18 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ലെനോവോ യോഗ 6 ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

|

ലെനോവോ യോഗ 6 2ഇൻ 1 ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ കൺവേർട്ടിബിൾ ഡിവൈസിന് 360 ഡിഗ്രി ഹിഞ്ചും സ്റ്റൈലസ് സപ്പോർട്ടും ഉണ്ട്. വിൻഡോസ് 10 ഹോം ഒഎസിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിന്റെ ഭാരം 1.32 കിലോഗ്രാം ആണ്. ഫാബ്രിക് റാപ്പിഡ് ടെക്സ്റ്റൈൽ കവറും ഈ ലാപ്ടോപ്പിന്റ സവിശേഷതയാണ്. എ‌എം‌ഡി റൈസൺ 4000 സീരീസ് മൊബൈൽ പ്രോസസറാണ് ലെനോവോ യോഗ 6ന് കരുത്ത് നൽകുന്നത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഈ ലാപ്ടോപ്പിലുണ്ട്. 60WHr ബാറ്ററിയുള്ള ലാപ്‌ടോപ്പ് 18 മണിക്കൂർ വരെ ബാക്കപ്പ് നൽകുന്നു.

 

ലെനോവോ യോഗ 6: ഇന്ത്യയിലെ വില, വിൽപ്പന

ലെനോവോ യോഗ 6: ഇന്ത്യയിലെ വില, വിൽപ്പന

ലെനോവോ യോഗ 6 ലാപ്ടോപ്പിന് ഇന്ത്യയിൽ 86,990 രൂപയാണ് വില. ഈ ലാപ്ടോപ്പ് ഒരു കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാക്കുകയുള്ളു. അബിസ് ബ്ലൂ കളർ ഓപ്ഷനിലാണ് ഡിവൈസ് ലഭ്യമാവുക. ലാപ്ടോപ്പിന്റെ പ്രീ ഓർഡർ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാർച്ച് 10 മുതൽ ലെനോവോ.കോം, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴി ഈ ലാപ്ടോപ്പ് വിൽപ്പനയ്‌ക്കെത്തും. വൈകാതെ തന്നെ ലെനോവോ യോഗ 6 റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾകൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ

ലെനോവോ യോഗ 6: സവിശേഷതകൾ

ലെനോവോ യോഗ 6: സവിശേഷതകൾ

ടെന്റ്, ഫ്ലാറ്റ്, സ്റ്റാൻഡേർഡ് രീതികളിൽ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ 360 ഡിഗ്രി ഹിഞ്ചാണ് ലെനോവോ യോഗ 6 2ഇൻ 1 ലാപ്ടോപ്പിൽ ഉള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ 1.32 കിലോഗ്രാം ഭാരമാണ് ഈ ലാപ്ടോപ്പിനുള്ളത്. 16 ജിബി വരെ ഡിഡിആർ 4 റാമും ബിൽറ്റ്-ഇൻ എഎംഡി റേഡിയൻ ഗ്രാഫിക്സുമായി ജോടിയാക്കിയ എഎംഡി റൈസൺ 7 4700 യു പ്രോസസറാണ് ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത്. 1 ടിബി വരെ പിസിഐ എം 2 എസ്എസ്ഡിയുമായാണ് ഈ ലാപ്ടോപ്പ് വരുന്നത്.

വിൻഡോസ് 10 ഹോം
 

വിൻഡോസ് 10 ഹോം ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ സ്കെച്ചിംഗിനും ബ്രൌസിംഗിനുമായി ലെനോവോ ഡിജിറ്റൽ പെൻ സപ്പോർട്ട് ചെയ്യുന്നുണ്ട്. 13.3 ഇഞ്ച് ഫുൾ എച്ച്ഡി (1,080x1,920 പിക്‌സൽ) ഐപിഎസ് മൾട്ടി-ടച്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 300 നിറ്റ് പീക്ക് ബ്രൈറ്റ്നസും 72 ശതമാനം എൻ‌ടി‌എസ്‌സി കളർ ഗാമറ്റും ഉണ്ട്. ലെനോവോ യോഗ 6 ൽ 720p വെബ്‌ക്യാം ഉണ്ട്. 18 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് അവകാശപ്പെടുന്ന 60WHr ബാറ്ററിയാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾ

ലാപ്ടോപ്പ്

ലാപ്ടോപ്പ് സ്റ്റീരിയോ സ്പീക്കറുകളെയും ഡോൾബി അറ്റ്മോസും സപ്പോർട്ട് ചെയ്യുന്നു. സുരക്ഷിതമായ ലോഗിൻ, കണക്റ്റിവിറ്റി ഓപ്ഷനുകൾക്കായി കീബോർഡിന്റെ വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. വൈഫൈ 6, ബ്ലൂടൂത്ത് 5, രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ഒരു ഹെഡ്ഫോൺ / മൈക്ക് കോംബോ എന്നിവയാണ് ലാപ്ടോപ്പിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. സെറ്റ് ചെയ്യാവുന്ന രണ്ട് ലെവൽ ബാക്ക്‌ലിറ്റ് കീബോർഡും ഈ ലാപ്ടോപ്പിൽ ഉണ്ട്. അലക്‌സ വോയ്‌സ് അസിസ്റ്റും ഈ ലാപ്ടോപ്പിൽ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Lenovo Yoga 6 2 in 1 laptop launched in India. This laptop comes with a 60WHr battery which provides up to 18 hours of backup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X