ഹോണർ 2020ൽ ഇന്ത്യയിലെത്തിക്കുന്നത് രണ്ട് ലാപ്ടോപ്പുകൾ

|

ഹുവാവേയുടെ സബ് ബ്രാൻഡായ ഹോണർ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി കൂടാതെ മറ്റ് വിഭാഗങ്ങളിലേക്ക് കൂടി കടക്കുന്നു. 2020 ൽ വിൻഡോസ് പ്ലാറ്റ്‌ഫോമിൽ രണ്ട് ലാപ്‌ടോപ്പുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വരാനിരിക്കുന്ന ഹോണർ മാജിക് ലാപ്‌ടോപ്പുകളിൽ ഇന്റൽ, എഎംഡി പ്രോസസ്സറുകൾ ഉൾപ്പെടുത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഹോണർ മാജിക്ബുക്ക് സീരീസ്
 

റിപ്പോർട്ട് പ്രകാരം ഹോണർ മാജിക്ബുക്ക് സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനിയുടെ ഓവർസീസ് മാർക്കറ്റിങ് സെയിൽസ് പ്രസിഡന്റ് ജെയിംസ് സൂ അറിയിച്ചിട്ടുണ്ട്. കമ്പനി അവരുടെ ലാപ്ടോപ്പുകൾ ആഗോളതലത്തിലും ഇന്ത്യയിലും അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ വിൽപ്പനയ്ക്കെത്തിക്കാൻ സാധ്യതയുണ്ട്.

മൈക്രോസോഫ്റ്റ്

2020 ൽ തങ്ങൾ രണ്ട് ലാപ്ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്നും കമ്പനി മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ പുനരാരംഭിച്ചുവെന്നും ഓവർസീസ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഹോണർ പ്രസിഡന്റ് ജെയിംസ് സൂ പറഞ്ഞു. മൈക്രോസോഫ്റ്റ് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ഷവോമി പോക്കോ എഫ്2 2020ൽ പുറത്തിറങ്ങും; അറിയേണ്ടതെല്ലാം

പേഴ്‌സണൽ കമ്പ്യൂട്ടറുകൾ

പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്ക് പുറമേ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഹാർമണി ഒ.എസിൽ പ്രവർത്തിക്കുന്ന ടെലിവിഷൻ, സ്മാർട്ട് വാച്ച്, 512 ജിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഹോണർ 9 എക്‌സിൽ ആരംഭിക്കുന്ന പുതിയ സ്മാർട്ട്‌ഫോണുകൾ എന്നിവയും കമ്പനി വിപണിയിലെത്തിക്കും. യുഎസ് കമ്പനികളിൽ നിന്നുള്ള ഹാർഡ്‌വെയറും സോഫ്റ്റ്വെയറും സ്മാർട്ട്ഫോൺ നിർമ്മാതാവ് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നു.

മാജിക്ബുക്ക് 15
 

മാജിക്ബുക്ക് 15 ലാപ്‌ടോപ്പും ഹോണർ 9 എക്‌സും ചൈനയിൽ പുറത്തിറക്കിയിരുന്നു. 10 ജനറേഷൻ ഇന്റൽ കോർ പ്രോസസറുമായാണ് പുതിയ ലാപ്‌ടോപ്പുകൾ വരുന്നത്. 1920 x 1080 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 15.6 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഹോണർ മാജിക്ബുക്ക് 15 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ‌വിഡിയ എം‌എക്സ് 250 ജിപിയു, 512 ജിബി പി‌സി‌എൽ എസ്എസ്ഡി സ്റ്റോറേജ് എന്നിവയും ലാപ്ടോപ്പിന്റെ സവിശേഷതയാണ്.

ഹോണർ 9 എക്‌സ്

ഹോണർ 9 എക്‌സ് സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ 6.809 ഇഞ്ച് ഡിസ്‌പ്ലേയ്‌ക്കൊപ്പം 1080x2340 റെസല്യൂഷനനോടെയാണ് ഇത് പുറത്തിറങ്ങുന്നത് എന്നതാണ്. 7nm ഒക്ടാകോർ കിരിൻ 810 Soc, 6GB RAM, 128GB ROM എന്നിവയുമായാണ് ഡിവൈസ് വിപണിയിലെത്തുക. കൂടാതെ, ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ മെമ്മറി വിപുലീകരിക്കാൻ കഴിയും. 4,000 എംഎഎച്ച് ബാറ്ററിയും 10 വാൾട്ട് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, മുകളിൽ EMUI 9.1.1 നൊപ്പം ആൻഡ്രോയിഡ് 9.0 പൈയും പ്രവർത്തിക്കുന്നു.

കൂടുതൽ വായിക്കുക: ന്യൂഇയർ സെയിൽ; വൻ വിലക്കുറവിൽ വൺപ്ലസ് 7 സീരിസ് സ്വന്തമാക്കാം

Most Read Articles
Best Mobiles in India

Read more about:
English summary
Huawei sub-brand Honor will foray into other segments in India. The company is planning to launch two laptops on the Windows platform in 2020. The upcoming HonorMagic laptops are expected to feature Intel and AMD processors, reports PTI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X