ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

|

ഹോണറിന്റെ പുതിയ ടാബായ ടാബ് എക്സ്7, ലാപ്ടോപ്പുകളായ ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15 എന്നിവ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. സ്ലിം ബെസലുകളുള്ള ടാബിന്റെ താഴത്തെ വശം താരതമ്യേന കട്ടിയുള്ളതാണ്. ഹോണർ ടാബ് എക്സ്7 ഒരൊറ്റ കോൺഫിഗറേഷനിലും ഒരു നിറത്തിലും മാത്രമാണ് ലഭ്യമാവുക. ടാബ്‌ലെറ്റിൽ എൽടിഇ പതിപ്പും ഉണ്ട്. ഹോണർ ടാബ് എക്സ്7 ഒക്ടാ കോർ മീഡിയടെക് എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും ഇതിലുണ്ട്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ടാബ് ആണ് ഇത്.

ഹോണർ ടാബ് എക്സ്7: വില

ഹോണർ ടാബ് എക്സ്7: വില

ഹോണർ ടാബ് എക്സ്7ന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വൈ-ഫൈ വേരിയന്റിന് സി‌എൻ‌വൈ 899 (ഏകദേശം 10,300 രൂപ) ആണ് വില. എൽ‌ടി‌ഇ വേരിയന്റിന് സി‌എൻ‌വൈ 1,199 (ഏകദേശം 13,700 രൂപ) ആണ് വില. സിംഗിൾ ഡാർക്ക് ബ്ലൂ കളർ ഓപ്ഷനിലാണ് ഈ ലാപ്ടോപ്പ് ലഭ്യമാകുന്നത്. ചൈനയിലെ ഹായ് ഹോണർ സ്റ്റോറിൽ വൈ-ഫൈ വേരിയന്റ് ഇതിനകം ലഭ്യമാണ്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ

ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15: വില

ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15: വില

കോർ ഐ3 + 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ ഹോണർ മാജിക്ബുക്ക് എക്സ്14 ന് സിഎൻവൈ 3,299 (ഏകദേശം 37,600 രൂപ) ആണ് വില. കോർ ഐ5 + 16ജിബി + 512ജിബി മോഡലിന് സിഎൻവൈ 4,299 (ഏകദേശം 50,000 രൂപ) വിലവരും. ഹോണർ മാജിക്ബുക്ക് എക്സ്15 ന്റെ അടിസ്ഥാന വേരിയന്റിന് സിഎൻ‌വൈ 3,399 (ഏകദേശം 38,700 രൂപ), 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള കോർ ഐ5 വേരിയന്റിന് സി‌എൻ‌വൈ 3,899 (ഏകദേശം 44,400 രൂപ) ആണ് വില. ഗ്ലേഷ്യൽ സിൽവർ കളറിലാണ് ഡിവൈസ് ലഭ്യമാകുന്നത്.

ഹോണർ ടാബ് എക്സ്7: സവിശേഷതകൾ

ഹോണർ ടാബ് എക്സ്7: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് മാജിക് യുഐ 4.0ലാണ് ഹോണർ ടാബ് എക്സ്7 പ്രവർത്തിക്കുന്നത്. 1,280x800 പിക്‌സൽ റെസല്യൂഷൻ, 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 189 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവയുള്ള ഈ ടാബിൽ 8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാൻ കഴിയുള്ള സ്റ്റോറേജുള്ള ഡിവൈസിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി22ടി (എംടി 8768 ടി) എസ്ഒസിയാണ് ഡിവൈസിന് കരുത്ത നൽകുന്നത്. പിന്നിൽ 5 മെഗാപിക്സൽ സെൻസറും മുൻവശത്ത് 2 മെഗാപിക്സൽ സെൻസറുമായിട്ടാണ് ഈ ടാബ് വരുന്നത്.

കൂടുതൽ വായിക്കുക: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നു, വരും ദിവസങ്ങൾ നിർണായകംകൂടുതൽ വായിക്കുക: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നു, വരും ദിവസങ്ങൾ നിർണായകം

കണക്റ്റിവിറ്റി

ഹോണർ ടാബ് എക്സ്7ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4 ജി (ഓപ്ഷണൽ), ജിപിഎസ്, എ-ജിപിഎസ്, ബ്ലൂടൂത്ത് വി 5.1, ചാർജ് ചെയ്യുന്നതിന് മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 5,100mAh ബാറ്ററിയാണ് ടാബ്‌ലെറ്റിലുള്ളത്. മൂന്ന് മണിക്കൂറിനുള്ളിൽ ഇത് പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഹോണർ അവകാശപ്പടുന്നത്. ഹോണർ ടാബ് എക്സ്7ന് 325 ഗ്രാം ഭാരമാണ് ഉള്ളത്.

ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15: സവിശേഷതകൾ

ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15: സവിശേഷതകൾ

ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15 ലാപ്ടോപ്പ് മോഡലുകൾക്ക് മിക്കവാറും സമാന സവിശേഷതകളാണ് ഉള്ളത്. ഫുൾ എച്ച്ഡി റെസല്യൂഷനോടുകൂടിയ 14 ഇഞ്ച് ഡിസ്‌പ്ലേയാണ് എക്സ്14ന് ഉള്ളത്. എക്സ്15ന് 15.6 ഇഞ്ച് സ്‌ക്രീനും ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട്. 10th ജനറേഷൻ ഇന്റൽ കോർ ഐ 5-10210 യു സിപിയു ആണ് ഈ ഡിവൈസുകളിൽ ഉള്ളത്. മാജിക്ബുക്ക് എക്സ്14ൽ 16 ജിബി റാം വരെയാണ് ഉള്ളത്. 512 ജിബി വരെ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ഹോണർ മാജിക്ബുക്ക് എക്സ്14 ലാപ്ടോപ്പിൽ 56Whr ബാറ്ററിയും മാജിക്ബുക്ക് എക്സ്15 ന് 42Whr ബാറ്ററിയും ഉണ്ട്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

Best Mobiles in India

English summary
Honor's new tab Tab X7 and laptops Honor Magicbook X14 and Magicbook X15 have been launched in the Chinese market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X