വിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന ഭാരം കുറഞ്ഞ മികച്ച ലാപ്ടോപ്പുകൾ

|

ലാപ്ടോപ്പ് വിപണി ഏറെ സജീവമായി നിൽക്കുന്ന കാലഘട്ടമാണ് ഇത്. ആളുകൾ വൻതോതിൽ ലാപ്ടോപ്പുകൾ വാങ്ങുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുമാണ് ഇതിൽ മുഖ്യപങ്കും. അതുകൊണ്ട് തന്നെ പ്രമുഖ ബ്രാന്റുകളെല്ലാം ഈ രണ്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന ലാപ്ടോപ്പുകളും വിപണിയിൽ എത്തിക്കുന്നുണ്ട്. കുട്ടികൾക്ക് സ്മാർട്ട്ഫോണുകളെക്കാൾ ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി ലാപ്ടോപ്പുകൾ നൽകുന്നതാണ് നല്ലത്.

 

ലാപ്ടോപ്പുകൾ

കുട്ടികൾക്ക് വാങ്ങി നൽകുന്ന ലാപ്ടോപ്പുകൾ അമിത ഭാരമുള്ളതായാൽ അവർക്കത് ഉപയോഗിക്കാനും എടുത്ത് വയ്ക്കാനും കൊണ്ടുനടക്കാനുമെല്ലാം ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ 1 കിലോഗ്രാമിൽ താഴെ മാത്രം ഭാരമുള്ള ലാപ്ടോപ്പുകൾ കുട്ടികൾക്ക് വാങ്ങി നൽകാൻ ശ്രദ്ധിക്കുക. ഇന്ത്യൻ വിപണിയിലെ ഭാരം കുറഞ്ഞ ചില ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ലെനോവോ യോഗ സ്ലിം 7 കാർബൺ (82EV003WIN) ലാപ്ടോപ്പ്

ലെനോവോ യോഗ സ്ലിം 7 കാർബൺ (82EV003WIN) ലാപ്ടോപ്പ്

വില: 1,17,490 രൂപ

പ്രധാന സവിശേഷതകൾ

• പ്രോസസ്സർ: 11th ജനറേഷൻ ഇന്റൽ കോർ i7-1165G7 | സ്പീഡ്: 2.8 GHz (ബേസ്) - 4.7 GHz (മാക്സിമം) | 4 കോർ | 12 എംബി കാഷെ

• ഒഎസ്: ലൈഫ് ടൈം വാലിഡിറ്റി ഉള്ള പ്രീ-ലോഡഡ് വിൻഡോസ് 10 ഹോം

• പ്രീ ഇൻസ്റ്റാൾഡ്: എംഎസ് ഓഫീസ് ഹോം ആൻഡ് സ്റ്റുഡന്റ് 2019

• മെമ്മറിയും സ്റ്റോറേജും: 16ജിബി റാം LPDDR4x-4266 MHz, അപ്ഗ്രേഡബിൾ അല്ല | 1ടിബി എസ്എസ്ഡി

• ഗ്രാഫിക്സ്: ഇന്റൽ ഐറിസ് Xe ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ്

• ഡിസ്പ്ലെ 13.3 "ക്വാഡ് HD (2560x1600) | ബ്രൈറ്റ്നസ്: 300 നിറ്റിസ് | ആന്റി-ഗ്ലെയർ | ഐപിഎസ് ടെക്നോളജി | 100% sRGB | ഡോൾബി വിഷൻ

• ഡിസൈൻ: 1 കിലോയിൽ താഴെ തൂക്കമുള്ള ഫെതർ ലാപ്‌ടോപ്പ് | വൈറ്റ് കാർബൺ ഫൈബർ മെറ്റീരിയൽ | അൾട്രാ ഡ്യൂറബിൾ ബലം | 9 MIL-STD-810G സൈനിക ടെസ്റ്റ് പാസ്ഡ്

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7 VDV-00015
 

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7 VDV-00015

വില: 86,368 രൂപ

പ്രധാന സവിശേഷതകൾ

• പ്രോസസ്സർ: 10th ജനറേഷൻ ഇന്റൽ കോർ i5-1035G4 പ്രോസസർ, ക്വാഡ് കോർ, 1.10 GHz

• ഓപ്പറേറ്റിംഗ് സിസ്റ്റം: പ്രീ-ലോഡ് ചെയ്ത വിൻഡോസ് 10 ഹോം ലൈഫ് ടൈം വാലിഡിറ്റിയോടെ

• ഡിസ്പ്ലെ: 12.3 ഇഞ്ച് 2736 x 1824 പിക്സൽസെൻസ് ഡിസ്പ്ലേ | ടച്ച്‌സ്‌ക്രീൻ എനേബിൾഡ്

• മെമ്മറിയും സ്റ്റോറേജും: ഇന്റൽ ഐറിസ് പ്ലസ് ഗ്രാഫിക്സിനൊപ്പം 8ജിബി LPDDR4x റാം | സ്റ്റോറേജ്: 128ജിബി എസ്എസ്ഡി

• ഡിസൈനും ബാറ്ററിയും: ടച്ച്‌സ്‌ക്രീൻ 2-ഇൻ -1 ലാപ്ടോപ്പ് | നേർത്തതും ഭാരം കുറഞ്ഞതുമായ ഡിസൈൻ | ലാപ്ടോപ്പിന്റെ ഭാരം: 0.77 കിലോഗ്രാം | ശരാശരി ബാറ്ററി ലൈഫ് = 10.5 മണിക്കൂർ

ലെനോവോ ഡ്യുയറ്റ് ക്രോംബുക്ക് (ZA6F0032IN) ലാപ്ടോപ്പ്

വില: 26,999 രൂപ

പ്രധാന സവിശേഷതകൾ

• 10.1 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, 400 നിറ്റ്സ് ബ്രൈറ്റ്നസ്

• 7.35 എംഎം കനമുള്ള ഡ്യൂവൽ ടോൺ ഡിസൈനും 450 ഗ്രാം ഭാരവും

• 7000 എംഎഎച്ച് ബാറ്ററി, 10 മണിക്കൂർ വരെ ബാറ്ററി ലൈഫ്

• മീഡിയടെക് ഹീലിയോ പി 60 ടി ഒക്ട കോർ പ്രോസസ്സറും 4 ജിബി റാമും 128 ജിബി റോമും

• 8 സെക്കൻഡ് ബൂട്ട് അപ്പ് സമയം, സൗജന്യമായി 8 വർഷത്തെ ആന്റിവൈറസ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുമുള്ള ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം

• 100ജിബി സൗജന്യ സ്റ്റോറേജ് , ജി- സ്യൂട്ട്, ഇവർനോട്ട് എന്നിവ അടങ്ങുന്ന ഒരു വർഷത്തെ സൗജന്യ ഗൂഗിൾ വൺ അംഗത്വത്തിലേക്കുള്ള ആക്സസ്

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ (GWP-00001) ലാപ്ടോപ്പ്

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ (GWP-00001) ലാപ്ടോപ്പ്

വില: 84,990 രൂപ.

പ്രധാന സവിശേഷതകൾ

• 7th ജനറേഷൻ ഇന്റൽ ഡ്യുവൽ കോർ ഐ5 പ്രോസസർ

• 12.3 "ടച്ച്സ്ക്രീൻ 2736 x 1824

• 256 ജിബി സ്റ്റോറേജ് എസ്എസ്ഡി, 8 ജിബി റാം

• ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 620, SDXC മീഡിയ കാർഡ് സ്ലോട്ട്, 13.5 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്

• 4ജി എൽടിഇ, ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി 3.0 പോർട്ട്

• വിൻഡോസ് ഹലോ ഫെയ്സ് ഓതന്റിക്കേഷനും 1080 പി എച്ച്ഡി വീഡിയോ റെക്കോർഡിങും ഉള്ള 5.0 എംപി ഫ്രണ്ട് ഫെയ്സിംഗ് ക്യാമറ, 1080 പി എച്ച്ഡി വീഡിയോ റെക്കോർഡിങ് ഉള്ള 8.0 എംപി റിയർ ഫേസിംഗ് ഓട്ടോഫോക്കസ് ക്യാമറ

• വിൻഡോസ് 10 പ്രൊഫഷണൽ 64-ബിറ്റ് എഡിഷൻ

അസൂസ് എക്സ്പെർട്ട്ബുക്ക് B9450FA-BM0691T ലാപ്‌ടോപ്പ്

അസൂസ് എക്സ്പെർട്ട്ബുക്ക് B9450FA-BM0691T ലാപ്‌ടോപ്പ്

പ്രധാന സവിശേഷതകൾ

വില: 96,384 രൂപ

• പ്രോസസ്സർ: ഇന്റൽ കോർ i5-10210U പ്രോസസർ

• മെമ്മറിയും സ്റ്റോറേജും: 8ജിബി 2133MHz LPDDR3 റാം | സ്റ്റോറേജ്: 512ജിബി M.2 NVMe PCIe 3.0 SSD

• ഡിസ്പ്ലെ: 14.0 "(16: 9) എൽഇഡി- ബാക്ക്ലിറ്റ് എഫ്എച്ച്ഡി (1920x1080) 60Hz ആന്റി-ഗ്ലെയർ പാനൽ

• ഓപ്പറേറ്റിംഗ് സിസ്റ്റം: പ്രീ-ലോഡ്ഡ് വിൻഡോസ് 10 ഹോം ലൈഫ് ടൈം വാലിഡിറ്റിയോടെ

• ഡിസൈനും ബാറ്ററിയും: ലാപ്‌ടോപ്പ് ഭാരം 0.99 കിലോഗ്രാം | 66WHrs, 4S1P, 4-സെൽ ലി-അയൺ ബാറ്ററി

Best Mobiles in India

English summary
Heavy Weight laptops will be difficult to for students. We are looking at some laptops that weigh less than 1 kg.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X