കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമായി എച്ച്പി ക്രോംബുക്ക് 11എ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

|

എച്ച്പിയുടെ ഏറ്റവും പുതിയ ലാപ്ടോപ്പായ ക്രോംബുക്ക് 11എ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികളെയാണ് ഈ ക്രോംബുക്ക് പ്രധാനമായും ലക്ഷ്യമിടുന്നത്. 2 മുതൽ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനത്തിനാണ് ഈ ലാപ്ടോപ്പ് പ്രാധാന്യം നൽകുകയെന്നാണ് റിപ്പോർട്ടുകൾ. എച്ച്പി ക്രോംബുക്ക് 11എ മീഡിയടെക് എംടി8183 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു കിലോയ്ക്ക് മുകളിൽ ഭാരവും ഇതിനുണ്ട്.

 

ലാപ്ടോപ്പ്

വോയ്‌സ് എനേബിൾഡ് ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടുമായി വരുന്ന ഈ ലാപ്ടോപ്പ് ഒരു വർഷം മുഴുവൻ സൌജന്യ ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഗൂഗിൾ വൺ 100ജിബി ക്ലൗഡ് സ്റ്റോറേജ്, ഒരു വർഷത്തേക്ക് ഗൂഗിൾ എക്സ്പേർട്സിലേക്കുള്ള ആക്‌സസ്സ്, മറ്റ് എക്‌സ്‌ക്ലൂസീവ് മെമ്പർഷിപ്പ് ആനുകൂല്യങ്ങൾ എന്നിവയും ഈ ലാപ്ടോപ്പ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

കൂടുതൽ വായിക്കുക: ജിയോബുക്ക് എന്ന പേരിൽ വില കുറഞ്ഞ ലാപ്ടോപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിൽ റിലയൻസ് ജിയോ: റിപ്പോർട്ട്കൂടുതൽ വായിക്കുക: ജിയോബുക്ക് എന്ന പേരിൽ വില കുറഞ്ഞ ലാപ്ടോപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിൽ റിലയൻസ് ജിയോ: റിപ്പോർട്ട്

ഇന്ത്യയിൽ എച്ച്പി ക്രോംബുക്ക് 11എ: വില, വിൽപ്പന

ഇന്ത്യയിൽ എച്ച്പി ക്രോംബുക്ക് 11എ: വില, വിൽപ്പന

പുതിയ എച്ച്പി ക്രോംബുക്ക് 11എയുടെ വില ഇന്ത്യയിൽ 21,999 രൂപയാണ് സിംഗിൾ ഇൻഡിഗോ ബ്ലൂ കളർ ഓപ്ഷനിലാണ് ഈ ലാപ്ടോപ്പ് ലഭ്യമാകുന്നത്. ഫ്ലിപ്പ്കാർട്ടിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. മുകളിൽ സൂചിപ്പിച്ചത് പോലെ 100 ജിബി ക്ലൗഡ് സ്റ്റോറേജ് പോലുള്ള ആനുകൂല്യങ്ങളും മറ്റും നൽകുന്ന ഒരു വർഷത്തെ ഗൂഗിൾ വൺ മെമ്പർഷിപ്പും ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ലഭിക്കുന്നു. ഇത് മികച്ചൊരു ഓഫർ തന്നെയാണ്.

എച്ച്പി ക്രോംബുക്ക് 11എ: സവിശേഷതകൾ
 

എച്ച്പി ക്രോംബുക്ക് 11എ: സവിശേഷതകൾ

എച്ച്പി ക്രോംബുക്ക് 11എ ലാപ്ടോപ്പ് ക്രോം ഒഎസിൽ പ്രവർത്തിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് ആക്സസ് നൽകുന്ന ലാപ്ടോപ്പാണ് ഇത്. ലാപ്‌ടോപ്പിൽ 11.6 ഇഞ്ച് എച്ച്ഡി (1,366x768 പിക്‌സൽ) ഐപിഎസ് ടച്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 220 നിറ്റ്സ് ബ്രൈറ്റ്നസ് നൽകിയിട്ടുണ്ട്. 45 ശതമാനം കളർ ഗാമറ്റും 73.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഈ ഡിസ്പ്ലെയിൽ എച്ച്പി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: പബ്ജിയിൽ ആദ്യമായി പരാജയപ്പെട്ടു, 13 വയസ്സുകാരനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ച് കൊന്നുകൂടുതൽ വായിക്കുക: പബ്ജിയിൽ ആദ്യമായി പരാജയപ്പെട്ടു, 13 വയസ്സുകാരനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ച് കൊന്നു

മീഡിയടെക്

മീഡിയടെക് MT8183 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് എച്ച്പി ക്രോംബുക്ക് 11എ ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള ഡിവൈസിൽ ഗൂഗിൾ വൺ ഉപയോഗിച്ച് 100 ജിബി ക്ലൗഡ് സ്റ്റോറേജ് ആക്സസും ലഭിക്കുന്നു. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. എച്ച്പി ക്രോംബുക്ക് 11 എയുടെ ഭാരം 1.05 കിലോഗ്രാം ആണ്.

ബാറ്ററി

ഇത് 37 ഡബ്ല്യുഎച്ച്ആർ ലി-അയോൺ പോളിമർ ബാറ്ററിയുമായിട്ടാണ് വരുന്നത്. ഇത് 16 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-എ പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഓഡിയോ ജാക്ക്, മൈക്രോ എസ്ഡി സ്ലോട്ട്, ബ്ലൂടൂത്ത് വി 5, വൈ-ഫൈ 5 എന്നിവയാണ് എന്നിവയാണ് കണക്റ്റി ഓപ്ഷനുകളായി ഉള്ളത്. 285x192.8x16.8 എംഎം അളവുള്ള ഈ ലാപ്ടോപ്പിൽ എച്ച്പി ട്രൂ വിഷൻ എച്ച്ഡി വെബ്‌ക്യാം, ബിൽറ്റ്-ഇൻ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട് എന്നിവയുണ്ട്. ഏറ്റവും വലിയ ആർഷണം മുകളിൽ സൂചിപ്പിച്ച ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനാണ്.

കൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14 ലാപ്ടോപ്പുകൾ പുറത്തിറങ്ങികൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14 ലാപ്ടോപ്പുകൾ പുറത്തിറങ്ങി

Best Mobiles in India

English summary
HP has launched its latest laptop, the Chromebook 11A in the Indian market. This laptop is priced in India at Rs. 21,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X