കിടിലൻ ഫീച്ചറുകളുമായി എച്ച്പി എൻവി 14, എൻവി 15 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

|

എച്ച്പി ഇന്ത്യയിൽ എൻവി 14, എൻവി 15 ലാപ്ടോപ്പുകൾ പുറത്തിറക്കി. രാജ്യത്തെ ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കായാണ് പുതിയ ലാപ്ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ എച്ച്പി എൻവി നോട്ട്ബുക്കുകൾ പേഴ്ണസലൈസ്ഡ് ക്രിയേറ്റീവ് സ്റ്റുഡിയോകളായിട്ടാണ് അറിയപ്പെടുന്നത്. ഇവ ഫോട്ടോഗ്രാഫർമാർ, ഡിസൈനർമാർ, വീഡിയോഗ്രാഫർമാർ, മ്യൂസിക് കമ്പോസർമാർ ചിത്രം വരയ്ക്കുന്ന ആളുകൾ തുടങ്ങിയ ക്രിയേറ്റീവ് ഉപഭോക്താക്കൾക്കായി നിർമ്മിച്ചവയാണ്. പുതിയ എച്ച്പി എൻവി ലാപ്ടോപ്പുകളുടെ ആകർഷകമായ ഡിസൈൻ അതിന് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പെർഫോമൻസ്

പെർഫോമൻസിന്റെ കാര്യത്തിൽ പുതിയ എച്ച്പി നോട്ട്ബുക്കുകൾ ഏറ്റവും മികച്ചതാണ്. ഇതിനായി പുതിയ ഇന്റൽ ചിപ്സെറ്റുകളാണ് ഉപയോഗിക്കുന്നത്. മെച്ചപ്പെടുത്തിയ തെർമൽ ഡിസൈൻ, നവലിയ വലിയ ബാറ്ററി എന്നിവയും ഈ ലാപ്ടോപ്പുകളിൽ ഉണ്ട്. "എച്ച്പി ക്രിയേറ്റേഴ്സ് ഗാരേജ്" എന്ന പ്രത്യേക നെറ്റ്‌വർക്കിനൊപ്പമാണ് പുതിയ ലാപ്ടോപ്പുകൾ പുറത്തിറക്കിയത്. വളർന്നുവരുന്ന ക്രിയേറ്റ്ർമാരെ ഇന്ത്യയിലുടനീളമുള്ള വിദഗ്ധരിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും അവരുമായി സഹകരിക്കാനും അവരുടെ കഴിവുകൾ മറ്റ് ക്രിയേറ്റർമാരുമായി പങ്കിടാനും കമ്മ്യൂണിറ്റി സഹായിക്കും.

കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ പിക്സൽ 6 ഒന്നാമൻ, റെഡ്മി നോട്ട് 10 പ്രോ രണ്ടാമത്കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ പിക്സൽ 6 ഒന്നാമൻ, റെഡ്മി നോട്ട് 10 പ്രോ രണ്ടാമത്

വിലയും ലഭ്യതയും

വിലയും ലഭ്യതയും

ഇന്ത്യയിൽ എച്ച്പി എൻവി ലൈനപ്പ് ഇപ്പോൾ 1,04,999 രൂപ മുതലുള്ള വിലയിലാണ് ലഭ്യമാകുന്നത്. എച്ച്പി എൻവി 14 ലാപ്ടോപ്പിനാണ് ഈ വില. എൻവി 15 ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത് 1,54,999 രൂപ മുതലാണ്. രണ്ട് എച്ച്പി നോട്ട്ബുക്കുകളും നാച്ചുറൽ സിൽവർ കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഈ ലാപ്ടോപ്പുകൾ എച്ച്പി വേൾഡ് സ്റ്റോറുകളിലും അതിന്റെ ഔദ്യോഗിക ഇ-കൊമേഴ്സ് സ്റ്റോറിലും വിൽപ്പനയ്ക്ക് എത്തിരിയിട്ടുണ്ട്. റിലയൻസ്, ക്രോമ, മറ്റ് പ്രധാന മൾട്ടി-ബ്രാൻഡ് ഔട്ട്ലെറ്റുകൾ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള ഇ-കൊമേഴ്സ് സൈറ്റുകളിലും ലാപ്ടോപ്പുകൾ ലഭ്യമാകും.

അഡോബ്

നിലവിൽ അഡോബിൽ നിന്ന് എച്ച്പി എൻവി വാങ്ങുന്നവർക്ക് അഡോബിൽ നിന്നുള്ള എല്ലാ 20+ ക്രിയേറ്റീവ് പ്രൊഡക്ടീവ് സോഫ്‌റ്റ്‌വെയറുകളും 4,230 രൂപ വരെ വിലമതിക്കുന്ന ഒരു മാസത്തെ ഓഫറും നൽകുന്നു. മറ്റേതെങ്കിലും എച്ച്പി ലാപ്ടോപ്പുമായി എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.

മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 17ന് ഇന്ത്യൻ വിപണിയിലെത്തുംമോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 17ന് ഇന്ത്യൻ വിപണിയിലെത്തും

എച്ച്പി എൻവി 14

രണ്ട് എച്ച്പി എൻവി ലാപ്ടോപ്പുകളിലും വില കുറഞ്ഞത് പുതിയ എച്ച്പി എൻവി 14 ആണ്. ഇടുങ്ങിയ ബെസലുകളും വലിയ സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇതിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1920 x 1200 പിക്സൽ റെസല്യൂഷനുണ്ട്. 14 ഇഞ്ച് വിലപ്പമുള്ള ഡിസ്പ്ലേയ്ക്ക് 400 നൈറ്റ്സ് ബ്രൈറ്റ്നസ്, 100% എസ്ആർജിബി കളർ ഗാമറ്റ്, 16:10 റേഷിയോ എന്നിവയും ഉണ്ട്. ഇത് സാധാരണയുള്ള 16: 9 ലാപ്ടോപ്പിനേക്കാൾ 11 ശതമാനം കൂടുതൽ വ്യൂ ഏരിയ നൽകുന്നു.

ഇന്റൽ കോർ i5

4.2 ജിഗാഹെർട്സ് വരെ ക്ലോക്ക് ചെയ്യുന്ന 11th ജനറേഷൻ ഇന്റൽ കോർ i5 പ്രോസസറാണ് ഈ നോട്ട്ബുക്കിന് കരുത്ത് പകരുന്നത്. ഇന്റൽ ടർബോ ബൂസ്റ്റ് ടെക്നോളജിയും എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ് 1650 ടി മാക്സ്-ക്യു ഡിസൈൻ ഗ്രാഫിക്സും ഇതിലുണ്ട്. 16 ജിബി ഡിഡിആർ 4 റാമും 512 ജിബി എസ്എസ്ഡിയുമാണ് ഇതിൽ ഉള്ളത്. ക്രിയേറ്റീവ് സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾക്കും ക്രിയേറ്റേഴ്സ് സാധാരണയായി ഉപയോഗിക്കുന്ന ടൂളുകൾക്കുമാണ് എൻവി 14 ഒപ്റ്റിമൈസ് ചെയ്തതെന്ന് എച്ച്പി പറയുന്നു. ഐആർ തെർമൽ സെൻസർ, നേർത്ത ബ്ലേഡുകളുള്ള ഫാനുകൾ എന്നിവയെല്ലാം ഇതിൽ ഉണ്ട്.

ഓഗസ്റ്റിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾഓഗസ്റ്റിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
HP launches NV14 and NV15 laptops in India. The new laptops have been introduced for creative professionals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X