എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്

|

മെലിഞ്ഞതും കനം കുറഞ്ഞതുമായ ലാപ്‌ടോപ്പുകൾ വ്യക്തിപരമായ ആവശ്യങ്ങൾക്കും തൊഴിൽപരമായ ഉപയോഗത്തിനും മികച്ചതാണ്. ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ എച്ച്പി അടക്കമുള്ള ബ്രാൻഡുകൾ മികച്ചതും നൂതനവുമായ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. സ്ലീക്ക് ഡിസൈനുള്ള ലാപ്ടോപ്പുകൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് എച്ച്പി അടുത്തിടെ അവതരിപ്പിച്ച ലാപ്ടോപ്പാണ് എച്ച്പി പവലിയൻ എയ്റോ 13. ഈ ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ സവിശേഷത അൾട്രാ-ലൈറ്റ് ഡിസൈനാണ്, വെറും 970 ഗ്രാം ഭാരമാണ് ലാപ്ടോപ്പിനുള്ളത്.

 

Rating:
4.0/5

എച്ച്പി പവലിയൻ എയ്റോ 13 റിവ്യൂ

മേന്മകൾ

• അൾട്രാ ലൈറ്റ് ഡിസൈൻ

• മൈക്രോ എഡ്ജ് ഡിസ്പ്ലേ

• ശക്തമായ പെർഫോമൻസ്

• വിൻഡോസ് 11 ഔട്ട്-ഓഫ്-ദി-ബോക്സ്

പോരായ്മകൾ

• ടച്ച്‌സ്‌ക്രീൻ സപ്പോർട്ടില്ല

• ടാബ് മോഡ് ഓപ്ഷൻ ഇല്ല

ഡിസൈൻ മാറ്റി നിർത്തിയാൽ ലാപ്ടോപ്പിൽ എന്തുണ്ട്

ഡിസൈൻ മാറ്റി നിർത്തിയാൽ ലാപ്ടോപ്പിൽ എന്തുണ്ട്

ഡിസൈൻ മാറ്റിനിർത്തിയാലും എച്ച്പി പവലിയൻ എയ്‌റോ 13 ലാപ്ടോപ്പ് മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. എഎംഡി റേഡിയൻ ഗ്രാഫിക്സിനൊപ്പം എഎംഡി റൈസൺ 5000 സീരീസ് പ്രോസസറിന്റെ കരുത്തിലാണ് ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. സുഗമമായി പ്രവർത്തിക്കുന്ന ലാപ്ടോപ്പ് കരുത്തുള്ളതുമാണ്. എച്ച്പി പവലിയൻ എയ്റോ 13 ലാപ്ടോപ്പ് ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്തിട്ടുണ്ട്. ഈ ലാപ്ടോപ്പിന്റെ സവിശേഷതകളും മേന്മകളും പോരായ്മകളും വിശദമായി നോക്കാം.

ഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളുംഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളും

സവിശേഷതകൾ
 

സവിശേഷതകൾ

• സിപിയു: എഎംഡി റൈസൺ 5 5600 യു

• ജിപിയു: എഎംഡി റേഡിയൻ ഗ്രാഫിക്സ്

• ഡിസ്പ്ലേ: 13.3-ഇഞ്ച് ഐപിഎസ് WUXGA

• മെമ്മറി: 16ജിബി LPDDR4x

• സ്റ്റോറേജ്: 512ജിബി

• ബാറ്ററി: 43WHr

• ഒഎസ്: മൈക്രോസോഫ്റ്റ് വിൻഡോസ് 11

എച്ച്പി പവലിയൻ എയ്‌റോ 13 ലാപ്ടോപ്പ്: ഡിസൈൻ

എച്ച്പി പവലിയൻ എയ്‌റോ 13 ലാപ്ടോപ്പ്: ഡിസൈൻ

എച്ച്‌പി പവലിയൻ എയ്‌റോ 13ന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ ഡിസൈൻ തന്നെയാണ്. ലാപ്‌ടോപ്പ് ഒരു മഗ്നീഷ്യം ഫ്രെയിം പായ്ക്ക് ചെയ്യുന്നു. ഇത് 1 കിലോഗ്രാമിൽ താഴെ ഭാരമുള്ളതാണ്. ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്തിരിക്കുന്ന ലാപ്ടോപ്പ് യൂണിറ്റ് മനോഹരമായ ഫിനിഷിംഗ് നൽകുന്ന പെയിൽ റോസ് ഗോൾഡ് മോഡലാണ്. കോം‌പാക്റ്റ് ബിൽഡ് ഉള്ളതിനാൽ പെട്ടെന്ന് കേടുപാടുകൾ വരാത്തതും കൊണ്ടുനടക്കാൻ എളുപ്പവുമാണ്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

ടച്ച്സ്ക്രീൻ

എച്ച്പി പവലിയൻ എയ്‌റോ 13 ലാപ്ടോപ്പിൽ ഇല്ലാത്ത രണ്ട് ഘടകളിൽ ഒന്ന് ഒരു ടച്ച്സ്ക്രീൻ ഡിസ്പ്ലേയാണ്. ടാബ് മോഡിനായി ഇതിൽ 360-ഹിംഗ് ഡിസൈനും ഇല്ല. കട്ടിലിൽ വയ്ക്കുമ്പോൾ ശബ്ദം പുറത്ത് വരാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ ലാപ്‌ടോപ്പിന്റെ പിൻഭാഗത്താണ് സ്പീക്കറുകൾ സ്ഥാപിച്ചിട്ടുള്ളത്. പ്രൈവസിക്കായി ക്യാമറ ഷട്ടർ ഇല്ല. ലെനോവോ ലാപ്‌ടോപ്പുകളിൽ ഈ ഫീച്ചർ വരാറുണ്ട്.

റിയൽമി നാർസോ 50എ പ്രൈം റിവ്യൂ: സ്റ്റൈലിഷായ ബേസിക്ക് സ്‌മാർട്ട്‌ഫോൺറിയൽമി നാർസോ 50എ പ്രൈം റിവ്യൂ: സ്റ്റൈലിഷായ ബേസിക്ക് സ്‌മാർട്ട്‌ഫോൺ

എച്ച്പി പവലിയൻ എയ്‌റോ 13: ഡിസ്പ്ലേ

എച്ച്പി പവലിയൻ എയ്‌റോ 13: ഡിസ്പ്ലേ

എച്ച്പി പവലിയൻ എയ്‌റോ 13 ലാപ്ടോപ്പിൽ 13.3-ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് ഉള്ളത്. 1920 x 1200 പിക്‌സൽസ് WUXGA റെസല്യൂഷനോട് കൂടിയ ഡിസ്പ്ലെയാണ് ഇത്. 100 ശതമാനം എസ്ആർജിബി സപ്പോർട്ടും 400 നിറ്റ് പീക്ക് ബ്രൈറ്റ്സുമുള്ള മൈക്രോ എഡ്ജ്, ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയാണ് ഇത്. എച്ച്പി പവലിയൻ എയ്‌റോ 13 ഡിസ്പ്ലെ സിനിമകൾ കാണുന്നതിനും ഗെയിമിങിനും അനുയോജ്യമായ ലാപ്‌ടോപ്പാണ്.

അൾട്രാ-തിൻ ബെസെൽ ഡിസൈൻ

പരമാവധി സ്‌ക്രീൻ റിയൽ എസ്റ്റേറ്റ് നൽകുന്ന എച്ച്പി പവലിയൻ എയ്‌റോ 13ന്റെ അൾട്രാ-തിൻ ബെസെൽ ഡിസൈൻ ഏറെ ആകർഷകമാണ്. ചെറിയ വലിപ്പത്തിലുള്ള 13 ഇഞ്ച് ഡിസ്‌പ്ലേകളുള്ള മറ്റ് ചില ലാപ്‌ടോപ്പുകൾ ഉപയോഗിച്ചതിനെക്കാൾ മികച്ച കാഴ്ചാനുഭവം നൽകാൻ എച്ച്പി പവലിയൻ എയ്‌റോ 13ൽ ഉള്ള മൈക്രോ-എഡ്ജ് ഡിസ്‌പ്ലേയ്ക്ക് സാധിക്കുന്നു. ഈ ലാപ്‌ടോപ്പ് റൂമിന് അകത്തും പുറത്തും ഉപയോഗിച്ചു, വെളിച്ചം കൂടുതലായുള്ള അവസ്ഥയിലും മികച്ച ഡിസ്പ്ലെയാണ് ഇതിലുള്ളത്.

എച്ച്പി പവലിയൻ എയ്‌റോ 13 പെർഫോമൻസ്

എച്ച്പി പവലിയൻ എയ്‌റോ 13 പെർഫോമൻസ്

ഡിസൈനും ഡിസ്‌പ്ലേയും മാറ്റിനിർത്തിയാലും എച്ച്പി പവലിയൻ എയ്‌റോ 13 ഒരു ശക്തമായ ലാപ്‌ടോപ്പാണ്. ഈ ലാപ്‌ടോപ്പ് എഎംഡി റേഡിയൻ ഗ്രാഫിക്സിനൊപ്പം എഎംഡി റൈസൺ 5 5600 യു പ്രോസസറിന്റെ കരുതതിൽ പ്രവർത്തിക്കുന്നു. 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. എഎംഡി റൈസൺ 5000 സീരീസ് ശക്തമാണ് എല്ലാത്തരം കാര്യങ്ങളും തടസ്സമില്ലാതെ കൈകാര്യം ചെയ്യാൻ ഇതിന് കഴിയും. എച്ച്പി പവലിയൻ എയ്‌റോ 13 ഗീക്ക്ബെഞ്ചിൽ മൾട്ടി-കോർ, സിംഗിൾ-കോർ ടെസ്റ്റുകളിൽ യഥാക്രമം 5188, 1369 സ്കോർ ചെയ്തു. സിപിയു-Z ബെഞ്ച്മാർക്ക് ടെസ്റ്റിൽ മൾട്ടി-കോർ, സിംഗിൾ-കോർ ടെസ്റ്റുകളിൽ ഇത് യഥാക്രമം 3207, 500 സ്കോർ നേടി.

മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫുംമൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫും

എച്ച്പി പവലിയൻ എയ്‌റോ 13: ദൈനംദിന ഉപയോഗത്തിന് അനുയോജ്യം

എച്ച്പി പവലിയൻ എയ്‌റോ 13: ദൈനംദിന ഉപയോഗത്തിന് അനുയോജ്യം

ബെഞ്ച്മാർക്കുകൾ മാറ്റിനിർത്തിയാൽ എച്ച്പി പവലിയൻ എയ്‌റോ 13 ദൈനംദിന ജോലികൾക്കുള്ള പെർഫോമൻസ് കേന്ദ്രീകൃത ലാപ്‌ടോപ്പാണ്. ഡോക് ഫയലുകളുമായി ബന്ധപ്പെട്ട ജോലികൾ, വീഡിയോ കോൺഫറൻസുകൾ, എഡിറ്റിംഗ്, കാഷ്വൽ ഗെയിമിങ്, സിനിമകൾ കാണുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കായി ഗിസ്ബോട്ട് ടീം ലാപ്‌ടോപ്പ് ഉപയോഗിച്ചു. ഒന്നോ അതിലധികമോ ടാസ്‌ക്കുകൾ ഒരേസമയം പ്രവർത്തിപ്പിക്കുമ്പോൾ ലാപ്‌ടോപ്പിൽ യാതൊരു പ്രശ്നവും അനുഭവപ്പെടുന്നില്ല.

ഓഡിയോ

ലാപ്‌ടോപ്പിന്റെ ഓഡിയോ വികസിപ്പിച്ചെടുത്തത് ബാംഗ് & ഒലുഫ്‌സെൻ ആണ്, ഇത് ക്രിസ്റ്റൽ ക്ലിയർ ഓഡിയോ നൽകുന്നു. കിടക്കയിലോ തലയണയിലോ വയ്ക്കുമ്പോൾ ശബ്ദം എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുമെന്നതിനാൽ സ്പീക്കറുകൾ മുകളിൽ സ്ഥാപിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു. മൊത്തത്തിൽ, എച്ച്‌പി പവലിയൻ എയ്‌റോ 13 ഒരു കോം‌പാക്റ്റ് ബോഡിയിൽ കരുത്തുള്ള ലാപ്‌ടോപ്പാണ്. 65W സ്മാർട്ട് എസി പവർ അഡാപ്റ്ററിന്റെ പിന്തുണയുള്ള 43Wh ലി-അയൺ പോളിമർ ബാറ്ററിയാണ് ലാപ്‌ടോപ്പിലുള്ളത്. ലാപ്‌ടോപ്പ് പൂർണ്ണമായി ചാർജ് ചെയ്യാൻ ഒരു മണിക്കൂറിൽ കൂടുതൽ ആവശ്യമാണ്. ഇത് ദീർഘനേരം ബാക്ക്അപ്പ് നൽകുന്നു.

എച്ച്പി പവലിയൻ എയ്‌റോ 13: ഈ ലാപ്ടോപ്പ് വാങ്ങണോ

എച്ച്പി പവലിയൻ എയ്‌റോ 13: ഈ ലാപ്ടോപ്പ് വാങ്ങണോ

എച്ച്‌പി പവലിയൻ എയ്‌റോ 13യുടെ വില ആരംഭിക്കുന്നത് 68,999 രൂപ മുതലാണ്. 70 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച ലാപ്ടോപ്പാണ് ഇത്. നിങ്ങൾ ഈ വില വിഭാഗത്തിലുള്ള ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നുണ്ട് എങ്കിൽ മികച്ച ചോയിസാണ് എച്ച്പി പവലിയൻ എയ്‌റോ 13. ടച്ച്‌സ്‌ക്രീൻ പോലുള്ള ഫീച്ചറുകൾ ഇല്ലെങ്കിലും ശക്തമായ പ്രോസസർ, അൾട്രാ-സ്ലീക്ക് ഡിസൈൻ തുടങ്ങിയ മികച്ച ഫീച്ചറുകൾ എച്ച്പി പവലിയൻ എയ്‌റോ 13ലൂടെ ലഭിക്കും.

ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്

Best Mobiles in India

English summary
HP recently launched the HP Pavilion Aero 13 laptop. This is a powerful laptop with ultra sleek body. Let's see a detailed review of this laptop.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X