എച്ച്പി വിക്ടസ് 16 സീരിസ് ഗെയിമിങ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

|

എച്ച്പിയുടെ വിക്ടസ് 16 ഗെയിമിംഗ് ലാപ്‌ടോപ്പ് സീരിസിലേക്ക് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ചു. ഏറ്റവും പുതിയ എഎംഡി റൈസൺ, ഇന്റൽ 11 ജെൻ പ്രോസസറുകളുമായിട്ടാണ് ഈ ലാപ്ടോപ്പുകൾ വരുന്നത്. എച്ച്പി വിക്ടസ് ഇ സീരീസ് എഎംഡി റൈസൺ 7 പ്രോസസറുകളുമായിട്ടാണ് വരുന്നത്. എച്ച്പി വിക്ടസ് ഡി സീരീസ് ഇന്റൽ കോർ ഐ7 പ്രോസസറുകളാണ് ഉപയോഗിക്കുന്നത്. രണ്ട് മോഡലുകളും എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 30 സീരീസ് ജിപിയു, ഉയർന്ന റിഫ്രഷ് റേറ്റുള്ള 16 ഇഞ്ച് ഡിസ്‌പ്ലേകൾ എന്നിവയുമായി വരുന്നു.

എച്ച്പി വിക്ടസ് 16 സീരിസ് ഗെയിമിങ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

എച്ച്പി വിക്ടസ് ഇ സീരീസ്, എച്ച്പി വിക്ടസ് ഡി സീരീസ്: വില, ലഭ്യത

എച്ച്പി വിക്ടസ് ഇ സീരീസിനറെ വില ആരംഭിക്കുന്നത് 64,999 രൂപ മുതലാണ. ആമസോൺ ഇന്ത്യ വഴി വിൽപ്പനയ്ക്ക് എത്തുന്ന ഈ ഡിവൈസ് മൈക്ക സിൽവർ നിറത്തിൽ ലഭ്യമാകും. എച്ച്പി വിക്ടസ് ഡി സീരീസ് ലാപടോപ്പുകളുടെ വില ആരംഭിക്കുന്നത് 74,999 രൂപ മുതലാണ്. റിലയൻസ് ഡിജിറ്റൽ ഓൺ‌ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വരും ആഴ്ചകളിൽ ഇവ ലഭ്യമാകും. ബ്ലൂ കളറിലാണ ഇവ പുറത്തിറക്കിയിരിക്കുന്നത്.

എച്ച്പി വിക്ടസ് ഇ സീരീസ്, എച്ച്പി വിക്ടസ് ഡി സീരീസ്: സവിശേഷതകൾ

എച്ച്പി വിക്ടസ് 16 ഗെയിമിംഗ് ലാപ്‌ടോപ്പ് മോഡലുകൾ വിൻഡോസ് 10ലാണ് പ്രവർത്തിക്കുന്നത്. ഈ വർഷാവസാനം വിൻഡോസ് 11ലേക്ക് ഈ ലാപ്ടോപ്പുകൾ അപ്‌ഗ്രേഡുചെയ്യാനാകും. ഫുൾ എച്ച്ഡി റെസല്യൂഷനോടുകൂടിയ 16 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഇവയിൽ ഉള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, ഐസേഫ് ലോ ബ്ലൂ ലൈറ്റ് ടെക്നോളജി എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഇ സീരീസ് എഎംഡി റൈസൺ 5 5600 എച്ച്, റൈസൺ 7 5800 എച്ച് പ്രോസസറുകൾ ഉപയോഗിച്ചിരിക്കുന്നു.

വിക്ടസ് ഡി സീരീസിന് ഇന്റൽ 11th ജനറേഷൻ കോർ ഐ5-11300 എച്ച്, കോർ ഐ 7-11800 എച്ച് പ്രോസസറുകളാണ് ഉള്ളത്. എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3060 6 ജിബി ജിപിയു, എ‌എം‌ഡി റേഡിയൻ ആർ‌എക്സ് 5500 എം ജിപിയു എന്നിവയാണ് എച്ച്പി വിക്ടസ് ഇ സീരീസിൽ ഉള്ളത്. എന്നാൽ എച്ച്‌പി വിക്ടസ് ഡി സീരീസിൽ എൻ‌വിഡിയ ഓപ്ഷൻ മാത്രമേ ലഭിക്കുകയുള്ളു. ഇത് ജിഫോഴ്സ് ആർ‌ടി‌എക്സ് 3060 6 ജിബി ജിപിയു ആണ്.

16 ജിബി ഡിഡിആർ 4 റാം വരെ ഈ ലാപ്ടോപ്പുകളിൽ ഉണ്ട്. ഇത് 32 ജിബിയായി അപ്‌ഗ്രേഡുചെയ്യാനാകും. 512 ജിബി പിസിഐഇ ജെൻ 4 വരെ സിംഗിൾ എസ്എസ്ഡി കോൺഫിഗറേഷനുകളിൽ ഈ ലാപ്ടോപ്പുകൾ ലഭ്യമാണ്. മികച്ച തെർമ്മൽ എഫിഷൻസിക്കായി കൂടുതൽ മികച്ച വലിയ വെന്റുകളും വലിയ ഫാനുകളുമുള്ള അഞ്ച് വഴികളുള്ള എയർഫ്ലോ ഡിസൈനാണ് എച്ച്പി ഈ ലാപ്ടോപ്പുകളിൽ നൽകിയിട്ടുള്ളത്. പെർഫോമൻസ് മോഡുകൾ മാറ്റാനും അണ്ടർ‌വോൾട്ട് ചെയ്യാനും നെറ്റ്‌വർക്ക് ബൂസ്റ്റർ ഉപയോഗിക്കാനും സിസ്റ്റം വൈറ്റലുകൾ നിരീക്ഷിക്കാനും ഗെയിമിംഗ് ഹബ് സോഫ്റ്റ്വെയർ നിങ്ങളെ സാഹായിക്കും. ഈ ലാപ്ടോപ്പുകളിൽ ബാങ്ക് & ഒലുഫ്‌സെൻ സ്പീക്കർ സിസ്റ്റവും ഉണ്ട്.

Best Mobiles in India

English summary
HP has introduced new models to its Victus 16 gaming laptop series. These laptops come with the latest AMD Raison and Intel 11th Gen processors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X