നിരവധി കളർ ഓപ്ഷനുകളിൽ വരുന്ന എം 2 ചിപ്‌സെറ്റുള്ള മാക്ബുക്ക് എയറിൻറെ സവിശേഷതകൾ ചോർന്നു

|

ഈ വർഷം അവസാനം ആപ്പിൾ പുതിയ മാക്ബുക്ക് മോഡൽ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങൾ. ചോർന്ന റിപ്പോർട്ടുകൾ പ്രകാരം പ്രോ മോഡലിനൊപ്പം എം 2 ചിപ്പുള്ള പുതിയ മാക്ബുക്ക് എയർ കമ്പനി അധികം വൈകാതെ തന്നെ പുറത്തിറക്കും. അടുത്തിടെ പുറത്തുവന്ന ചില വിശദാംശങ്ങൾ എയർ മോഡൽ പുതിയ കളർ ഓപ്ഷനുകളിൽ വരുമെന്നുള്ള കാര്യം വെളിപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് മുൻപുതന്നെ വരാനിരിക്കുന്ന ആപ്പിൾ ലാപ്‌ടോപ്പ് ഓൺലൈനിൽ ചോർന്നു കഴിഞ്ഞു. ടിപ്സ്റ്റർ ജോൺ പ്രോസ്സർ വരാനിരിക്കുന്ന മാക്ബുക്ക് എയർ മോഡലിൻറെ ഡിസൈൻ റെൻഡറുകളും സവിശേഷതകളും ചോർത്തിയിട്ടുണ്ട്. ആപ്പിളിൽ നിന്നും വരാനിരിക്കുന്ന ഈ ലാപ്‌ടോപ്പിന് ഒരു പ്രധാന പുനർരൂപകൽപ്പന ലഭിക്കുമെന്ന് റെൻഡറുകൾ വെളിപ്പെടുത്തുന്നുണ്ട്. ഇതിന് ഏഴ് പുതിയ കളർ ഓപ്ഷനുകളും വിപണിയിൽ നിന്നും ലഭ്യമാകും. വരാനിരിക്കുന്ന 2021 മാക്ബുക്ക് എയർ ലാപ്ടോപ്പിൻറെ ഡിസൈൻ റെൻഡറുകൾ, സവിശേഷതകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

കൂടുതൽ വായിക്കുക: ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

എം 2 ചിപ്പ്, പുതിയ കളർ ഓപ്ഷനുകളിൽ വരുന്ന മാക്ബുക്ക് എയർ ഡിസൈൻ റെൻഡർ ചോർന്നു

എം 2 ചിപ്പ്, പുതിയ കളർ ഓപ്ഷനുകളിൽ വരുന്ന മാക്ബുക്ക് എയർ ഡിസൈൻ റെൻഡർ ചോർന്നു

ഈ വർഷം അവസാനം ആപ്പിൾ 2021 മാക്ബുക്ക് എയർ പുറത്തിറക്കുമെന്ന് പറയുന്നു. ലോഞ്ച് ചെയ്യുന്നതിന് മുൻപുതന്നെ ഈ ലാപ്ടോപ്പ് ഡിസൈൻ റെൻഡറുകൾ ചോർന്നിരുന്നു. ആപ്പിളിൽ നിന്നും വരാനിരിക്കുന്ന "എയർ" മാക്ബുക്കിൻറെ ഡിസൈനിനെ കുറിച്ചുള്ള ഏകദേശ വിവരം ലഭിക്കുമെന്ന് പ്രോസ്സർ ചോർത്തിയ റെൻഡറുകൾ വെളിപ്പെടുത്തുന്നു. എയർ മോഡലിൽ കൂടുതൽ ഫ്ലാറ്റ് ഡിസൈനിന് അനുകൂലമായി വെഡ്ജ് ആകൃതിയിലുള്ള ഡിസൈൻ ആപ്പിളിന് ഒഴിവാക്കാനാകും. ഇതിന് നേർത്തതും ഭാരം കുറഞ്ഞതുമായ ഡിസൈൻ ഉണ്ടാകും. ലാപ്‌ടോപ്പിൻറെ ഇരുവശത്തുമായി രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ ഉണ്ടാകും. വരാനിരിക്കുന്ന മാക്ബുക്ക് മോഡലുകളിൽ ആപ്പിൾ മാഗ് സേഫ് ചാർജിംഗ് സാങ്കേതികവിദ്യ വീണ്ടും അവതരിപ്പിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

7 ദിവസത്തെ ബാറ്ററി ലൈഫുമായി ഗോക്യുഐഐ വൈറ്റൽ 4 ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു7 ദിവസത്തെ ബാറ്ററി ലൈഫുമായി ഗോക്യുഐഐ വൈറ്റൽ 4 ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

നിരവധി കളർ ഓപ്ഷനുകളിൽ വരുന്ന എം 2 ചിപ്‌സെറ്റുള്ള മാക്ബുക്ക് എയർ
 

മുൻവശത്ത്, ഡിസ്പ്ലേയ്ക്ക് ചുറ്റും കട്ടിയുള്ള വെളുത്ത ബെസെലുകൾ ഉണ്ടാകും. കീബോർഡിന് വെള്ള നിറം നൽകുമെന്ന് പ്രോസ്സർ പറയുന്നു. ഡിസ്‌പ്ലേയുടെ വലിപ്പം നിലവിൽ വ്യക്തമാക്കിയിട്ടില്ല. എയർ മോഡലിലെ ബെസെലുകൾ കുറച്ചുകൊണ്ട് ആപ്പിൾ 14 ഇഞ്ച് മോഡൽ അവതരിപ്പിക്കുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 12.9 ഇഞ്ച് ഐപാഡ് പ്രോയിൽ ആപ്പിൾ അവതരിപ്പിച്ച മിനി എൽഇഡി ഡിസ്‌പ്ലേയുമായാണ് ഇത് വിപണിയിൽ വരുന്നത്.

ഐഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021ഐഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021

എം 2 ചിപ്‌സെറ്റുള്ള മാക്ബുക്ക് എയർ

വരാനിരിക്കുന്ന എയർ മോഡൽ ഏഴ് കളർ ഓപ്ഷനുകൾ ലഭ്യമാകുമെന്ന് പ്രോസർ വെളിപ്പെടുത്തുന്നു. ടിപ്പ്സ്റ്റർ നീല, പച്ച നിറങ്ങളിൽ ലാപ്ടോപ്പ് റെൻഡറുകൾ പ്രദർശിപ്പിച്ചു. മാക്ബുക്ക് മോഡലുകൾ ഈ വർഷാവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന പുതിയ ആപ്പിൾ മാക്ബുക്കുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ഉടനെ അറിയുവാൻ സാധിക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

Best Mobiles in India

English summary
Later this year, Apple is expected to release a new MacBook model. According to rumors, Apple will release a new MacBook Air with an M2 processor alongside the Pro model. According to some recently leaked information, the Air model will be available in new color options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X