ഹുവാവേ മേറ്റ്ബുക്ക് 13 2020 അവതരിപ്പിച്ചു; വിലയും സവിശേഷതകളും
എഎംഡി റൈസൺ ചിപ്പുള്ള ഹുവാവേയുടെ പുതിയ 'അൾട്രാ പോർട്ടബിൾ' നോട്ട്ബുക്ക് പുറത്തിറങ്ങി. ഹുവാവേ മേറ്റ്ബുക്ക് 13 2020 എഎംഡി എന്ന പുതിയ നോട്ട്ബുക്കിന് എഎംഡി റൈസൺ 5 3500 യു പ്രോസസറാണ് കരുത്ത് നൽകുന്നത്. ഈ നോട്ട്ബുക്കിൽ ഇന്റൽ ചിപ്‌സെറ്റ് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഹുവാവേ മേറ്റ്ബുക്ക് 699 യൂറോ മുതലുള്ള വിലയ്ക്കാണ് യൂറോപ്പിൽ ലഭ്യമാവുക. ഇത് ഏകദേശം 66,300 രൂപയാണ്.

ഹുവാവേ മേറ്റ്ബുക്ക് 13 2020; വില
ഹുവാവേ മേറ്റ്ബുക്ക് 13 2020 രണ്ട് വേരിയന്റുകളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം ജോടിയാക്കിയ 256 ജിബി സ്റ്റോറേജും 8 ജിബി റാമും 512 ജിബി സ്റ്റോറേജുമാണ് വേരിയന്റുകൾ. ആദ്യ വേരിയന്റിന് 699 യൂറോ (ഏകദേശം 66,300 രൂപ) വിലയുണ്ട്. ഈ ഡിവൈസ് ഹുവാവേയുടെ ഔദ്യോഗിക സ്റ്റോർ വഴി ലഭ്യമാണ്. രണ്ടാമത്തെ വേരിയന്റിന് 749 യൂറോയാണ് വില വരുന്നത്(ഏകദേശം 71,000 രൂപ).

ഹുവാവേ മേറ്റ്ബുക്ക് 13 2020; സവിശേഷതകൾ
എഎംഡി റൈസൺ 5 3500 യു പ്രോസസറും റാഡിയൻ വേഗ 8 ജിപിയുവുമാണ് പുതിയ മേറ്റ്ബുക്ക് 13 2020ന് കരുത്ത് നൽകുന്നത്. ഇതിൽ ഏറ്റവും പുതിയ 4000 സീരീസ് പ്രോസസർ അവതരിപ്പിക്കാത്തത് ഒരു പോരായ്മയാണ്. കണക്ടിവിറ്റി പരിശോധിച്ചാൽ ഈ നോട്ട്ബുക്കിൽ രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകളും ഒരു യുഎസ്ബി 3.1 പോർട്ട്, 2-ഇൻ -1 3.5 എംഎം ഓഡിയോ സോക്കറ്റ് എന്നിവയും നൽകിയിട്ടുണ്ട്.

യുഎസ്ബി ടൈപ്പ്-സി പോർട്ടിനും 65W ചാർജറിനുമൊപ്പം 42Wh ബാറ്ററിയാണ് ഹുവാവേ പുതിയ നോട്ട്ബുക്കിൽ നൽകിയിട്ടുള്ളത്. ഡോൾബി അറ്റ്‌മോസ് ഓഡിയോ ഉള്ള ഡ്യൂവൽ സ്പീക്കറുകളും നോട്ട്ബുക്കിന്റെ സവിശേഷതകളാണ്. വിൻഡോസ് 10 ഹോമിനൊപ്പമാണ് ഹുവാവേ മേറ്റ്ബുക്ക് 13 പുറത്തിറക്കിയിരിക്കുന്നത്. ഇൻബിൾഡ് ഹുവാവേ ഷെയർ സോഫ്റ്റ്വെയറും ഇതിനൊപ്പം ലഭിക്കും.

പുതിയ ഹുവാവേ മേറ്റ്ബുക്ക് 13 13 ഇഞ്ച് ഐപിസി എൽസിഡി പാനലോട് കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2 ശതമാനം (2,160 × 1,440 പിക്സലുകൾ) റെസല്യൂഷന് 88 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഡിവൈസിന്റെ സവിശേഷതയാണ്. വീഡിയോ കോളുകൾക്കായി കമ്പനി 1 എംപി മുൻ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

മാക്ബുക്ക് എയർ-ഇൻസ്പൈയേർഡ് ഓൾ-മെറ്റൽ ബോഡി ഡിസൈനിനാണ് ഹുവാവേ നോട്ട്ബുക്കിൽ നൽകിയിട്ടുള്ളത്. അലുമിനിയം അലോയ് ഉൾപ്പെടുത്തിയിരിക്കുന്ന യൂണിബോഡി ഡിസൈനിലാണ് ഹുവാവേ മേറ്റ്ബുക്ക് 13 പായ്ക്ക് ചെയ്തിരിക്കുന്നത്. ചിക്ലെറ്റ് മെക്കാനിസമുള്ള ബാക്ക്‌ലിറ്റ് കീബോർഡും വിൻഡോസ് ഹലോയ്‌ക്കൊപ്പം ഫിംഗർപ്രിന്റ് റീഡറും ഡിവൈസിൽ ഉണ്ട്.

ഹുവാവേ മേറ്റ്ബുക്ക് 13 2020 എഎംഡിയിലെ എഎംഡി റൈസൺ 5 പ്രോസസറാണ് നൽകിയിട്ടുള്ളത് എന്നതൊരു പോരായ്മയാണ്. ഇത് പഴയ ചിപ്പ്സെറ്റാണ്. ഡിസൈൻ വശങ്ങളും മറ്റ് പ്രവർത്തനങ്ങളും ആകർഷകമാണ്. ഹുവാവേ മേറ്റ്ബുക്ക് 13ന്റെ വില പരിശോധിക്കുമ്പോൾ ഈ ഡിവൈസ് നൽകുന്ന തുകയ്ക്ക് ചേർന്ന സവിശേഷതകളുമായാണ് വരുന്നത്. വിപണിയിൽ കടുത്ത മത്സരം നടക്കുന്നതിനാൽ തന്നെ ഹുവാവേയ്ക്ക് ഡിവൈസിനെ വിപണിയിൽ വിജയിപ്പിച്ചെടുക്കുക പ്രയാസമായിരിക്കും.


Click it and Unblock the Notifications