കിടിലൻ ഫീച്ചറുകളുള്ള പുതിയ ലാപ്ടോപ്പുമായി ലെനോവോ, വില 77,990 രൂപ

|

പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ ലെനോവോ തങ്ങളുടെ ഐഡിയപാഡ് സീരിസിലെ പുതിയ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ എന്ന ലാപ്ടോപ്പ് ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. ഈ ലാപ്ടോപ്പ് സ്ട്രീമിംഗിനായി ഒപ്റ്റിമൈസ് ചെയ്തതാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ മികച്ചൊരു ഡിസ്പ്ലെയാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. 2.2K ഐപിഎസ് ഡിസ്പ്ലേയാണ് ഇത്. ഡോൾബി അറ്റ്മോസ് ഓഡിയോ ടെക്നോളജി, സീറോ ടച്ച് ലോഗിൻ, ഡ്യുവൽ അറേ മൈക്രോഫോണുകൾ എന്നിവയും ലാപ്ടോപ്പിൽ ഉണ്ട്.

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ: വില, ലഭ്യത

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ: വില, ലഭ്യത

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ രണ്ട് പ്രോസസർ ഒപ്ഷനുകളിൽ ലഭ്യമാണ്. ആദ്യത്തേത് 11th ജനറേഷന ഇന്റർകോർ പ്രോസസറാണ്. രണ്ടാമത്തേത് എഎംഡി റൈസൺ പ്രോസസറാണ്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് ഇതിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. 77,990 രൂപ മുതലാണ് ഈ ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത്. ലെനോവോ ഡോട്ട് കോം, ഇ-കൊമേഴ്‌സ് പോർട്ടലുകൾ, രാജ്യത്തെ ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ ഈ ലാപ്ടോപ്പ് വിൽപ്പനയ്ക്ക് എത്തും. സ്റ്റോം ഗ്രേ നിറത്തിൽ മാത്രമേ ഈ ലാപ്ടോപ്പ് ലഭ്യമാവുകയുള്ളു.

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ: സവിശേഷതകൾ

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ: സവിശേഷതകൾ

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ ലാപ്ടോപ്പ് മുകളിൽ സൂചിപ്പിച്ചത് പോലെ സ്ട്രീമിങിന് പ്രാധാന്യം നൽകുന്നവർക്കായി നിർമ്മിച്ചതാണ്. അതുകൊണ്ട് തന്നെ ഈ ലാപ്ടോപ്പുകൾ 14 ഇഞ്ച് 2.2K, 16 ഇഞ്ച് WQXGA ഐപിഎസ് ആന്റി-ഗ്ലെയർ ഡിസ്പ്ലേ എന്നീ രണ്ട് ഡിസ്പ്ലെ ഓപ്ഷനുകളിൽ ലഭ്യമാകും. രണ്ട് ഡിസ്പ്ലേ ഓപ്ഷനുകളും 16:10 അസ്പാക്ട് റേഷിയോ, നാല് വശങ്ങളും ഇടുങ്ങിയ ബെസലുകൾ, 100 ശതമാനം എസ്ആർജിബി കളർ ഗാമറ്റ് എന്നിവയുമായാണ് വരുന്നത്. 16-ഇഞ്ച് മോഡലിൽ 350 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ് ഉണ്ട്, അതേസമയം 14-ഇഞ്ച് ഓപ്ഷനിൽ 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസാണ് ഉള്ളത്.

പ്രോസസറുകൾ
 

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ ലാപ്ടോപ്പിൽ രണ്ട് തരം പ്രോസസറുകളാണ് ഉള്ളത്. 11th ജനറേഷൻ ഇന്റൽ കോർ പ്രോസസറിൽ തന്നെ രണ്ട് വേരിയന്റുകളിൽ ഈ ലാപ്ടോപ്പ് ലഭ്യമാണ്. കോർ i5, കോർ i7 എന്നിവയാണ് ഈ ഓപ്ഷനുകൾ. എഎംഡി റൈസൺ വിഭാഗത്തിലെ വേരിയന്റുകൾ എഎംഡി റൈസൺ 7, റൈസൺ 5 പ്രോസസറുകളുമായി വരുന്നു. ഈ ലാപ്ടോപ്പ് വിൻഡോസ് 10ലാണ് പ്രവർത്തിക്കുന്നത്. വിൻഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും.

സ്റ്റോറേജ്

ലെനോവോ പുതിയ ലാപ്ടോപ്പിൽ 16ജിബി ഡിഡിആർ4 റാമും 1ടിബി വരെ എസ്എസ്ഡി എം.2 പിസിഐഇ സ്റ്റോറേജും നൽകിയിട്ടുണ്ട്. ഇന്റൽ ഐറിസ് എക്സ്, ഇന്റഗ്രേറ്റഡ് എഎംഡി റേഡിയൻ, എൻവിഡിയ ജിഫോഴ്സ് ഗ്രാഫിക്സ് സപ്പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്. ഈ ലാപ്ടോപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് v5.1 എന്നിവയും സാധാരണയായി കാണാറുള്ള പോർട്ടുകളും കണക്ടറുകളും ഉണ്ട്. ലാപ്‌ടോപ്പിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് ഉള്ളത്. 14 ഇഞ്ച് ഐഡിയപാഡ് സ്ലിം 5 പ്രോ 56.5Whr ബാറ്ററിയുമായിട്ടാണ് വരുന്നത്. അതേസമയം 16 ഇഞ്ച് മോഡലിൽ 75Whr ബാറ്ററിയാണ് ഉള്ളത്.

വെബ്‌ക്യാം

ഐഡിയപാഡ് സ്ലിം 5 പ്രോയിൽ 720പി വെബ്‌ക്യാമും കമ്പനി നൽകിയിട്ടുണ്ട്. ഈ വെബ്ക്യാമിനൊപ്പം വിൻഡോസ് ഹലോ വഴി ഫേസ് റക്കഗനൈസ് ചെയ്യാനായി ടൈം-ഓഫ്-ഫ്ലൈറ്റ് (ടോഫ്), ഐആർ സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. ലെനോവോ അതിന്റെ പ്രോപ്രൈറ്ററി സീറോ ടച്ച് ലോഗിൻ ഫീച്ചറുകളും ഇതിൽ നൽകിയിട്ടുണ്ട്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ലാപ്ടോപ്പിറെ ലിഡ് തുറന്ന് ഫ്ലിപ്പ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാൻ സാധിക്കും. ഇൻപുട്ട് സപ്പോർട്ടിനായി ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോയ്ക്ക് ഒരു ഫുൾ സൈസ് കീബോർഡും വിപുലീകരിച്ച ടച്ച്പാഡും ഫംഗ്ഷൻ ആരോ കീകളും ഉണ്ട്. ആമസോൺ അലക്സാ, മൈക്രോസോഫ്റ്റ് കോർട്ടാന എന്നിവയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ഡ്യുവൽ അറേ മൈക്രോഫോണുകളും ഐഡിയപാഡ് സ്ലിം 5 പ്രോയിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Lenovo has introduced the new device in its IdeaPad series in the Indian market. The Lenovo IdeaPad Slim 5 Pro laptop comes with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X