12.5 മണിക്കൂർ ബാറ്ററി ലൈഫുമായി എച്ച്പിയുടെ പുതിയ ലാപ്ടോപ്പ് വിപണിയിൽ, വില 32,999 രൂപ

|

പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ എച്ച്പി തങ്ങളുടെ ക്രോംബുക്ക് വിഭാഗത്തിലേക്ക് പുതിയ ലാപ്ടോപ്പ് പുറത്തിറക്കി. എച്ച്പി ക്രോംബുക്ക് x360 14എ എന്ന മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ക്രോംബുക്ക് എച്ച്പിയുടെ ആദ്യത്തെ എഎംഡി പ്രോസസർ കരുത്ത് നൽകുന്ന ക്രോംബുക്ക് ആണ്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുറത്തിറക്കിയതാണ് ഇതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

 

എച്ച്പി ക്രോംബുക്ക് x360 14എ

എച്ച്പി ക്രോംബുക്ക് x360 14എയിൽ 14 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ 250 നിറ്റ് പീക്ക് ബ്രൈറ്റ്നസോടെ നൽകിയിട്ടുണ്ട്. എഎംഡി 3015സിഇ പ്രോസസറിന്റെ കരുത്തുള്ള ലാപ്ടോപ്പിൽ എഎംഡി റേഡിയോൺ ഗ്രാഫിക്സും നൽകിയിട്ടുണ്ട്. 4 ജിബി റാമും 64 ജിബി ഇഎംഎംസി ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 12.5 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ കഴിവുള്ള ബാറ്ററിയാണ് ഈ ലാപ്ടോപ്പിൽ ഉള്ളതെന്ന് എച്ച്പി അവകാശപ്പെടുന്നു. ഇത് തന്നെയാണ് ലാപ്ടോപ്പിന്റെ ഏറ്റവും ആകർഷകമായ സവിശേഷത.

കിടിലൻ ഫീച്ചറുകൾ 9,499 രൂപയ്ക്ക്, മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകൾ 9,499 രൂപയ്ക്ക്, മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

എച്ച്പി ക്രോംബുക്ക് x360 14എ: വില, ലഭ്യത

എച്ച്പി ക്രോംബുക്ക് x360 14എ: വില, ലഭ്യത

പുതിയ എച്ച്പി ക്രോംബുക്ക് x360 14എ ലാപ്ടോപ്പിന്റെ ഇന്ത്യയിലെ വില 32,999 രൂപയാണ്. ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ ലാപ്ടോപ്പ് ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കം. ആമസോണിൽ ഈ ലാപ്ടോപ്പിന് 31,490 രൂപയാണ് വിലയുള്ളത്. ഈ കിഴിവ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ അവസാനിക്കുന്നത് വരെ മാത്രമായിരിക്കും ലഭിക്കുക എന്നാണ് സൂചനകൾ. സെറാമിക് വൈറ്റ്, ഫോറസ്റ്റ് ടീൽ, മിനറൽ സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ലാപ്ടോപ്പ് ലഭ്യമാകുന്നത്.

എച്ച്പി ക്രോംബുക്ക് x360 14എ: സവിശേഷതകൾ
 

എച്ച്പി ക്രോംബുക്ക് x360 14എ: സവിശേഷതകൾ

എച്ച്പിയുടെ ഏറ്റവും പുതിയ ക്രോംബുക്ക് x360 14എ 4 മുതൽ 15 വയസ്സുവരെയുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ ലാപ്ടോപ്പ് ക്രോം ഒഎസിലാണ് പ്രവർത്തിക്കുന്നത്. 14 ഇഞ്ച് എച്ച്ഡി (1,366x768 പിക്സൽ) ടച്ച് സ്ക്രീനാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. 250 നിറ്റ് പീക്ക് ബ്രൈറ്റ്നസും 45 ശതമാനം എൻടിഎസ്‌സി കവറേജുമുള്ള ഡിസ്പ്ലെയാണ് ഇത്. എച്ച്പി ക്രോംബുക്ക് x360 14എ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ എഎംഡി 3015Ce പ്രോസസറാണ്. എഎംഡി റേഡിയോൺ ഗ്രാഫിക്സും 4ജിബി റാമും ഈ ലാപ്ടോപ്പിൽ എച്ച്പി നൽകിയിട്ടുണ്ട്.

ഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

ലാപ്ടോപ്പ്

64 ജിബി ഇഎംഎംസി ഓൺബോർഡ് സ്റ്റോറേജാണ് എച്ച്പി ക്രോംബുക്ക് x360 14എ ലാപ്ടോപ്പിൽ ഉള്ളത്. ലാപ്ടോപ്പിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും എച്ച്പി നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജും ഈ ലാപ്ടോപ്പ് വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കും. ലാപ്ടോപ്പിൽ വീഡിയോ കോളുകൾക്കായി ഡ്യുവൽ അറേ ഡിജിറ്റൽ മൈക്രോഫോണുകളുള്ള 720p HD വൈഡ്-വിഷൻ വെബ്‌ക്യാമാണ് ഉള്ളത്. ഓഡിയോ കേൾക്കാനായി ഡ്യൂവൽ സ്പീക്കർ സംവിധാനവും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

12.5 മണിക്കൂർ ബാറ്ററി ബാക്ക്അപ്പ്

എച്ച്പി ക്രോംബുക്ക് x360 14എ ലാപ്ടോപ്പിൽ 47Whr ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ 12.5 മണിക്കൂർ വരെ നിലനിൽക്കും, ഇത് തന്നെയാണ് ലാപ്ടോപ്പിന്റെ ഏറ്റവും വലിയ സവിശേഷത. 45W യുഎസ്ബി ടൈപ്പ് സി പോർട്ട് വഴിയാണ് ഈ ലാപ്ടോപ്പ് ചാർജ് ചെയ്യുന്നത്. ലാപ്ടോപ്പിൽ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 802.11 a/b/g/n/ac, ബ്ലൂട്ടൂത്ത് വി5, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ഒരു യുഎസ്ബി ടൈപ്പ്- എ പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. എച്ച്പി ക്രോംബുക്ക് x360 14എ ലാപ്ടോപ്പിന്റെ ഭാരം 1.49 കിലോഗ്രാം ആണ്.

20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Leading laptop maker HP has launched a new laptop in its Chromebook segment. The HP Chromebook x360 14a launched in India. Price of this laptop is rs32,999

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X