കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുതിയ തിങ്ക്പാഡ് ലാപ്‌ടോപ്പുകളുമായി ലെനോവോ

|

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ എല്ലാ മുൻനിര ബ്രാന്റുകളും തങ്ങളുടെ ലാപ്ടോപ്പുകൾ അവതരിപ്പിക്കുന്നുണ്ട്. ലെനോവോയും തങ്ങളുടെ തിങ്ക്‌പാഡ്‌ സീരിസിൽ പുതിയ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചിരിക്കുകയാണ്. തിങ്ക്പാഡ് Z13, തിങ്ക്പാഡ് Z16 എന്നീ ലാപ്ടോപ്പുകളാണ് സിഇഎസ് 2022ൽ വച്ച് ലോഞ്ച് ചെയ്തിരിക്കുന്നത്. ഡിസൈനിലും മറ്റും വലിയ മാറ്റങ്ങളോടെയാണ് പുതിയ തിങ്ക്പാഡ് ലാപ്ടോപ്പുകൾ അവതരിപ്പിച്ചത്. ഈ ലാപ്‌ടോപ്പുകൾ റീസൈക്കിൾ ചെയ്‌ത വീഗൻ ലെതർ, റീസൈക്കിൾ ചെയ്‌ത അലുമിനിയം, കമ്പോസ്റ്റബിൾ കരിമ്പ്, മുള എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

 

ലെനോവോ തിങ്ക്പാഡ് Z13, തിങ്ക്പാഡ് Z16: വില

ലെനോവോ തിങ്ക്പാഡ് Z13, തിങ്ക്പാഡ് Z16: വില

തിങ്ക്പാഡ് Z13 ലാപ്ടോപ്പിന്റെ വില 1,549 ഡോളറാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 1,15,600 രൂപയോളം വരും. അതേസമയം തിങ്ക്പാഡ് Z16ന്റെ വില 2,099 ഡോളറാണ്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 1,56,700 രൂപയോളമാണ്. പുതിയ തിങ്ക്പാഡ് ലാപ്‌ടോപ്പുകൾ മെയ് മാസത്തോടെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ ലാപ്ടോപ്പുകൾ ആർട്ടിക് ഗ്രേ, ബ്രോൺസ് നിറങ്ങളിലാണ് വരുന്നത്. ലെനോവോ തിങ്ക്‌പാഡ് സീരീസിലെ പുതിയ ലാപ്‌ടോപ്പുകളായ തിങ്ക്പാഡ് Z13, തിങ്ക്പാഡ് Z16 എന്നിവ അതിന്റെ നിർമ്മാണ സാമഗ്രികൾ കൊണ്ട് തന്നെ അതിശയിപ്പിക്കുന്നു. സുസ്ഥിരതയെക്കുറിച്ചുള്ള ചിന്തയുടെ ഫലമാണ് ഇത്തരമൊരു കാര്യത്തിലേക്ക് കമ്പനിയെ നയിച്ചത്.

അടുത്ത തലമുറ ക്രോംബുക്കുകളും ലാപ്ടോപ്പുകളുമായി ഏസർഅടുത്ത തലമുറ ക്രോംബുക്കുകളും ലാപ്ടോപ്പുകളുമായി ഏസർ

ലെനോവോ തിങ്ക്പാഡ് Z13: സവിശേഷതകൾ
 

ലെനോവോ തിങ്ക്പാഡ് Z13: സവിശേഷതകൾ

തിങ്ക്പാഡ് Z13 ലാപ്ടോപ്പിൽ 2880x1620 പിക്സൽ റെസല്യൂഷനുള്ള 13.5 ഇഞ്ച് ഐപിഎസ് ഒഎൽഇഡി ഡോൾബി വിഷൻ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 91.6 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ, 16:10 അസ്പാക്ട് റേഷിയോ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ലാപ്‌ടോപ്പിന് മുകളിൽ നോച്ച് അഥവാ കമ്മ്യൂണിക്കേഷൻസ് ബാർ ഉണ്ട്. ഇതിൽ 1080p വെബ്‌ക്യാമും ഡ്യുവൽ-അറേ മൈക്രോഫോണുകളുമാണ് നൽകിയിരിക്കുന്നത്. ഈ കമ്മ്യൂണിക്കേഷൻ ബാർ സൂം കോളുകൾക്ക് മികച്ചതാണെന്ന് ലെനോവോ അവകാശപ്പെടുന്നു.

തിങ്ക്പാഡ്

തിങ്ക്പാഡ് Z13ൽ സംയോജിത എഎംഡി റേഡിയൻ ഗ്രാഫിക്‌സ് പ്ലസ് ഉള്ള ഒരു എഎംഡി റൈസൺ പ്രോ യു-സീരീസ് പ്രോസസറാണ് നൽകിയിട്ടുള്ളത്. എന്നാൽ നിങ്ങൾക്ക് കുറച്ച് കൂടി മികച്ച പെർഫോമൻസ് വേണമെങ്കിൽ പ്രത്യേകമായി ലഭ്യമായ എഎംഡി റൈസൺ പ്രോ-പവർ മോഡ് തിരഞ്ഞെടുക്കാം. തിങ്ക്പാഡ് Z13 ലാപ്ചടോപ്പിൽ 32 ജിബി വരെ എൽപിഡിഡിആർ 5 റാമും 1ടിബി PCIe ജനറേഷൻ 4 എസ്എസ്ഡി സ്റ്റോറേജുമാണ് ഉള്ളത്. ലാപ്ടോപ്പിൽ 4.7 ഇഞ്ച് ഹാപ്‌റ്റിക് ടച്ച്‌പാഡ്, മാച്ച്-ഓൺ-ചിപ്പ് ഫിംഗർപ്രിന്റ് സെൻസർ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകൾ എന്നിവും ലെനോവോ നൽകിയിട്ടുണ്ട്.

കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2022ൽ പുതിയ സ്മാർട്ട് ടിവികൾ അവതരിപ്പിച്ച് സാംസങ്കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2022ൽ പുതിയ സ്മാർട്ട് ടിവികൾ അവതരിപ്പിച്ച് സാംസങ്

കണക്റ്റിവിറ്റി

തിങ്ക്പാഡ് Z13 ലാപ്‌ടോപ്പിൽ Wi-Fi 6E, ബ്ലൂടൂത്ത് 5.2, എൽടിഇ സപ്പോർട്ട് എന്നിവയുണ്ട്. കുറച്ച് പോർട്ടുകൾ മാത്രമാണ് ഈ ഡിവൈസിൽ ഉള്ളത്. 3.5 എംഎം ഓഡിയോ ജാക്കും രണ്ട് യുഎസ്ബി-സി പോർട്ടുകളുമാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. ഇവ രണ്ടും ചാർജിങ് സപ്പോർട്ട് ചെയ്യുന്ന യുഎസ്ബി പോർട്ടുകളാണ്. ലാപ്‌ടോപ്പിനുള്ളിൽ 50Wh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററിക്ക് സൂം, മൈക്രോസോഫ്റ്റ് ടീംസ് കോളുകൾ ഉപയോഗിക്കുമ്പോൾ അതിശയിപ്പിക്കുന്ന ബാറ്ററി ബാക്ക്അപ്പ് നൽകാൻ കഴിയുമെന്ന് ലെനോവോ അവകാശപ്പെടുന്നു.

ലെനോവോ തിങ്ക്പാഡ് Z16: സവിശേഷതകൾ

ലെനോവോ തിങ്ക്പാഡ് Z16: സവിശേഷതകൾ

ലെനോവോ തിങ്ക്പാഡ് Z16 ലാപ്ടോപ്പ് സവിശേഷതകളുടെ കാര്യത്തിൽ Z13 മോഡലിനെക്കാൾ മുന്നിലാണ്. ഈ ലാപ്ടോപ്പിൽ 16 ഇഞ്ച് ഐപിഎസ് ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 4കെ റെസല്യൂഷൻ (3840x2160), 400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, 92.3 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 16:10 അസ്പാക്ട് റേഷിയോ, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയുണ്ട്. 1080p വെബ്‌ക്യാമും ഡ്യുവൽ-അറേ മൈക്കുകളും ഉള്ള നോച്ച് ഈ ലാപ്ടോപ്പിലും ഉണ്ട്. എഎംഡി റേഡിയൻ ഗ്രാഫിക്സുള്ള എഎംഡി റൈസൺ പ്രോ പ്രോസസറാണ് തിങ്ക്പാഡ് Z16 ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്.

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങിവിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

ഡിസ്ക്രീറ്റ് ഗ്രാഫിക്സ്

ലെനോവോ തിങ്ക്പാഡ് Z16 ലാപ്ടോപ്പിന്റെ കരുത്ത് പോരാ എന്ന് കരുതുന്നവർക്കായി കൂടുതൽ പണം മുടക്കിയാൽ ഡിസ്ക്രീറ്റ് ഗ്രാഫിക്സിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. 32GB വരെ LPDDR5 റാമും 2TB PCIe ജെൻ 4 എസ്എസ്ഡിയും ഈ ലാപ്ടോപ്പിൽ ഉണ്ട്. തിങ്ക്പാഡ് Z13 ലാപ്ടോപ്പിനെക്കാൾ കരുത്തുള്ള ലാപ്ടോപ്പാണ് ഇത്. തിങ്ക്പാഡ് Z16 ലാപ്‌ടോപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ 6ഇ, എൽടിഇ, ബ്ലൂടൂത്ത് 5.2, മൂന്ന് യുഎസ്ബി-സി പോർട്ടുകൾ, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, ഒരു എസ്ഡി കാർഡ് റീഡർ എന്നിവയാണ് ഈ ലാപ്ടോപ്പിലുള്ള കണക്ടിവിറ്റി ഓപ്ഷനുകൾ.

ഇന്ത്യയിലെ ലോഞ്ച്

ലെനോവോ തിങ്ക്പാഡ് Z16 ലാപ്ടോപ്പിലെ സ്പീക്കറുകൾ ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ മൈക്രോഫോണുകൾ കോളുകൾക്കായി ഡോൾബി വോയ്‌സ് എഐ നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ ഉപയോഗിക്കുന്നു. 70Wh ബാറ്ററിയാണ് ലാപ്ടോപ്പിലുള്ളത്. ഇതിന്റെ ബാക്ക്‌ലിറ്റ് കീബോർഡിൽ ഒരു സംയോജിത ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 1.7 കിലോഗ്രാം ആണ് ഈ ലാപ്ടോപ്പിന്റെ ഭാരം. മികച്ച ഡിസൈനും കരുത്തുമുള്ള ലാപ്ടോപ്പ് ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ലാപ്ടോപ്പാണ് ഇത്. ഈ ലാപ്ടോപ്പുകൾ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരെ ലെനോവോ പുറത്ത് വിട്ടിട്ടില്ല. വൈകാതെ ഇക്കാര്യങ്ങൾ ലെനോവോ വെളിപ്പെടുത്തും.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Lenovo has introduced new laptops in their ThinkPad series. The ThinkPad Z13 and ThinkPad Z16 laptops launched at the Consumer Electronics Show 2022.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X