എച്ച്പി പുതിയൊരു കരുത്തൻ ലാപ്ടോപ്പ് കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു, വില 1,19,999 രൂപ

|

പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ എച്ച്പി പുതിയ പ്രീമിയം ലാപ്ടോപ്പ് പുറത്തിറക്കി. 11th ജനറേഷൻ ഇന്റൽ കോർ ഐ7 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്പെക്ടർ എക്സ്360 14 എന്ന ലാപ്ടോപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒരിക്കൽ ചാർജ് ചെയ്താൽ 17 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന വലിയ ബാറ്ററിയുമായിട്ടാണ് ഈ ലാപ്ടോപ്പ് വരുന്നത്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.36 കിലോഗ്രാം ആണ്. മെറ്റൽ യൂണിബോഡി ഡിസൈനുള്ള ഈ ലാപ്ടോപ്പ് മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്.

 

എച്ച്പി സ്‌പെക്ടർ എക്സ്360 14: വിലയും ലഭ്യതയും

എച്ച്പി സ്‌പെക്ടർ എക്സ്360 14: വിലയും ലഭ്യതയും

എച്ച്പി സ്‌പെക്ടർ എക്സ്360 14 ലാപ്ചോപ്പിന്റെ ബേസ് വേരിയന്റിന് ഇന്ത്യയിൽ 1,19,999 രൂപയാണ് വില. ലാപ്ടോപ്പിന്റെ ഒ‌എൽ‌ഇഡി ഡിസ്പ്ലേയും ഇന്റൽ കോർ ഐ7 പ്രോസസറുമുള്ള ടോപ്പ്-സ്പെസിഫൈഡ് മോഡലിന് 1,74,999 രൂപ വിലയുണ്ട്. എച്ച്പി സ്‌പെക്ടർ എക്സ്360ന്റെ രണ്ട് വേരിയന്റുകളും എച്ച്പി വേൾഡ് സ്റ്റോറുകൾ, എച്ച്പി ഓൺലൈൻ സ്റ്റോർ, ആമസോൺ പോലുള്ള വലിയ റീട്ടെയിലർമാർ എന്നിവയിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം. ഈ ലാപ്ടോപ്പിന് ലഭിക്കുന്ന ഓഫറുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലവിൽ വ്യക്തമല്ല.

കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തികിടിലൻ ഫീച്ചറുകളുമായി സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

എച്ച്പി സ്‌പെക്ടർ എക്സ്360 14: സവിശേഷതകൾ

എച്ച്പി സ്‌പെക്ടർ എക്സ്360 14: സവിശേഷതകൾ

എച്ച്പി സ്‌പെക്ടർ എക്സ്360 14 ലാപ്ടോപ്പിന് ജെം-കട്ടും ഡ്യുവൽ ചാംഫർ ആംഗുലാർ ഡിസൈനാണ് ഉള്ളത്. മികച്ച ക്വാളിറ്റിയുള്ള അലുമിനിയം സി‌എൻ‌സി ഉപയോഗിക്കുന്ന ഈ ലാപ്ടോപ്പിൽ 13.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ, 3കെ റെസല്യൂഷൻ, 400നീറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള എൽസിഡി ഒലെഡ് ഡിസ്പ്ലേയും ഈ ലാപ്ടോപ്പിൽ ഉണ്ട്. 3: 2 അസ്പാക്ട് റേഷിയോ ഉള്ള ആദ്യത്തെ കൺവേർട്ടബിൾ ലാപ്‌ടോപ്പാണ് ഇതെന്ന് എച്ച്പി അവകാശപ്പെടുന്നു.

ഇന്റൽ
 

ഇന്റൽ ഐറിസ് Xe ഗ്രാഫിക്സും 4.7GHz പീക്ക് സിപിയു ക്ലോക്ക് സ്പീഡുമുള്ള ഇന്റൽ കോർ ഐ7-1165G7 ക്വാഡ് കോർ പ്രോസസറാണ് ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. ലാപ്‌ടോപ്പിൽ 16 ജിബി എൽപിഡിഡിആർ 4 റാമും 1 ടിബി പിസിഐഇ എസ്എസ്ഡിയും ഉണ്ട്. ഇതൊരു ഇന്റൽ ഇവോ സർട്ടിഫൈഡ് ലാപ്‌ടോപ്പാണ്. മികച്ച ബാറ്ററി ലൈഫും വൈഫൈ 6 പോലുള്ള വേഗത്തിലുള്ള കണക്റ്റിവിറ്റി സവിശേഷതകളും ലാപ്ടോപ്പിൽ എച്ച്പി നൽകിയിട്ടുണ്ട്. 40 ജിബിപിഎസ് ഡാറ്റ ട്രാൻസ്ഫർ സ്പീഡുകളുള്ള എച്ച്പി സ്‌പെക്ടർ എക്സ്360 ലാപ്ടോപ്പ് തണ്ടർബോൾട്ട് 4 സപ്പോർട്ടുമായിട്ടാണ് വരുന്നത്.

ഐഫോൺ വാങ്ങാൻ ആഗ്രഹുണ്ടോ? ആപ്പിൾ ഉത്പന്നങ്ങൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്ഐഫോൺ വാങ്ങാൻ ആഗ്രഹുണ്ടോ? ആപ്പിൾ ഉത്പന്നങ്ങൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

കണക്റ്റിവിറ്റി

രണ്ട് പേഴ്സണൽ 4കെ ഡിസ്പ്ലേകൾ വരെ കണക്ട് ചെയ്ത് ഉപയോഗിക്കാൻ തണ്ടർബോൾട്ട് 4 സപ്പോർട്ട് സഹായിക്കും. ഡിവൈസുകളിലേക്ക് വയർലെസ് ഡാറ്റ കൈമാറ്റത്തിനുള്ള സപ്പോർട്ട് കമ്പ്യൂട്ടർ എച്ച്പി ക്വിക്ക് ഡ്രോപ്പിനൊപ്പം നൽകിയിട്ടുണ്ട്. എല്ലായിപ്പോഴും പോലെ എച്ച്പി ഈ പുതിയ ലാപ്ടോപ്പിലും പ്രീമിയം ഡിസൈനും സവിശേഷതകളും നൽകിയിട്ടുണ്ട്. ഡിസൈനിലും മറ്റും പഴയ എച്ച്പി ലാപ്ടോപ്പ് മോഡലുകളുമായി സാമ്യത തോന്നുമെങ്കിലും ഡിസ്പ്ലെയുടെ കാര്യത്തിലുള്ള മാറ്റം ശ്രദ്ധേമാണ്. 3:2 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെ ശ്രദ്ധേയമാണ്. സാധാരണ വൈക്കോൽ, ബീറ്റ്റൂട്ട് പൾപ്പ്, ഗാർഹിക മാലിന്യങ്ങൾ തുടങ്ങിയ കാർഷിക മാലിന്യങ്ങൾ പോലുള്ള പ്രകൃതിദത്തവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളിൽ നിന്നാണ് കീബോർഡ് സിസേഴ്സ് നിർമ്മിച്ചതെന്ന് എച്ച്പി അവകാശപ്പെടുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
Leading laptop maker HP has launched a new premium laptop. The company has introduced the Spectre x360 14 laptop powered by 11th Gen Intel Core i7 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X