ഹോണർ മാജിക്ബുക്ക് 14, മാജിക്ബുക്ക് 15 ലാപ്ടോപ്പുകൾ പുറത്തിറങ്ങി

|

ഹോണർ തങ്ങളുടെ പുതിയ ലപ്ടോപ്പുകൾ വിപണിയിലെത്തിച്ചു. മാജിക്ബുക്ക് 14, മാജിക്ബുക്ക് 15 എന്നീ രണ്ട് ലാപ്ടോപ്പുകളാണ് കമ്പനി ആഗോള വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇന്റലിന്റെ ഐറിസ് എക്സ്ഇ ഗ്രാഫിക്സുമായി ജോടിയാക്കിയ ഏറ്റവും പുതിയ 11th ജനറേഷൻ ഇന്റൽ കോർ ടൈഗർ ലാങ്ക് പ്രോസസറുകളുമായാണ് ഈ ലാപ്ടോപ്പുകൾ വിപണിയിലെത്തിയിരിക്കുന്നത്. മാജിക്ബുക്ക് 14 2020ൽ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലാണ്.

ഹോണർ മാജിക്ബുക്ക് 14, മാജിക്ബുക്ക് 15: സവിശേഷതകൾ

ഹോണർ മാജിക്ബുക്ക് 14, മാജിക്ബുക്ക് 15: സവിശേഷതകൾ

ഹോണറിന്റെ ഏറ്റവും പുതിയ ഐറിസ് എക്സ് ഗ്രാഫിക്സുമായി ജോടിയാക്കിയ 11th ജനറേഷൻ ഇന്റൽ കോർ ടൈഗർ ലേക്ക് പ്രോസസ്സറുകളുള്ള ഹോണർ മാജിക്ബുക്ക് 14, മാജിക്ബുക്ക് 15 എന്നീ ലാപ്ടോപ്പുകളിൽ 10.5 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നുണ്ട്. ഈ ഡിവൈസുകളിലെ ഡിസ്പ്ലേ ഐ കംഫർട്ട് ഹാനർ ഫുൾവ്യൂ ഡിസ്പ്ലേകളാണ്. ഇത് ദീർഘനേരം സ്ക്രീനിൽ നോക്കിയിരുന്നാലും കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കുന്നില്ല.

ഡെൽ പ്രിസിഷൻ 3561, 5560, 5760, 7560, 7760, ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പുകൾ ലോഞ്ച് ചെയ്തുഡെൽ പ്രിസിഷൻ 3561, 5560, 5760, 7560, 7760, ഏലിയൻവെയർ എം15 ആർ6 ലാപ്ടോപ്പുകൾ ലോഞ്ച് ചെയ്തു

വൈ-ഫൈ 6

വേഗതയേറിയതും സുഗമവുമായ ട്രാസ്ഫർ സ്പീഡിനായി ലാപ്ടോപ്പുകൾ 2 എക്സ് 2 മിമോ ഡ്യുവൽ ആന്റിന ഡിസൈനുകളുമായിട്ടാണ് വരുന്നത്. വൈ-ഫൈ 6ന്റെ ഏറ്റവും പുതിയ പതിപ്പിനേയും ഇവ സപ്പോർട്ട് ചെയ്യുന്നു. ഈ മാജിക്ബുക്കുകൾ അവ എളുപ്പത്തിൽ മൾട്ടി ടാസ്‌കിംഗ് അനുവദിക്കുന്നതിനും പവർ ബട്ടണിൽ ഫിംഗർപ്രിന്റ് സെൻസറുകൾ നൽകിയിട്ടുള്ളതുമാണ്. രണ്ട് ലാപ്ടോപ്പുകളിലും എഫ്എച്ച്ഡി + പാനലുകളുമായിട്ടാണ് വരുന്നത്. 16: 9 റേഷിയോ, 300 നിറ്റ് വരെ ബ്രൈറ്റ്നസ് എന്നിവയും ഈ ഡിസ്പ്ലെകളിൽ ഉണ്ട്.

സ്റ്റോറേജ്

ഹോണറിന്റെ പുതിയ ലാപ്ടോപ്പുകൾ കോർ i5-1135G7 ക്വാഡ് കോർ ചിപ്പോ i7-1165G7 ചിപ്പോ ഉപയോഗിക്കുന്നു. സ്റ്റോറേജിന്റെ കാര്യം പരിശോധിച്ചാൽ, ഡിവൈസുകളിൽ 16 ജിബി വരെ ഡിഡിആർ 4 റാമും 512 ജിബി പിസിഐഇ എൻവിഎംഇ എസ്എസ്ഡി സ്റ്റോറേജും ഉണ്ട്. മികച്ച പെർഫോമൻസ് നിലനിർത്താൻ ഡ്യൂവൽ ഹീറ്റ് പൈപ്പുകളും കൂളിംഗ് ഫാനും ഉണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി 3.2 ജെൻ 1 പോർട്ട്, ഒരു യുഎസ്ബി 2.0 പോർട്ട്, എച്ച്ഡിഎംഐ പോർട്ട് എന്നിവയും ഹോണർ പുതിയ ലാപ്ടോപ്പുകളിൽ നൽകിയിട്ടുണ്ട്.

മികച്ച സവിശേഷതകളുമായി വയോ എസ്ഇ 14, എസ്എക്സ് 14 ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തിമികച്ച സവിശേഷതകളുമായി വയോ എസ്ഇ 14, എസ്എക്സ് 14 ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

മാജിക്ബുക്ക്

മാജിക്ബുക്ക് 14, 15 എന്നിവ ഒരു പോപ്പ്-അപ്പ് വെബ്‌ക്യാമാണ് ഉപയോഗിക്കുന്നത്. ഉപയോഗിക്കാനുള്ള എളുപ്പത്തിനായി കീബോർഡിൽ ബാക്ക്‌ ലൈറ്റ് നൽകിയിട്ടുണ്ട്. മാജിക്ബുക്ക് 14ന്റെ ഭാരം 1.38 കിലോഗ്രാമാണ്. മാജിക്ബുക്ക് 15ന്റെ ഭാരം ഏകദേശം 1.56 കിലോഗ്രാമാണ്. 10.5 മണിക്കൂർ വരെ ബാറ്ററി ലൈഫും 65W ഫാസ്റ്റ് ചാർജിംഗും ഉള്ള 56Wh ബാറ്ററിയാണ് ഈ ഡിവൈസുകളിൽ ഉള്ളത്. മാജിക്ബുക്ക് 14ൽ 42Wh ബാറ്ററിയും 7.6 മണിക്കൂർ വരെ ബാക്കപ്പും ലഭിക്കുന്നു.

ലാപ്ടോപ്പുകൾ

ഹോണറിന്റെ ഈ ലാപ്ടോപ്പുകൾ ഇപ്പോൾ ആഗോള വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ലാപ്ടോപ്പുകൾക്ക് ആകർഷകമായ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഒരു മോഡൽ നേരത്തെ തന്നെ ഇന്ത്യയിൽ എത്തിയിട്ടുള്ളതാണ്. രണ്ടാമത്തെ മോഡലും വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണർ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

കിടിലൻ ഫീച്ചറുകളുമായി എം‌എസ്‌ഐ സമ്മിറ്റ്, പ്രസ്റ്റീജ്, മോഡേൺ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തികിടിലൻ ഫീച്ചറുകളുമായി എം‌എസ്‌ഐ സമ്മിറ്റ്, പ്രസ്റ്റീജ്, മോഡേൺ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
Honor launches new laptops. The company has launched two laptops in the global market, the Magicbook 14 and the Magicbook 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X