ജിയോബുക്ക് ലാപ്‌ടോപ്പ് വൈകാതെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ ലാപ്ടോപ്പ് വിപണിയിലേക്ക് ചുവട് വെക്കുന്നു എന്ന റിപ്പോർട്ടുകൾ കുറച്ച് കാലമായി ഉണ്ട്. ജിയോബുക്ക് എന്ന പേരിലായിരിക്കും ജിയോ ലാപ്ടോപ്പ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ ലാപ്ടോപ്പ് ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൈകാതെ ഈ ലാപ്ടോപ്പ് വിപണിയിലെത്തും. ജിയോബുക്ക് ലാപ്‌ടോപ്പ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) വെബ്‌സൈറ്റിൽ സെപ്റ്റംബറിലാണ് കണ്ടെത്തിയത്. ലാപ്‌ടോപ്പുകളുടെ മൂന്ന് വകഭേദങ്ങൾ സർട്ടിഫിക്കേഷൻ സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

ജിയോബുക്ക് ലാപ്ടോപ്പ്

ജിയോബുക്ക് ലാപ്ടോപ്പ് എൻബി1118ക്യുഎംഡബ്ല്യു, എൻബി1148ക്യുഎംഡബ്ല്യു, എൻബി1112എംഎം എന്നീ മോഡൽ നമ്പറുകളോടെയാണ് ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയത്. ഇതിൽ ലാപ്ടോപ്പിന്റെ മൂന്ന് വേരിയന്റുകൾ ആണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇപ്പോൾ, എൻബി1112എംഎം എന്ന മോഡൽ നമ്പർ ഉള്ള ജിയോബുക്ക് വേരിയന്റാണ് ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടെത്തിയത്. ഈ ലിസ്റ്റിങിൽ ജിയോബുക്ക് ലാപ്ടോപ്പിന്റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വന്ന റിപ്പോർട്ടുകളിൽ നൽകിയിട്ടുള്ള വിവരങ്ങൾക്ക് വിരുദ്ധമായിട്ടുള്ള സവിശേഷതകളും ഈ പുതിയ റിപ്പോർട്ടിൽ ഉണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് വർധിപ്പിക്കാം, ഫോളോവേഴ്സിനെ വാങ്ങാനുള്ള വെബ്സൈറ്റുകൾഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് വർധിപ്പിക്കാം, ഫോളോവേഴ്സിനെ വാങ്ങാനുള്ള വെബ്സൈറ്റുകൾ

മീഡിയടെക് എംടി8788 പ്രോസസർ

ലിസ്റ്റിങ് അനുസരിച്ച് പുറത്തിറങ്ങാൻ പോകുന്ന ജിയോബുക്ക് ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത് മീഡിയടെക് എംടി8788 പ്രോസസറായിരിക്കും. 2 ജിബി റാമും ഡിവൈസിൽ ഉണ്ടായിരിക്കും. ജിയോ ബുക്ക് ലാപ്‌ടോപ്പ് ആൻഡ്രോയിഡ് 11-ൽ പ്രവർത്തിക്കുമെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിങിലൂടെ വ്യക്തമാകുന്നു. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ ആൻഡ്രോയിഡ് ബേസ്ഡ് ജിയോ ഒഎസ് ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക എന്നാണ് ഉണ്ടായിരുന്നത്. എന്നാൽ ആൻഡ്രോയിഡിൽ തന്നെയായിരിക്കും ഈ ലാപ്ടോപ്പ് പ്രവർത്തിക്കുക. ഗീക്ക്ബെഞ്ചിലെ സിംഗിൾ-കോർ, മൾട്ടി-കോർ ടെസ്റ്റുകളിൽ യഥാക്രമം 1,178, 4,246 പോയിന്റുകളാണ് ജിയോബുക്ക് നേടിയത്.

ക്വാൽകോം
 

2019-ന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച 11nm ചിപ്‌സെറ്റായ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 665 (sm6125) ആണ് ജിയോബുക്ക് പ്രോട്ടോടൈപ്പ് മോഡലിൽ ഉപയോഗിക്കുന്നതെന്ന് ഈ വർഷം ആദ്യം എക്സ്ഡിഎ ഡെവലപ്പേഴ്സ് എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. റിലയൻസ് ജിയോയുടെ വിപുലമായ 4ജി നെറ്റ്‌വർക്കിലേക്ക് സെല്ലുലാർ കണക്റ്റിവിറ്റി നൽകാനുള്ള സാധ്യതയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജിയോ ലാപ്‌ടോപ്പിന് എച്ച്ഡി (1366 X 768) പിക്സൽ ഡിസ്പ്ലേ ഉണ്ടെന്നാണ് സൂചനകൾ. സ്‌നാപ്ഡ്രാഗൺ എക്സ്12 4ജി മോഡം, 4ജിബി എൽപിഡിഡിആർ4എക്സ് റാം, 64 ജിബി വരെ ഇഎംഎംസി ഓൺബോർഡ് സ്റ്റോറേജ് എന്നിവയും ലാപ്ടോപ്പിൽ ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വാട്സ്ആപ്പിലെ ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്നും മറച്ചുവെക്കാംവാട്സ്ആപ്പിലെ ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്നും മറച്ചുവെക്കാം

കണക്റ്റിവിറ്റി

ചൈനീസ് സ്ഥാപനമായ ബ്ലൂബാങ്കിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വീഡിയോ ഔട്ട്‌പുട്ടിനായി ഒരു മിനി എച്ച്ഡിഎംഐ കണക്റ്റർ, 2.4, 5GHz ഫ്രീക്വൻസികളിൽ വൈഫൈയ്ക്കുള്ള സപ്പോർട്ട്, ബ്ലൂടൂത്ത്, ത്രീ-ആക്സിസ് ആക്‌സിലറോമീറ്റർ, ക്വാൽകോം ഓഡിയോ ചിപ്പ് എന്നിവ ലാപ്‌ടോപ്പിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജിയോബുക്കിൽ പ്രീ-ഇൻസ്റ്റാൾ ചെയ്ത ജിയോസ്റ്റോർ, ജിയോമീറ്റ്, ജിയോപേജസ് എന്നിവയ്ക്കുള്ള സപ്പോർട്ടും ഉണ്ടായിരിക്കും. ഈ ആപ്പുകൾ ലാപ്‌ടോപ്പിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ടീംസ്, എഡ്ജ്, ഓഫീസ് എന്നിവ ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് ആപ്പുകളും ഇതിൽ ഉണ്ടായിരിക്കും.

ജിയോയും ഗൂഗിളും

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്‌സ്റ്റ് ഈ മാസം ആദ്യമാണ് ലോഞ്ച് ചെയ്തത്. നേരത്തെ തന്നെ നടന്ന വാർഷിക പൊതുയോഗത്തിനിടെ ഈ സ്മാർട്ട്‌ഫോൺ അടുത്തതായി പുറത്തിറക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു, എന്നാൽ ചിപ്പ് ക്ഷാമം കാരണം ഫോൺ വിപണിയിലെത്താൻ കാലതാമസം എടുത്തു. 6499 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ നൽകുന്ന ഡിവൈസ് തന്നെയാണ് ഇത്. ഈ ഡിവൈസിനായുള്ള പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇഎംഐ ഓപ്ഷനിൽ ഫോൺ വാങ്ങുന്ന സംവിധാനവും ഇതിനൊപ്പം ജിയോ അവതരിപ്പിച്ചിരുന്നു.

കരുത്തൻ ഫോൺ വേണോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾകരുത്തൻ ഫോൺ വേണോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
JioBook laptop will hit the market soon. This laptop is found in the Geekbench listing. The laptop will be available in three variants.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X