ലെനോവോ യോഗ ഡ്യുയറ്റ് 7ഐ, ഐഡിയപാഡ് ഡ്യുയറ്റ് 3 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

|

ലെനോവോ യോഗ ഡ്യുയറ്റ് 7ഐ, ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3 എന്നീ രണ്ട് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് ലാപ്ടോപ്പുകളുടെയും വിൽപ്പന ജൂലൈ 12 മുതൽ ആരംഭിക്കും. ഈ 2 ഇൻ 1 ലാപ്ടോപ്പുകൾ കീബോർഡ് അറ്റാച്ചുചെയ്‌ത് ലാപ്ടോപ്പായി ഉപയോഗിക്കുന്നത് കൂടാതെ ടാബ്ലറ്റ് പോലെ ഉപയോഗിക്കാനും സാധിക്കും. 11th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസറാണ് ലെനോവോ യോഗ ഡ്യുയറ്റ് 7ഐയിൽ ഉള്ളത്. ഇതിനൊപ്പം ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സും ഉണ്ട്.

 

വില, ലഭ്യത

വില, ലഭ്യത

ലെനോവോ യോഗ ഡ്യുയറ്റ് 7ഐയുടെ വില 79,999 രൂപയും ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3യുടെ വില 29,999 രൂപയുമാണ്. ജൂലൈ 12 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് ഈ ഡിവൈസുകൾ വിൽപ്പനയ്ക്ക് എത്തും. ലെനോവയുടെ വെബ്‌സൈറ്റ്, ആമസോൺ എന്നിവയിലൂടെയാണ് ലെനോവോ യോഗ ഡ്യുയറ്റ് 7ഐ വിൽപ്പനയ്ക്ക് എത്തുന്നത്. ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3യുടെ വിൽപ്പന ലെനോവോ.കോം, ഓൺലൈൻ പാർട്ട്ണർ പ്രോഗ്രാമുകൾ എന്നിവയിലൂടെ ലഭ്യമാകും. ലെനോവോ യോഗ ഡ്യുയറ്റ് 7ഐ സ്ലേറ്റ് ഗ്രേ കേസ് നിറത്തിലും ഐഡിയപാഡ് ഡ്യുയറ്റ് 3 ഗ്രാഫൈറ്റ് ഗ്രേ കേസ് നിറത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന വില കുറഞ്ഞ ലാപ്ടോപ്പുകൾവിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന വില കുറഞ്ഞ ലാപ്ടോപ്പുകൾ

ലെനോവോ യോഗ ഡ്യുയറ്റ് 7ഐ: സവിശേഷതകൾ
 

ലെനോവോ യോഗ ഡ്യുയറ്റ് 7ഐ: സവിശേഷതകൾ

വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ലെനോവോ യോഗ ഡ്യുയറ്റ് 7ഐയിൽ 13 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി 2കെ (2,160x1,350 പിക്‌സൽ) ഐപിഎസ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഉള്ളത്. 450 നൈറ്റ്‌സ് ബ്രൈറ്റ്നസും ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഇന്റലിന്റെ 11th ജനറേഷൻ കോർ ഐ5 സിപിയുവാണ് ഇതിൽ ഉള്ളത്. ഇന്റൽ ഐറിസ് സെ ഗ്രാഫിക്സും ഇതിൽ ഉണ്ട്. 16 ജിബി വരെ റാമും 1 ടിബി പിസിഐഇ എസ്എസ്ഡിയും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. പിന്നിൽ 5 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 5 മെഗാപിക്സൽ ഇൻഫ്രാറെഡ് ക്യാമറയുമാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

ഈ ലാപ്ടോപ്പിന്റ ബാറ്ററി ലൈഫ് 10.8 മണിക്കൂർ വരെയാണ്. ലെനോവോ ക്യു-കൺട്രോൾ ഇന്റലിജന്റ് കൂളിംഗ് ഫീച്ചറിലൂടെ 20 ശതമാനം വരെ ബാറ്ററി ലൈഫ് ഒപ്റ്റിമൈസ് ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു. ഡോൾബി വിഷൻ, ഡോൾബി ഓഡിയോ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുകളും ഈ ലാപ്ടോപ്പിനുണ്ട്. യോഗ ഡ്യുയറ്റ് 7ഐ ലാപ്ടോപ്പ് ലെനോവോ ഇ-കളർ പെൻ, എച്ച്ഡി ഓഡിയോ ചിപ്പ്, രണ്ട് 1 ഡബ്ല്യു സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും സപ്പോർട്ട് ചെയ്യുന്നു. ടി യു വി റെയിൻലാന്റ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഇതിനുണ്ട്.

ഈ ലാപ്ടോപ്പുകളുടെ വില കേട്ടാൽ ഞെട്ടും; ലക്ഷങ്ങൾ വിലയുള്ള പ്രീമിയം ലാപ്ടോപ്പുകൾഈ ലാപ്ടോപ്പുകളുടെ വില കേട്ടാൽ ഞെട്ടും; ലക്ഷങ്ങൾ വിലയുള്ള പ്രീമിയം ലാപ്ടോപ്പുകൾ

ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3: സവിശേഷതകൾ

ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3: സവിശേഷതകൾ

ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3 ലാപ്ടോപ്പിൽ 10.23 ഇഞ്ച് WUXGA (1,920x1,080 പിക്സൽസ്) ഐപിഎസ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 330 നിറ്റ് ബ്രൈറ്റ്നസും ഉണ്ട്. വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ 4 ജിബി റാമും 128 ജിബി ഇഎംഎംസി സ്റ്റോറേജുമുണ്ട്. ഇന്റൽ സെലറോൺ എൻ 4020 പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 5 മെഗാപിക്സൽ പിൻ ക്യാമറയും 2 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള ഡവൈസിൽ ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് 600 ആണ് നൽകിയിട്ടുള്ളത്.

ഡിജിറ്റൽ

ഡിജിറ്റൽ പെൻ, എച്ച്ഡി ഓഡിയോ ചിപ്പ്, രണ്ട് 1 ഡബ്ല്യു സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി ഓഡിയോ എന്നിവയും ഈ ലാപ്‌ടോപ്പ് സപ്പോർട്ട് ചെയ്യുന്നു. 0.86 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ലാപ്ടോപ്പ് 7 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. കോർട്ടാന ഡിജിറ്റൽ അസിസ്റ്റന്റ്, ഡ്യുവൽ 360 ഡിഗ്രി മൈക്കുകൾ എന്നിവ ഉപയോഗിച്ച് ഹാൻഡ്സ് ഫ്രീ കമ്മ്യൂണിക്കേഷനും ഇതിലൂടെ സാധിക്കുന്നു. വെബ്‌ക്യാമിൽ ഒരു പ്രൈവസി ഷട്ടറും നൽകിയിട്ടുണ്ട്.

കരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾകരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ

Best Mobiles in India

English summary
Lenovo Yoga Duet 7i and Lenovo IdeaPad Duet 3 have been launched in India. Sales of both the laptops will start from July 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X