ഒന്നര ലക്ഷത്തോളം രൂപ വിലയുമായി എച്ച്പി ഒമെൻ 16 ഗെയിമിങ് ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

|

എച്ച്പി തങ്ങളുടെ ഇന്ത്യയിലെ ഗെയിമിങ് ലാപ്ടോപ്പ് വിഭാഗത്തിലേക്ക് പുതിയ ഉത്പന്നം അവതരിപ്പിച്ചു. എച്ച്പി ഒമെൻ 16 ഗെയിമിങ് നോട്ട്ബുക്ക് ആണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ AAA ടൈറ്റിൽസ് റൺ ചെയ്യാൻ കഴിയുന്ന ലാപ്ടോപ്പ് ആണ് ഇത്. പുതിയ എച്ച്പി ഗെയിമിങ് ലാപ്‌ടോപ്പ് 11th ജനറേഷൻ ഇന്റൽ കോർ പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 16.1 ഇഞ്ച് ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേയും ഈ ലാപ്ടോപ്പിൽ ഉണ്ട്. വിപണിയിലെത്തിയതിൽ വച്ച് ലഭ്യമായ ഏറ്റവും ഭാരം കുറഞ്ഞ ഗെയിമിങ് ലാപ്‌ടോപ്പുകളിൽ ഒന്ന് കൂടിയാണ് ഇതെന്ന് എച്ച്പി അവകാശപ്പെടുന്നു. 2.3 കിലോ ഭാരമാണ് ഈ ലാപ്ടോപ്പിനുള്ളത്.

 

ഗെയിമിങ് ലാപ്‌ടോപ്പ്

പുതിയ ഗെയിമിങ് ലാപ്‌ടോപ്പിന്റെ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് ഒമെൻ 16 "ക്ലാസ്-ലീഡിംഗ് തെർമൽസ്" സഹിതമാണ് വരുന്നതെന്ന് എച്ച്പി വ്യക്തമാക്കുന്നു. ഇതുകൂടാതെ പുതിയ ഡിവൈസിനൊപ്പം കമ്പനി അതിന്റെ പാരിസ്ഥിതികമായ പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്യുന്നു. കടലിലുണ്ടായിരുന്ന പ്ലാസ്റ്റിക്കുകളും റീസൈക്കിൾ ചെയ്ത വസ്തുക്കളും ഉപയോഗിച്ചാണ് ഈ പിസി നിർമ്മിച്ചിരിക്കുന്നത് എന്നും എച്ച്പി വ്യക്തമാക്കുന്നു.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം കൈവിടാതെ റെഡ്മി, സാംസങ് ഗാലക്സി എ52എസ് രണ്ടാം സ്ഥാനത്ത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം കൈവിടാതെ റെഡ്മി, സാംസങ് ഗാലക്സി എ52എസ് രണ്ടാം സ്ഥാനത്ത്

വില

എച്ച്‌പി ഒമെൻ 16 ഗെയിമിങ് ലാപ്ടോപ്പിന് ഇന്ത്യയിൽ 1,39,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പെർഫോമൻസ് വർദ്ധിപ്പിക്കുന്നതിനുള്ള കൂടുതൽ ഓപ്‌ഷനുകളും ലഭ്യമാണ്. ഇവയ്ക്ക് വില കൂടും. ഈ ഗെയിമിങ് ലാപ്‌ടോപ്പ് എച്ച്പി വേൾഡ് സ്റ്റോറുകളിലും എച്ച്പി ഓൺലൈൻ സ്റ്റോറുകളിലും മറ്റ് പ്രമുഖ ബിഗ് ഫോർമാറ്റ് റീട്ടെയിൽ, ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാകും. പുതിയ എച്ച്പി ഗെയിമിങ് ലാപ്‌ടോപ്പ് എന്തൊക്കെ സവിശേഷതകളാണ് നൽകുന്നത് എന്ന് നോക്കാം.

എച്ച്പി ഒമെൻ 16: സവിശേഷതകൾ
 

എച്ച്പി ഒമെൻ 16: സവിശേഷതകൾ

എച്ച്പിയുടെ പുതിയ ഗെയിമിങ് നോട്ട്ബുക്ക് 16:9 അസ്പാക്ട് റേഷിയോ ഉള്ള 16.1 ഇഞ്ച് സ്‌ക്രീനുമായിട്ടാണ് വരുന്നത്. 165Hz റിഫ്രഷ് റേറ്റുള്ള ക്യുഎച്ച്ഡി റസലൂൻ, 144Hz റിഫ്രഷ് റേറ്റുള്ള എഫ്എച്ച്ഡി റെസല്യൂഷൻ എന്നിവയിൽ ഇത് ലഭ്യമാണ്. ഗെയിമിങ് പെർഫോമൻസ് വർദ്ധിപ്പിക്കുന്നതിന് 11th ജനറേഷൻ ഇന്റൽ കോർ i7-11800H3 സീരീസ് പ്രോസസറാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 8 ജിബി എൻവീഡിയ ജീഫോർസ് RTX 3070 ജിപിയുവും ഈ ലാപ്ടോപ്പിൽ ഉണ്ട്. 16 ജിബി വരെ DDR4 റാമും സ്റ്റോറേജിനായി ഒരു 1 ടിബി PCIe Gen 4x4 എസ്എസ്ഡിയും എച്ച്പി നൽകിയിട്ടുണ്ട്.

ഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

എച്ച്പി

എച്ച്പി ഒമെൻ 16 ലാപ്‌ടോപ്പ് എല്ലാ ഗെയിമുകളും 1080p, 60fps എന്നിവയിൽ പ്രവർത്തിപ്പിക്കുന്നുവെന്ന് എച്ച്പി വ്യക്തമാക്കുന്നു. 2.5X മെലിഞ്ഞതും മുൻ തലമുറയേക്കാൾ ഇരട്ടി ഫാൻ ബ്ലേഡുകളുള്ളതുമായ നവീകരിച്ച പുതിയ ഫാൻ ഡിസൈനുള്ള ഒമെൻ ടെമ്പസ്റ്റ് കൂളിങ് ടെക്നോളജിയോടെയാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. ഇത് ഗെയിമിങ് സമയത്ത് ഡിവൈസ് ചൂടാകുന്നത് വലിയ തോതിൽ കുറയ്ക്കുന്നു.

ബാറ്ററി

എച്ച്പി ഒമെൻ 16 ലാപ്ടോപ്പിന് 52.5Whr മുതൽ 83Whr വരെ ബാറ്ററി ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ഈ ഗെയിമിങ് ലാപ്‌ടോപ്പിൽ 9 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് എച്ച്പി അവകാശപ്പെടുന്നു. ലൈവ് സിപിയു, ജിപിയു കപ്പാസിറ്റി എന്നിവ കൃത്യമായി തിരിച്ചറിയാനും ഒപ്റ്റിമൈസ് ചെയ്ത പെർഫോമൻസിനായി ഇവ രണ്ടും തമ്മിലുള്ള ഊർജ്ജം ഡൈനാമിക് ആയി വിനിയോഗിക്കാനും കഴിയുന്ന ഒമെൻ ഡൈനാമിക് പവർ ടെക്നോളജിയും ലാപ്ടോപ്പിൽ ഉണ്ട്.

ഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

യുഎസ്ബി ടൈപ്പ്-സി

യുഎസ്ബി ടൈപ്പ്-സി പോർട്ടുള്ള തണ്ടർബോൾട്ട് 3, എച്ച്പി സ്ലീപ്പ് ആൻഡ് ചാർജ് സപ്പോർട്ടുള്ള യുഎസ്ബി ടൈപ്പ്-എ, രണ്ട് സാധാരണ യുഎസ്ബി ടൈപ്പ്-എ, ഒരു ആർജെ-45, ഒരു എസി സ്മാർട്ട് പിൻ, ഒരു ഹെഡ്‌ഫോൺ, മൈക്രോഫോൺ കോംബോ എന്നിവ ഈ ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു മിനി ഡിസ്പ്ലേ പോർട്ടും, ഒരു എച്ച്ഡിഎംഐ 2.0a എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
HP has introduced a new product to its gaming laptop segment in India. The HP Omen 16 gaming notebook has been launched in the country. Prices for this laptop in India start at Rs 1,39,999. has introduced a new product to its gaming laptop segment in India. The HP Omen 16 gaming notebook has been launched in the country. Prices for this laptop in India start at Rs 1,39,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X