ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്‌ടോപ്പ് ലോഞ്ച് ചെയ്തു
ലെനോവോയുടെ ഏറ്റവും പുതിയ ലാപ്ടോപ്പ് പുറത്തിറങ്ങി. ലെനോവോ തിങ്ക്ബുക്ക് 14 എന്ന ലാപ്ടോപ്പ് ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. ഏറ്റവും പുതിയ എഎംഡി റൈസൺ 5000-സീരീസ് സിപിയുവാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ പേര് സൂചിപ്പിക്കുന്നത് പോലെ 14 ഇഞ്ച് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ഒരൊറ്റ റാമും സ്റ്റോറേജ് കോൺഫിഗറേഷനുമായിട്ടാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്. ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്ടോപ്പിന്റെ ഡിസ്‌പ്ലേയുടെ വശങ്ങളിൽ വളരെ മെലിഞ്ഞ ബെസലുകളാണ് ഉള്ളത്. താഴെയും മുകളിലും കട്ടിയുള്ള ബെസലുകളുണ്ട്. ഇതിലാണ് വെബ്‌ക്യാം നൽകിയിട്ടുള്ളത്.

ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ: വില
എഎംഡി റൈസൺ 5 + 16 ജിബി റാം + 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമാണ് ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്ടോപ്പ് ലഭ്യമാകുന്നത്. ഇതിന് സിഎൻവൈ 4,699 (ഏകദേശം 53,500 രൂപ) ആണ് വില. സിൽവർ ഗ്രേ നിറത്തിലാണ് ഈ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ലെനോവോ ഓൺലൈൻ സ്റ്റോർ വഴിയാണ് ഈ ലാപ്ടോപ്പ് ചൈനീസ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഈ ലാപ്ടോപ്പ് അന്താരാഷ്ട്ര വിപണിയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല.

ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ: സവിശേഷതകൾ
വിൻഡോസ് 10 ഹോം ചൈനീസ് പതിപ്പിലാണ് ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻപ്രവർത്തിക്കുന്നത്. 14 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) എൽഇഡി ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. എസ്‌ആർജിബി കളർ സ്പേസ് 100 ശതമാനം കവറേജ്, 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷൻ എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. സിക്സ് കോറും 16 ജിബി ഡിഡിആർ 4 റാമും ഉള്ള എഎംഡി റൈസൺ 5 5500 യു സിപിയുവാണ് ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. സ്റ്റോറേജിനായി 512 ജിബി എസ്എസ്ഡിയും ഇതിൽ നൽകിയിട്ടുണ്ട്.

എച്ച്ഡിഎംഐ പോർട്ട്, ഹെഡ്‌ഫോൺ കോംബോ ജാക്ക്, ഒരു കാർഡ് റീഡർ, ആർജെ 45 ഇഥർനെറ്റ് പോർട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, രണ്ട് യുഎസ്ബി ടൈപ്പ്-എ 3.2 ജെൻ 1 പോർട്ടുകൾ എന്നിവയാണ് ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്ടോപ്പിൽ നൽകിയിട്ടുള്ള കണക്ടിവിറ്റി ഓപ്ഷനുകൾ. ഇതിനൊപ്പം വൈ-ഫൈ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. എളുപ്പത്തിലുള്ള ഓതന്റിക്കേഷനായി ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷനിൽ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്ടോപ്പിന്റെ ഡിസ്പ്ലേയുടെ മുകളിൽ 720p എച്ച്ഡി വെബ്‌ക്യാമറയാണ് നൽകിയിട്ടുള്ളത്. 60Whr ബാറ്ററിയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമെന്ന് ലെനോവോ അവകാശപ്പെടുന്നു. ഈ ലാപ്ടോപ്പ് ഇന്ത്യയിൽ എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല.


Click it and Unblock the Notifications