30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ

|

30,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ നിരവധി ലാപ്ടോപ്പുകൾ ലഭ്യമാണ്. ബജറ്റ് ലാപ്‌ടോപ്പുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഏകദേശം 30000 രൂപ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ തന്നെ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനോ ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടിയോ നിങ്ങൾ പുതിയ ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ 30000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ നോക്കാം.

 

30000 രൂപയിൽ താഴെ വിലയുള്ള ലാപ്‌ടോപ്പുകൾ

30000 രൂപയിൽ താഴെ വിലയുള്ള ലാപ്‌ടോപ്പുകളുടെ വിഭാഗത്തിൽ ഓപ്പറേറ്റിംഗ് സിസ്റ്റമില്ലാതെ ഷിപ്പ് ചെയ്യുന്ന ഡിവൈസുകളും ക്രോം ഒഎസിൽ പ്രവർത്തിക്കുന്ന ഡിവൈസുകളും വിൻഡോസ് ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പുകളും ഉണ്ട്. നിങ്ങളുടെ ആവശ്യകത അനുസരിച്ച് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ലാപ്ടോപ്പുകളും അവയുടെ സവിശേഷതകളും ചുവടെ കൊടുത്തിരിക്കുന്നു. ആകർഷകമായ ഡിസ്പ്ലെ, കരുത്തൻ പ്രോസസർ തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്.

ലെനോവോ വി15

ലെനോവോ വി15

വില: 29,200 രൂപ

ഇന്റൽ സെലെറോൺ എൻ4020 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പാണ് ലെനോവോ വി15. 15.6 ഇഞ്ച് എച്ച്ഡി (720p) ഡിസ്‌പ്ലേയുള്ള ഒരു സാധാരണ വലിപ്പത്തിലുള്ള ലാപ്‌ടോപ്പാണ് ഇത്. ഈ ലാപ്‌ടോപ്പ് 4 ജിബി വരെ റാം, 1 ടിബി എച്ച്ഡിഡി എന്നിവയുമായിട്ടാണ് വരുന്നത്. ഡിഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിൽ നിങ്ങൾക്ക് വേണമെങ്കിൽ വിൻഡോസ് 10, വിൻഡോസ് 11 ഒഎസുകൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

റിലയൻസ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ; 499 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾറിലയൻസ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ; 499 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

ഏസർ എക്സ്റ്റെൻസ 15
 

ഏസർ എക്സ്റ്റെൻസ 15

വില: 27,900 രൂപ

15.6 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയുമായാണ് ഏസർ എക്‌സ്‌റ്റെൻസ 15 ലാപ്ടോപ്പ് വരുന്നത്. ഈ ലാപ്‌ടോപ്പ് എഎംഡി 3020e ഡ്യുവൽ കോർ സിപിയു അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. 4 ജിബി റാമും 1 ടിബി എച്ച്ഡിഡിയും ലാപ്ടോപ്പിൽ ഏസർ നൽകുന്നുണ്ട്. വിൻഡോസ് 10 ഒഎസുള്ള ലാപ്‌ടോപ്പ് സൗജന്യമായി വിൻഡോസ് 11 ഒഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. എക്‌സ്‌റ്റെൻസ 15-ന്റെ ഇന്റൽ പതിപ്പും ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുക. അതിന്റെ വില 29,900 രൂപയാണ്. ഇത് ഇന്റൽ പെന്റിയം സിൽവർ എൻ5030 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 1 ടിബി എച്ച്ഡിഡിക്ക് പകരം 256 ജിബി എസ്എസ്ഡിയാണ് ഇതിലുള്ളത്.

ഡെൽ 15 (2021)

ഡെൽ 15 (2021)

വില: 29,990 രൂപ

എ‌എം‌ഡി സിൽ‌വർ 3050 യു പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡെൽ 15 (2021) മികച്ചൊരു ലാപ്‌ടോപ്പാണ്. 30000 രൂപയിൽ താഴെയാണ് വില എങ്കിലും ഈ ലാപ്ടോപ്പ് ആകർഷഖമായ സവിശേഷതകൾ പായ്ക്ക് ചെയ്യുന്നുണ്ട്. 4 ജിബി റാമും 256 ജിബി എസ്എസ്ഡിയുമായിട്ടാണ് ഈ ലാപ്ടോപ്പ് വരുന്നത്. അതുകൊണ്ട് തന്നെ വേഗത്തിൽ ബൂട്ട് ചെയ്യാനും സോഫ്റ്റ്‌വെയർ ലോഡ് സമയവും ഇത് നൽകുന്നു. ലാപ്‌ടോപ്പ് ഏറ്റവും പുതിയ വിൻഡോസ് 11 ഒഎസിനൊപ്പമാണ് വരുന്നത്.

അസൂസ് ക്രോംബുക്ക് ഫ്ലിപ്പ്

അസൂസ് ക്രോംബുക്ക് ഫ്ലിപ്പ്

വില: 23,999 രൂപ

നിങ്ങൾ ഒരു ക്രോംബുക്ക് സ്വന്തമാക്കാൻ താല്പര്യപ്പെടുന്നുണ്ട് എങ്കിൽ ഇന്റൽ സെലെറോണിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന അസൂസ് ക്രോംബുക്ക് ഫ്ലിപ്പിൽ വാങ്ങിക്കാം. 11.6 ഇഞ്ച് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ഈ ലാപ്‌ടോപ്പ് 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് വരുന്നത്. കുറഞ്ഞ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച ക്രോംബുക്കുകളിൽ ഒന്നാണ് ഇത്.

കാത്തിരിപ്പ് അവസാനിച്ചു, സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, എസ്22 അൾട്രാ സ്മാർട്ട്ഫോണുകൾ വിപണിയിൽകാത്തിരിപ്പ് അവസാനിച്ചു, സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, എസ്22 അൾട്രാ സ്മാർട്ട്ഫോണുകൾ വിപണിയിൽ

എച്ച്പി ക്രോംബുക്ക് 14

എച്ച്പി ക്രോംബുക്ക് 14

വില: 27,490 രൂപ

ക്രോം ഒഎസിൽ പ്രവർത്തിക്കുന്ന 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ലാപ്‌ടോപ്പാണ് എച്ച്പി ക്രോംബുക്ക് 14. ഈ ലാപ്‌ടോപ്പ് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് വരുന്നത്, 256 ജിബി വരെ എസ്എസ്ഡി ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷനും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഇടത്തരം വലിപ്പമുള്ള ക്രോംബുക്കുകളിൽ ഒന്നാണിത്.

ഏസർ ആസ്പയർ ഇ ഇഎസ്-15

ഏസർ ആസ്പയർ ഇ ഇഎസ്-15

വില: 28,499 രൂപ

15.60 ഇഞ്ച് ഡിസ്‌പ്ലേയുള്ള വിൻഡോസ് 10 ലാപ്‌ടോപ്പാണ് ഏസർ ആസ്പയർ ഇ ഇഎസ്-15. 2.3GHz ക്ലോക്ക് ചെയ്യുന്ന 6th ജെൻ ഇന്റൽ കോർ ഐ3 പ്രോസസറാണ് ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 1 ടിബി എച്ച്ഡിഡിയുമുള്ള ലാപ്ടോപ്പിൽ ഇന്റൽ ഇന്റഗ്രേറ്റഡ് എച്ച്ഡി ഗ്രാഫിക്സ് 520 ഗ്രാഫിക്സ് ഉണ്ട്. 2.40 കിലോ ഭാരമാണ് ഈ ലാപ്ടോപ്പിനുള്ളത്.

ലെനോവോ ഐഡിയപാഡ് 330എസ്

ലെനോവോ ഐഡിയപാഡ് 330എസ്

വില: 28,173 രൂപ

15.60 ഇഞ്ച് ഡിസ്‌പ്ലേയുള്ള വിൻഡോസ് 10 പ്രൊഫഷണൽ ലാപ്‌ടോപ്പാണ് ലെനോവോ ഐഡിയപാഡ് 330എസ്. 3.4GHz ക്ലോക്ക് ചെയ്യുന്ന ഇന്റൽ കോർ i7 പ്രോസസറാണ് ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 4 ജിബി റാം, 1 ടിബി എച്ച്ഡിഡി, 1.86 കിലോ ഭാരം എന്നിവയാണ് ലാപ്ടോപ്പിന്റെ മറ്റ് സവിശേഷതകൾ. 30000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ലെനോവോ ലാപ്ടോപ്പാണ് ഇത്.

ആകർഷകമായ ഫീച്ചറുകളുമായി റെഡ്മി ടിവി എക്സ്43 ഇന്ത്യയിൽ എത്തി, വില 28,999 രൂപആകർഷകമായ ഫീച്ചറുകളുമായി റെഡ്മി ടിവി എക്സ്43 ഇന്ത്യയിൽ എത്തി, വില 28,999 രൂപ

അസൂസ് വിവോബുക്ക് എക്സ്510യുഎ-ഇജെ796ടി

അസൂസ് വിവോബുക്ക് എക്സ്510യുഎ-ഇജെ796ടി

വില: 28,790 രൂപ

അസൂസ് വിവോബുക്ക് എക്സ്510യുഎ-ഇജെ796ടി ലാപ്ടോപ്പിൽ 15.60 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. വിൻഡോസ് 10 ലാപ്‌ടോപ്പാണ് ഈ ലാപ്ടോപ്പിന്റെ ഒഎസ്. 2.4GHz ക്ലോക്ക് ചെയ്യുന്ന 7th ജനറേഷൻ ഇന്റൽ കോർ ഐ3 പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 1 ടിബി എച്ച്ഡിഡിയുമുള്ള ലാപ്ടോപ്പിൽ ഇന്റൽ ഇന്റഗ്രേറ്റഡ് എച്ച്ഡി ഗ്രാഫിക്സ് ഗ്രാഫിക്സുണ്ട്. 1.70 കിലോ ഭാരമാണ് ഈ ലാപ്ടോപ്പിനുള്ളത്.

Best Mobiles in India

English summary
Take a look at the best laptops in India priced below Rs 30,000. This list includes laptops like Lenovo V15 and Acer Extensa 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X