Home
Computer

ജിയോ ലാപ്ടോപ്പ് പുറത്തിറങ്ങുക വിൻഡോസ് ഒഎസുമായി; റിപ്പോർട്ട്

റിലയൻസ് ജിയോ ഒരു പുതിയ ലാപ്‌ടോപ്പ് വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ച് കാലമായി ഈ ലാപ്ടോപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നുണ്ട്. എങ്കിലും ഈ ലാപ്‌ടോപ്പിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജിയോയുടെ മറ്റ് പ്രൊഡക്ടുകളെ പോലെ ഈ ലാപ്‌ടോപ്പും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ലാപ്ടോപ്പ് വിൻഡോസിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നൊരു റിപ്പോർട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്.

ജിയോബുക്ക് ലാപ്‌ടോപ്പ്

ജിയോബുക്ക് ലാപ്‌ടോപ്പിന്റെ ലോഞ്ച് വൈകാതെ തന്നെ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ലാപ്ടോപ്പിന് ഹാർഡ്‌വെയർ സർട്ടിഫിക്കേഷൻ ലഭിച്ചു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. പ്രശസ്ത ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് 91മൊബൈൽസ് വഴി ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഈ ലാപ്‌ടോപ്പ് വിൻഡോസ് 10 ഒഎസ് ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ ലാപ്ടോപ്പിന് 400830078 എന്ന പ്രൊഡക്ട് ഐഡി ഉണ്ടെന്നും ടിപ്‌സ്റ്റർ വെളിപ്പെടുത്തുന്നു. നിലവിൽ, ജിയോബുക്കിനെ സംബന്ധിച്ച മറ്റ് വിവരങ്ങൾ വ്യക്തമല്ല.

ജിയോബുക്ക് ലിസ്റ്റിങ്

ജിയോബുക്ക് ലിസ്റ്റിങ്

ജിയോബുക്കിന്റെ ലിസ്റ്റിംഗ് അനുസരിച്ച്, കമ്പനിയുടെ പേര് എമഡേർ ഡിജിറ്റൽ ടെക്നോളജി കോ ലിറ്റഡ് എന്നാണ്. ഇതിനർത്ഥം ജിയോ വെണ്ടറിൽ നിന്ന് ലാപ്‌ടോപ്പ് വാങ്ങുകയും സ്വന്തം ബ്രാൻഡിങിൽ വിൽക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത് എന്നതാണ്. വിൻഡോസ് ഒഎസിലാണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്. ഏത് വേർഷൻ ആണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. പ്രൊഡക്ടിന്റെ ലോഞ്ച് സമയത്ത് അപ്പോൾ നിലവിലുള്ള ഏറ്റവും പുതിയ വിൻഡോസ് ഒഎസ് പതിപ്പിൽ തന്നെ എത്താനാണ് സാധ്യത.

ജിയോ ലാപ്‌ടോപ്പ്

ജിയോ ലാപ്‌ടോപ്പ് ഇതിനകം തന്നെ ബിഐഎസ് സർട്ടിഫിക്കേഷൻ ഡാറ്റാബേസിലും ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിങ് പ്ലാറ്റ്ഫോമിലും കണ്ടെത്തിയിരുന്നു. ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ചതിനാൽ തന്നെ ലാപ്ടോപ്പ് വിപണിയിൽ എത്തുന്നത് വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകാതെ തന്നെ ഈ ലാപ്ടോപ്പ് ലോഞ്ച് ചെയ്തേക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ കുറഞ്ഞ വിലയ്കക് ലഭ്യമാകുന്ന ലാപ്ടോപ്പ് എന്നതായിരിക്കും ജിയോബുക്കിന്റെ സവിശേഷത.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പ് ആയിരിക്കും ജിയോബുക്ക് എന്ന് കാണിക്കുന്ന നേരത്തെ പുറത്ത് വന്ന ലിസ്റ്റിങ് വിവരങ്ങളും പുതിയ റിപ്പോർട്ടും തമ്മിൽ വൈരുദ്ധ്യമുണ്ട്. അതുകൊണ്ട് തന്നെ രണ്ട് മോഡലുകളായി ലാപ്ടോപ്പ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം. ഈ ലാപ്ടോപ്പ് നിലവിൽ ടെസ്റ്റിങിൽ ആണ്. സിംഗിൾ കോർ ടെസ്റ്റിൽ 1,178 പോയിന്റുകളും മൾട്ടി-കോർ ടെസ്റ്റിൽ 4,246 പോയിന്റുകളും നേടിയതാണ് ജിയോബുക്ക് ലാപ്ടോപ്പ് എന്ന് ബെഞ്ച്മാർക്ക് ലിസ്റ്റിങിലൂടെ വ്യക്തമാകുന്നു.

സവിശേഷതകൾ

നേരത്തെ പുറത്ത്

ജിയോഫോൺ 5ജി

ജിയോഫോൺ 5ജി

5ജി സപ്പോർട്ടുള്ള ജിയോഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ (1600 x 720) 6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനുമായിട്ടായിരിക്കും ജിയോഫോൺ 5ജി പുറത്തിറങ്ങുകയെന്നാണ് സൂചനകൾ. ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 480 5ജി എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത് നിലവിൽ ക്വാൽകോമിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ 5ജി ചിപ്പാണ്. 4 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ ജിയോഫോൺ 5ജി സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ടായിരിക്കും.

More from GizBot

Best Mobiles in India

English summary
Jio's laptop, the Jiobook, will hit the market soon. Reports suggest that this laptop will run on Windows OS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X