എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളും

|

കഴിഞ്ഞ ദിവസം നടന്ന സ്പ്രിംഗ് ലോഡഡ് എന്ന ആപ്പിൾ ഇവന്റിൽ വച്ച് ഐമാക് 24 ഇഞ്ച് പുറത്തിറങ്ങി. കസ്റ്റം ചെയ്ത ARM ചിപ്പ്- ആപ്പിൾ M1 എസ്ഒസിയാണ് ഈ മാകിൽ നൽകിയിട്ടുള്ളത്. ഈ ഐമാക് മുൻ തലമുറകളേക്കാൾ കനംകുറഞ്ഞതും വേഗതയുള്ളതുമാണ്. 24 ഇഞ്ച് 4.5 കെ റെറ്റിന ഡിസ്പ്ലേ, 2 ടിബി വരെ എസ്എസ്ഡി സ്റ്റോറേജ് എന്നീ സവിശേഷതകളുള്ള പുതിയ മാക് ബേസ് മോഡൽ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലും ഹൈഎൻഡ് മോഡൽ ആറ് കളർ ഓപ്ഷനുകളിലും ലഭ്യമാകും.

 

24 ഇഞ്ച് ഐമാക്: വിലയും ലഭ്യതയും

24 ഇഞ്ച് ഐമാക്: വിലയും ലഭ്യതയും

ആപ്പിൾ എം1 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന പുതിയ ഐമാക്കിന്റെ 8-കോർ സിപിയു, 7-കോർ ജിപിയു , 256 ജിബി സ്റ്റോറേജ്, മാജിക് കീബോർഡ് മോഡലിന് ഇന്ത്യയിൽ 1,19,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8-കോർ സിപിയു, 8-കോർ ജിപിയു, 256 ജിബി സ്റ്റോറേജ് മോഡലിന് 1,39,000 രൂപയാണ് ഇന്ത്യയിലെ വില. ടച്ച് ഐഡിയുള്ള മാജിക് കീബോർഡ് നൽകിയിട്ടുള്ള ഹൈ എൻഡ് മോഡലുകൾക്ക് 1,59,000 രൂപ മുതൽ വില ആരംഭിക്കും (8-കോർ സിപിയു, 8-കോർ ജിപിയു, 512 ജിബി സ്റ്റോറേജ് മോഡൽ)

കൂടുതൽ വായിക്കുക: ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്‌ടോപ്പ് ലോഞ്ച് ചെയ്തുകൂടുതൽ വായിക്കുക: ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്‌ടോപ്പ് ലോഞ്ച് ചെയ്തു

24 ഇഞ്ച് ഐമാക്: സവിശേഷതകൾ
 

24 ഇഞ്ച് ഐമാക്: സവിശേഷതകൾ

എം1 ബേസ്ഡ് ഐമാക് പുതിയ ഡിസൈനുമായിട്ടാണ് വരുന്നത്. മാകിന്റെ മുൻവശത്ത് ശ്രദ്ധ തിരിക്കാത്ത രീതിയിലുള്ള മ്യൂട്ടഡ് കളറാണ് ഉള്ളത്. പിന്നിൽ തിളക്കമുള്ള നിറവും നൽകിയിട്ടുണ്ട്. മാകിന്റെ അടിസ്ഥാന മോഡൽ നീല, പച്ച, ചുവപ്പ്, വെള്ളി എന്നീ നാല് നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ, ഹൈ എൻഡ് മോഡലുകൾ മേൽപ്പറഞ്ഞ നിറങ്ങൾക്ക് പുറമേ മഞ്ഞ, ഓറഞ്ച്, പർപ്പിൾ നിറങ്ങളിലും ലഭ്യമാകും. 24 ഇഞ്ച് 4.5 കെ റെറ്റിന ഡിസ്പ്ലേ (4480x2520 പിക്സൽസ്) ആണ് പുതിയ ഐമാകിൽ ഉള്ളത്.

കളർ

കളർ ബാലൻസിനായുള്ള ആപ്പിളിന്റെ ട്രൂ ടോൺ ടെക്, പി 3 വൈഡ് കളർ ഗാമറ്റ്, 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, കുറഞ്ഞ റിഫ്ലെക്റ്റിവിറ്റി കോട്ടിംഗ് എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. പഴയ 21.5 മോഡലിനേക്കാൾ അല്പം വലുപ്പമുള്ള ഫ്രെയിമിൽ 24 ഇഞ്ച് ഡിസ്‌പ്ലേ നൽകിയിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. ഓൾ-ഇൻ-വൺ (എ.ഐ.ഒ) പിസിയും കൂടുതൽ ഒതുക്കമുള്ളതാണ്. 24 ഇഞ്ച് ഐമാക്കിന്റെ അടിസ്ഥാന മോഡൽ 16 ജിബി വരെ മെമ്മറി, 1 ടിബി എസ്എസ്ഡി സ്റ്റോറേജ്, വൈ-ഫൈ 6 (802.11ax), ബ്ലൂടൂത്ത് വി 5, രണ്ട് തണ്ടർബോൾട്ട് / യുഎസ്ബി 4 പോർട്ടുകൾ എന്നിവ നൽകുന്നു. ഹൈ എൻഡ് മോഡലുകൾക്ക് 2 ടിബി എസ്എസ്ഡി ഉണ്ട്. മൂന്ന് യുഎസ്ബി 3 പോർട്ടുകളും ഹൈ എൻഡ് മോഡലിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ഒന്നര ലക്ഷം രൂപ വിലയുള്ള പാനസോണിക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: ഒന്നര ലക്ഷം രൂപ വിലയുള്ള പാനസോണിക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

എം1

ലോജിക്ക് ബോർഡിന്റെ വലിപ്പ കുറവ്, ചെറിയ തെർമൽ സിസ്റ്റം എന്നിവ നൽകാൻ സഹായിച്ചത് എം1 ചിപ്പിന്റെ എആർ‌എം ബേസ്ഡ് ഡിസൈനും സിസ്റ്റം ഓൺ ചിപ്പുമാണ് എന്ന് ആപ്പിൾ പറയുന്നു. ഇൻസ്റ്റന്റ് വേക്ക്അപ്പിനപ്പുറമുള്ള 24 ഇഞ്ച് ഐമാക്കിലെ പുതിയ എസ്ഒസിയുടെ മറ്റ് സവിശേഷതകളിൽ പ്രധാനപ്പെട്ടത് സിപിയു പെർഫോമൻസാണ്. പഴയ 21.5 ഇഞ്ച് മോഡലുകളേക്കാൾ 85 ശതമാനം വരെ വേഗതയുള്ള സിപിയു പെർഫോമൻസ്, 2x വേഗതയുള്ള ജിപിയു പെർഫോമൻസ്, 3x വരെ വേഗതയുള്ള മെഷീൻ ലേണിംഗ് പെർഫോമൻസ് എന്നിവ ഇത് നൽകുന്നു.

വെബ്‌ക്യാം

1080p വെബ്‌ക്യാമും പുതിയ ഐമാക്കിൽ നൽകിയിട്ടുണ്ട്. ഫേസ് ഡിറ്റക്ഷനും മികച്ച എക്‌സ്‌പോഷറിനും കളർ ബാലൻസിനും എം1ന്റെ ന്യൂറൽ എഞ്ചിൻ ഉപയോഗിക്കുന്ന വെബ്ക്യാമാണ് ഇത്. ബീംഫോർമിംഗ് ടെക്ക് ഉള്ള സ്റ്റുഡിയോ ക്വാളിറ്റി 3-മൈക്ക് അറേ, ഉയർന്ന ഫോഴ്‌സ് ക്യാൻസലേഷൻ വൂഫറുകൾ ഉൾപ്പെടെയുള്ള ഫീച്ചറുകളുള്ള ഡോൾബി അറ്റ്‌മോസ് സർട്ടിഫൈഡ് 6-സ്പീക്കർ സിസ്റ്റം എന്നിവയും കമ്പനി പുതിയ മാകിൽ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി പുതിയ ഐമാകിൽ നാല് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ വരെ ഉണ്ട്. അവയിൽ രണ്ടെണ്ണം തണ്ടർബോൾട്ട് ആയിരിക്കും. മാഗ്നറ്റിക് പവർ കണക്റ്ററും ഇഥർനെറ്റ് പോർട്ടിനുള്ള ഒരു അഡാപ്റ്ററും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഏസർ നൈട്രോ 5 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഏസർ നൈട്രോ 5 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
The iMac 24-inch was launched at the Apple event called Spring Loaded last night. The Mac is powered by Apple M1 SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X