ഇന്ത്യയിലെ ലാപ്ടോപ്പ് വിപണി കീഴടക്കാൻ ജിയോബുക്ക് വരുന്നു

|

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ആധിപത്യം സ്ഥപിച്ച ജിയോ ഇപ്പോൾ മറ്റ് മേഖലകളിൽ കൂടി ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ജിയോഫോൺ നെക്സ്റ്റ്, ജിയോബുക്ക് ലാപ്ടോപ്പ് എന്നിവയാണ് ജിയോ അടുത്തതായി അവതരിപ്പിക്കാൻ പോകുന്ന രണ്ട് ഡിവൈസുകൾ. ഇതിൽ ജിയോബുക്ക് ലാപ്ടോപ്പ് വില കുറഞ്ഞ ലാപ്ടോപ്പ് ആയിരിക്കുമെന്നാണ് സൂചനകൾ. ഈ വർഷം ജൂണിൽ നടന്ന വാർഷിക ജനറൽ മീറ്റിങിൽ വച്ച് ജിയോബുക്ക് അവതരിപ്പിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു എങ്കിലും ഇത് നടന്നില്ല.

 

ബിഐഎസ്

ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ ലിസ്റ്റിങിൽ ജിയോബുക്ക് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നു. ബിഐഎസ് ലിസ്റ്റിങിൽ കണ്ടെത്തിയതിനാൽ തന്നെ അധികം വൈകാതെ ഈ ഡിവൈസ് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത ടിപ്സ്റ്റർ മുകുൾ ശർമ്മയാണ് ഈ ലാപ്ടോപ്പ് ബിഐഎസ് ലിസ്റ്റിങിൽ ഉണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഈ ഡിവൈസ് മൂന്ന് മോഡലുകളിൽ വരുമെന്നും ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ റെഡ്മിയെ പിന്നിലാക്കി ആപ്പിൾട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ റെഡ്മിയെ പിന്നിലാക്കി ആപ്പിൾ

ജിയോബുക്ക്

ജിയോബുക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത് NB1118QMW, NB1148QMW, NB1112MM എന്നീ മൂന്ന് നമ്പരുകളിലാണ്. ഇത് വച്ചാണ് ലാപ്ടോപ്പ് മൂന്ന് ഇന്റേണൽ മോഡലുകളിൽ പുറത്തിറങ്ങുമെന്ന സൂചനകൾ ലഭിച്ചത്. ജിയോബുക്കിന്റെ മൂന്ന് വേരിയന്റുകൾ ഉണ്ടായിരിക്കും എന്ന വിവരം അല്ലാതെ ഈ പുതിയ ലാപ്ടോപ്പിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ലീക്ക് റിപ്പോർട്ടിൽ നൽകിയിട്ടില്ല. നേരത്തെ തന്നെ ഈ ലാപ്ടോപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങൾ നോക്കാം.

ജിയോബുക്ക്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

ജിയോബുക്ക്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നേരത്തെ പുറത്ത് വന്ന ലീക്കുകളിലെയും റിപ്പോർട്ടുകളിലെയും വിവരങ്ങൾ അനുസരിച്ച് ജിയോബുക്ക് ലാപ്‌ടോപ്പ് 1366x768 പിക്‌സൽ എച്ച്ഡി റെസല്യൂഷൻ ഡിസ്പ്ലെയുമായിട്ടായിരിക്കും വരുന്നത്. 4ജി എൽടിഇ കണക്റ്റിവിറ്റിക്കായി സ്നാപ്ഡ്രാഗൺ എക്സ്12 4ജി മോഡമുള്ള ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 പ്രോസസറായിരിക്കും ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 4 ജിബി എൽപിഡിഡിആർ 4x റാമും 64 ജിബി വരെ ഇഎംഎംസി ഇന്റേണൽ സ്റ്റോറേജും ഈ ലാപ്ടോപ്പിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

വോഡാഫോൺ ഐഡിയയ്ക്ക് പണിയായത് ഡ്യുപ്ലിക്കേറ്റ് സിം, 28 ലക്ഷം രൂപ പിഴ നൽകണംവോഡാഫോൺ ഐഡിയയ്ക്ക് പണിയായത് ഡ്യുപ്ലിക്കേറ്റ് സിം, 28 ലക്ഷം രൂപ പിഴ നൽകണം

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി ജിയോബുക്ക് ലാപ്‌ടോപ്പിൽ ഒരു മിനി എച്ച്ഡിഎംഐ കണക്റ്റർ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവ ഉണ്ടായിരിക്കും. ത്രീ-ആക്സിസ് ആക്സിലറോമീറ്ററും ക്വാൽകോം ഓഡിയോ ചിപ്പും ഡിവൈസിൽ ഉണ്ടായിരിക്കും. ഈ ലാപ്ടോപ്പ് ജിയോസ്റ്റോർ, ജിയോപേജുകൾ, ജിയോമീറ്റ് എന്നിവയുൾപ്പെടെയുള്ള ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്തിട്ടായിരിക്കും വരുന്നത്. ലാപ്ടോപ്പിൽ പ്രീ-ഇൻസ്റ്റാൾ ചെയ്ത മൈക്രോസോഫ്റ്റ് ടീംസ്, മൈക്രോസോഫ്റ്റ് എഡ്ജ്, മൈക്രോസോഫ്റ്റ് ഓഫീസ് എന്നിവയുൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് ആപ്പുകളും ഉണ്ടായിരിക്കും.

ജിയോബുക്ക് വിപണി കീഴടക്കുമോ?

ജിയോബുക്ക് വിപണി കീഴടക്കുമോ?

ജിയോബുക്ക് ലാപ്‌ടോപ്പിന് എത്ര വിലവരും എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫോൺ വിപണിയിൽ ജിയോ പുറത്തിറക്കിയത് പോലെ വില കുറഞ്ഞ ഡിവൈസ് ആയിരിക്കും ലാപ്ടോപ്പ് വിപണിയിലും അവതരിപ്പിക്കുന്നത്. വില കുറഞ്ഞ ലാപ്ടോപ്പ് ആണെങ്കിൽ ഇത് വൻ ജനപ്രീതി നേടും. ആളുകൾ ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി വില കുറഞ്ഞ ലാപ്ടോപ്പുകൾ അന്വേഷിക്കുന്ന കാലത്ത് വിപണിയിൽ എത്തിയാൽ അതും ജിയോയ്ക്ക് ഗുണം ചെയ്യും. എന്നാൽ ഇതുവരെ ലോഞ്ച് തിയ്യതിയുമായി ബന്ധപ്പെട്ട സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

കിടിലൻ ഫീച്ചറുകളുമായി ഷവോമിയുടെ സ്മാർട്ട് കണ്ണട പുറത്തിറങ്ങികിടിലൻ ഫീച്ചറുകളുമായി ഷവോമിയുടെ സ്മാർട്ട് കണ്ണട പുറത്തിറങ്ങി

ലാപ്‌ടോപ്പ്

ബിഐഎസ് സർട്ടിഫിക്കേഷൻ ലിസ്റ്റിങിൽ ജിയോബുക്ക് ലാപ്‌ടോപ്പ് കണ്ടെത്തിയതിനാൽ തന്നെ ഈ ഡിവൈസ് വൈകാതെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബജറ്റ് ലാപ്ടോപ്പ് വിഭാഗത്തിലേക്കാണ് പുറത്തിറക്കുന്നത് എങ്കിൽ വിപണി കീഴടക്കുമെന്ന് ഉറപ്പാണ്. ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് വൈകാതെ ലോഞ്ച് ചെയ്യും. വില കുറഞ്ഞ ഈ സ്മാർട്ട്ഫോൺ സെപ്റ്റംബർ 10ന് ലോഞ്ച് ചെയ്യേണ്ടതായിരുന്നു. ചിപ്പ് ക്ഷാമം കാരണം ഈ ലോഞ്ച് മാറ്റിവച്ചു. ഇനി ദീപാവലിയുടെ ദിവസം ഡിവൈസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ജിയോബുക്ക് ലാപ്ടോപ്പും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
JioBook laptop will be launched in the Indian market soon. This laptop has been found in the BIS listing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X