വിപണി പിടിക്കാൻ ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ, എക്സ്1 കാർബൺ, എക്സ്1 നാനോ ലാപ്ടോപ്പുകൾ

|

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ വച്ച് ലെനോവോ മൂന്ന് തിങ്ക്പാഡ് ലാപ്ടോപ്പുകൾ കൂടി പുറത്തിറക്കി. ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ, തിങ്ക്പാഡ് എക്സ്1 കാർബൺ, തിങ്ക്പാഡ് എക്സ്1 നാനോ എന്നീ ലാപ്ടോപ്പുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഹൈബ്രിഡ് വർക്കേഴ്സിനെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ ലാപ്ടോപ്പുകൾ ഉയർന്ന പെർഫോമൻസ് നൽകുന്നവയാണ്. മികച്ച ക്യാമറ, ഓഡിയോ ശേഷികളും സുരക്ഷയും ഈ ലാപ്ടോപ്പുകളിൽ ഉണ്ട്. ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ (7th ജനറേഷൻ), തിങ്ക്പാഡ് എക്സ്1 കാർബൺ (10th ജനറേഷൻ), തിങ്ക്പാഡ് എക്സ്1 നാനോ (2nd ജനറേഷൻ) എന്നിവയിൽ 12th ജനറേഷൻ ഇന്റൽ കോർ പ്രോസസറാണ് ഉള്ളത്.

ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ, എക്സ്1 കാർബൺ, എക്സ്1 നാനോ:  വില, ലഭ്യത

ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ, എക്സ്1 കാർബൺ, എക്സ്1 നാനോ: വില, ലഭ്യത

ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ (7th ജനറേഷൻ) ലാപ്ടോപ്പിന്റെ വില 1,749 ഡോളറാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 1,30,100 രൂപയോളം വരും. ലെനോവോ തിങ്ക്പാഡ് എക്സ്1 കാർബണിന് 1,639 ഡോളറാണ് വില. ഇത് ഏകദേശം 1,22,000 രൂപയോളമാണ്. ഈ രണ്ട് ലാപ്‌ടോപ്പുകളും 2022 മാർച്ച് മുതൽ വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു. ലെനോവോ തിങ്ക്പാഡ് എക്സ്1 നാനോ ലാപ്ടോപ്പിന് 1,659 ഡോളറാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 1,23,400 രൂപയാണ്. ലാപ്ടോപ്പ് ഏപ്രിൽ മുതൽ വിൽപ്പനയ്ക്ക് എത്തും.

സാംസങിനെ കടത്തി വെട്ടി സോണി, പുതിയ സാങ്കേതിക വിദ്യയുമായി സോണിയുടെ സ്മാർട്ട് ടിവിസാംസങിനെ കടത്തി വെട്ടി സോണി, പുതിയ സാങ്കേതിക വിദ്യയുമായി സോണിയുടെ സ്മാർട്ട് ടിവി

ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ: സവിശേഷതകൾ
 

ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ: സവിശേഷതകൾ

ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് ഏറ്റവും പുതിയ 12th ജനറേഷൻ ഇന്റൽ കോർ 'ആൽഡർ ലേക്ക്' പ്രോസസറാണ്. ഇത് ഇന്റൽ ഐറിസ് എക്സ്ഇ ഗ്രാഫിക്സുമായി ജോടിയാക്കിയിട്ടുണ്ട്. 32 ജിബി വരെ LPDDR5 റാമും 2ടിബി വരെ NVMe എസ്എസ്ഡി സ്റ്റോറേജും ഈ ലാപ്‌ടോപ്പിൽ ഉണ്ട്. 14 ഇഞ്ച് WQUXGA (3,840x2,400 പിക്സൽസ്) ഒലെഡ് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുളളത്. 500 നിറ്റ്സ് വരെ ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ലാപ്ടോപ്പ് എഒഡി ഓൺ ഫിലിം ടച്ച് (AOFT) ടച്ച് ഡിസ്പ്ലേ ഓപ്ഷനിലും ലഭ്യമാകും.

തിങ്ക്പാഡ് എക്സ്1 യോഗ

ഫിംഗർപ്രിന്റ് സ്കാനറും ഷട്ടറോടുകൂടിയ ഫുൾ-എച്ച്‌ഡി+ ഇൻഫ്രാറെഡ് ക്യാമറയുമായിട്ടാണ് ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ വരുന്നത്. 57Whr ബാറ്ററിയാണ് ലാപ്ടോപ്പിൽ ഉള്ളത്. 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.2 സപ്പോർട്ട് എന്നിവയും രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകളും രണ്ട് യുഎസ്ബി 3.2 ടൈപ്പ്-എ പോർട്ടുകളും എച്ച്ഡിഎംഐ 2.0b പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുതിയ തിങ്ക്പാഡ് ലാപ്‌ടോപ്പുകളുമായി ലെനോവോകൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുതിയ തിങ്ക്പാഡ് ലാപ്‌ടോപ്പുകളുമായി ലെനോവോ

ലെനോവോ തിങ്ക്പാഡ് എക്സ്1 കാർബൺ: സവിശേഷതകൾ

ലെനോവോ തിങ്ക്പാഡ് എക്സ്1 കാർബൺ: സവിശേഷതകൾ

ലെനോവോ തിങ്ക്പാഡ് എക്സ്1 കാർബൺ ലാപ്‌ടോപ്പിന്റെ പത്താം തലമുറയാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. ഇന്റൽ ഐറിസ് എക്‌സ് ഗ്രാഫിക്‌സുമായി ജോടിയാക്കിയ 12th ജനറേഷൻ ഇന്റൽ കോർ 'ആൽഡർ ലേക്ക്' പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിൽ 32 ജിബി വരെ എൽപിഡിഡിആർ5 റാമും 2ടിബി വരെ NVMe എസ്എസ്ഡി സ്റ്റോറേജും ഉണ്ട്. തിങ്ക്പാഡ് എക്സ്1 കാർബണിൽ 500 നിറ്റ് ബ്രൈറ്റ്നസുള്ള 14 ഇഞ്ച് WQUXGA (3,840x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. ടച്ച് എഒഎഫ്ടി, 2.8കെ ഒലെഡ് ഓപ്ഷനുകളിലും ലാപ്ടോപ്പ് ലഭ്യമാകും.

എക്സ്1 കാർബൺ

തിങ്ക്പാഡ് എക്സ്1 കാർബൺ ലാപ്‌ടോപ്പ് MIL-STD 810H സർട്ടിഫൈഡ് ആണ്. ഈ ലാപ്ടോപ്പിൽ ഫിംഗർപ്രിന്റ് സ്കാനറും സ്‌പോർട്‌സ്, ഷട്ടറോടുകൂടിയ ഫുൾ-എച്ച്‌ഡി+ ഇൻഫ്രാറെഡ് ക്യാമറയും തിങ്ക്‌പാഡ് എക്സ്1 യോഗയിൽ ഉള്ളതിന് സമാനമായ 57Whr ബാറ്ററിയും ഉണ്ട്. 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂട്ടൂത്ത് 5.2 എന്നീ വയർലസ് കണക്റ്റിവിറ്റി ഓപ്ഷനുകളും രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, രണ്ട് യുഎസ്ബി 3.2 ടൈപ്പ്-എ പോർട്ടുകൾ, എച്ച്ഡിഎംഐ 2.0b പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

അടുത്ത തലമുറ ക്രോംബുക്കുകളും ലാപ്ടോപ്പുകളുമായി ഏസർഅടുത്ത തലമുറ ക്രോംബുക്കുകളും ലാപ്ടോപ്പുകളുമായി ഏസർ

ലെനോവോ തിങ്ക്പാഡ് എക്സ്1 നാനോ: സവിശേഷതകൾ

ലെനോവോ തിങ്ക്പാഡ് എക്സ്1 നാനോ: സവിശേഷതകൾ

രണ്ടാം തലമുറ തിങ്ക്പാഡ് എക്സ്1 നാനോ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് ഇന്റൽ ഐറിസ് എക്‌സ് ഗ്രാഫിക്‌സും 32 ജിബി വരെ എൽപിഡിഡിആർ5 റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഏറ്റവും പുതിയ 12th ജനറേഷൻ ഇന്റൽ കോർ പ്രോസസറാണ്. ലെനോവോയുടെ തിങ്ക്പാഡ് എക്സ്1 കാർബൺ, തിങ്ക്പാഡ് എക്സ്1 യോഗ മോഡലുകളുടെ അതേ സ്റ്റോറേജ് ഓപ്ഷനുമായാണ് ഈ ലാപ്‌ടോപ്പും വരുന്നത്. തിങ്ക്പാഡ് എക്സ്1 നാനോയിൽ 13 ഇഞ്ച് 2കെ (2,048x1,080 പിക്സൽസ്) എഒഎഫ്ടി ടച്ച് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 450 നിറ്റ് വരെ ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയാണ് ഇത്.

49.6Whr ബാറ്ററി

ഈ ലാപ്‌ടോപ്പ് MIL-STD 810H സർട്ടിഫൈഡ് ആണ്. 49.6Whr ബാറ്ററിയും ലെനോവോ ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. തിങ്ക്പാഡ് എക്സ്1 നാനോയിൽ ഫിംഗർപ്രിന്റ് സ്കാനറും ഒരു ഷട്ടറോടുകൂടിയ ഫുൾ-എച്ച്ഡി+ ഇൻഫ്രാറെഡ് ക്യാമറയും ഉണ്ട്. രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകളും 3.5 എംഎം ഓഡിയോ ജാക്കുമുള്ള ലാപ്ടോപ്പിലെ വയർലസ് കണക്ടിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.2 എന്നിവ ഉൾപ്പെടുന്നു. ലെനോവോ തിങ്ക്പാഡ് എക്സ്1 യോഗ, എക്സ്1 കാർബൺ, എക്സ്1 നാനോ എന്നീ മൂന്ന് പുതിയ ലാപ്ടോപ്പുകളും വിൻഡോസ് 11-ൽ ആണ് പ്രവർത്തിക്കുന്നത്.

കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2022ൽ പുതിയ സ്മാർട്ട് ടിവികൾ അവതരിപ്പിച്ച് സാംസങ്കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2022ൽ പുതിയ സ്മാർട്ട് ടിവികൾ അവതരിപ്പിച്ച് സാംസങ്

Best Mobiles in India

English summary
Lenovo has unveiled three more ThinkPad laptops at the Consumer Electronics Show 2022. Lenovo introduced the ThinkPad X1 Yoga, ThinkPad X1 Carbon and ThinkPad X1 Nano.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X