫ്രഷ് റേറ്റുള്ള 15.6-ഇഞ്ച് ഫുൾ എച്ച്ഡി ആന്റി-ഗ്ലെയർ ഐപിഎസ് പാനലാണ് ഉള്ളത്. 10th ജനറേഷൻ ഇന്റൽ കോർ i5-10300H പ്രോസസറും 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമാണ് ലാപ്ടോപ്പിന് കരുത്താകുന്നത്. 4 ജിബി എൻവീഡിയ ജീഫോഴ്സ് GTX 1650 ഗ്രാഫിക്സ് കാർഡും ലാപ്ടോപ്പിലുണ്ട്.

കയറി കയറി ചന്ദ്രനിലെത്തുമോ? അടുത്ത വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടുംകയറി കയറി ചന്ദ്രനിലെത്തുമോ? അടുത്ത വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടും

ASUS TUF Gaming F15

ഡ്യുവൽ-ഫാൻ ഡിസൈനോടെ വരുന്ന അസൂസ് ടിയുഎഫ് ഗെയിമിഫ് എഫ്15 ഗെയിം കളിക്കുമ്പോൾ വേഗത്തിൽ ചൂടാകില്ല. സെൽഫ് ക്ലീനിംഗ് ടെക്നോളജിയുടെ സവിശേഷതകളും ലാപ്ടോപ്പിൽ ഗെയിമിങ് സുഗഗമാക്കുന്നു. അധികം പണം ചിലവഴിക്കാതെ ഇന്ത്യയിൽ വാങ്ങാവുന്ന മികച്ച ഗെയിമിങ് ലാപ്ടോപ്പ് തന്നെയാണ് അസൂസ് ടിയുഎഫ് ഗെയിമിഫ് എഫ്15.

എച്ച്പി പവലിയൻ ഗെയിമിങ് 15-ec1024AX

എച്ച്പി പവലിയൻ ഗെയിമിങ് 15-ec1024AX

ഭാരം കുറഞ്ഞ ഗെയിമിങ് ലാപ്ടോപ്പ് വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് എച്ച്പി പവലിയൻ ഗെയിമിങ് 15-ec1024AX. ഈ ലാപ്ടോപ്പിന് 11.98 കിലോഗ്രാം ഭാരം മാത്രമേ ഉള്ളു. 8 ജിബി റാമും 1 ടിബി എച്ച്ഡിഡിയുമായി ജോടിയാക്കിയ എഎംഡി റൈസൺ 5 4600 എച്ച് പ്രോസസറിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്.

HP Pavilion Gaming 15-ec1024AX

എച്ച്പി പവലിയൻ ഗെയിമിങ് 15-ec1024AX ലാപ്ടോപ്പിൽ ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നത് 4 ജിബി റാം ഉള്ള എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ആണ്. 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയും ഈ ലാപ്ടോപ്പിലുണ്ട്. കുറഞ്ഞ വിലയിൽ ലഭ്യമായ മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകളിൽ ഒന്ന് തന്നെയാണ് എച്ച്പി പവലിയൻ ഗെയിമിങ് 15-ec1024AX.

വിവോയിൽ എൻഫോഴ്സ്മെന്റ് പരിശോധന; ചൈനീസ് കമ്പനികൾക്കെതിരെ നടപടി കടുപ്പിക്കുന്നുവിവോയിൽ എൻഫോഴ്സ്മെന്റ് പരിശോധന; ചൈനീസ് കമ്പനികൾക്കെതിരെ നടപടി കടുപ്പിക്കുന്നു

ഏസർ നൈട്രോ 5 AN515-56

ഏസർ നൈട്രോ 5 AN515-56

ഏസർ നൈട്രോ 5 AN515-56 ഗെയിമിങ് ലാപ്‌ടോപ്പ് 11th ജനറേഷൻ ഇന്റൽ കോർ i5 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 512 ജിബി എസ്എസ്‌ഡിയും ലാപ്ടോപ്പിലുണ്ട്. 2.2 കിലോഗ്രാം ഭാരമുള്ള ഈ ലാപ്ടോപ്പിൽ എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ഗ്രാഫിക്‌സും ഏസർ നൽകിയിട്ടുണ്ട്. 144Hz റിഫ്രഷ് റേറ്റുള്ള 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിലുള്ളത്.

Acer Nitro 5 AN515-56

ഗെയിമുകൾ കളിക്കാൻ നിങ്ങൾ ഒരു ശക്തമായ ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഏസർ നൈട്രോ 5 AN515-56 മികച്ചൊരു ഓപ്ഷനാണ്. ഈ ഏസർ ഗെയിമിങ് ലാപ്‌ടോപ്പിൽ ഏസർ കൂൾബൂസ്റ്റ് സാങ്കേതികവിദ്യയുണ്ട്. ഗെയിമിങ് സമയത്ത് ലാപ്ടോപ്പ് ചൂടാകാതിരിക്കാൻ ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പോർട്ട് ഡിസൈനും ഏസർ നൈട്രോ 5 AN515-56 ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

ഡെൽ ജി3 3500

ഡെൽ ജി3 3500

ഡെൽ ജി3 3500 ഗെയിമിങ് ലാപ്‌ടോപ്പിൽ 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ലളിതമായ ഡിസൈനും ഈ ലാപ്ടോപ്പിലുണ്ട്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള 10th ജനറേഷൻ ഇന്റൽ കോർ i5-10300H പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 8 ജിബി റാം, 1 ടിബി എച്ച്ഡിഡി, 256 ജിബി എസ്എസ്ഡി എന്നിവയും ലാപ്ടോപ്പിൽ ഡെൽ നൽകിയിട്ടുണ്ട്.

കൺഫ്യൂഷൻ തീർക്കണമേ.. ഐഫോൺ 13? അതോ ഐഫോൺ 14? ഏത് വാങ്ങണംകൺഫ്യൂഷൻ തീർക്കണമേ.. ഐഫോൺ 13? അതോ ഐഫോൺ 14? ഏത് വാങ്ങണം

Dell G3 3500

വേഗതയുടെ കാര്യത്തിലും സ്‌റ്റോറേജ് സ്‌പേസിന്റെ കാര്യത്തിലും മികവ് പുലർത്തുന്ന ഡെൽ ജി3 3500 ലാപ്ടോപ്പിൽ ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നത് 4 ജിബി എൻവീഡിയ ജീഫോഴ്സ് GTX 1650 കാർഡ് ആണ്. ശക്തമായ പ്രോസസറും വേഗതയേറിയ സ്റ്റോറേജും ഉള്ള ഗെയിമിങ് ലാപ്ടോപ്പാണ് ആണ് വേണ്ടത് എങ്കിൽ ഡെൽ ജി3 3500 തിരഞ്ഞെടുക്കാം.

എച്ച്പി പവലിയൻ ഗെയിമിങ് 15-dk0268tx

എച്ച്പി പവലിയൻ ഗെയിമിങ് 15-dk0268tx

എച്ച്പി പവലിയൻ ഗെയിമിങ് 15-dk0268tx ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത് ഇന്റൽ i5 9th ജനറേഷൻ പ്രോസസറാണ്. 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. ഗ്രാഫിക്‌സ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് 4 ജിബി റാമുള്ള എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 കാർഡ് ആണ്. 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി ഐപിഎസ് ഡിസ്‌പ്ലേയും ലാപാടോപ്പിലുണ്ട്.

HP Pavilion Gaming 15-dk0268tx

എച്ച്പി പവലിയൻ ഗെയിമിങ് 15-dk0268tx ലാപ്ടോപ്പ് ഒരു ബ്ലാക്ക് ഫിനിഷും ബാക്ക്‌ലിറ്റ് കീകളുമായാണ് വരുന്നത്. ഒറ്റ ചാർജിൽ 5 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ ലാപ്ടോപ്പിന് സാധിക്കും. അതുകൊണ്ട് തന്നെ ഗെയിമിങിനിടെ ചാർജ് തീരുന്ന പ്രശ്നം എച്ച്പി പവലിയൻ ഗെയിമിങ് 15-dk0268tx വാങ്ങിയാൽ ഉണ്ടായിരിക്കില്ല.

അതിശയിപ്പിച്ച് ഷവോമി: ഷവോമി 12എസ്, 12എസ് പ്രോ, 12എസ് അൾട്രാ ഫോണുകൾ വിപണിയിൽഅതിശയിപ്പിച്ച് ഷവോമി: ഷവോമി 12എസ്, 12എസ് പ്രോ, 12എസ് അൾട്രാ ഫോണുകൾ വിപണിയിൽ

Best Mobiles in India

English summary
Here is the list of best gaming laptops in India under Rs 1 lakh. It has laptops from brands like Acer, HP and Asus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X