ഒടുവില്‍ വിന്‍ഡോസ് XP -യെ മൈക്രോസോഫ്റ്റ് 'കൈയൊഴിഞ്ഞു'; സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല

Posted By:

12 വര്‍ഷം നീണ്ട 'സേവന'ത്തിനു ശേഷം വിന്‍ഡോസ് XP ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സപ്പോര്‍ട് മൈക്രോസോഫ്റ്റ് അവസാനിച്ചു. ഇന്നുമുതല്‍ വിന്‍ഡോസ് XP-ക്ക് യാെതാരുവിധ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കില്ല. മൈക്രോസോഫ്റ്റ് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ ഇക്കാര്യം ഇന്ന് അറിയിച്ചു.

അതേസമയം സപ്പോര്‍ട് അവസാനിപ്പിച്ചതുകൊണ്ട് വിന്‍ഡോസ് XP ഒ.സില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് പ്രത്യക്ഷത്തില്‍ തടസമൊന്നുമുണ്ടാകില്ല. എന്നാല്‍ സുരക്ഷാ ഭീഷണി കൂടുതലായിരിക്കും. അതായത് മാല്‍വേറുകളും വൈറസ് ആക്രമണവും ചെറുക്കാന്‍ വിന്‍ഡോസ് XP-ക്ക് കഴിയില്ല.

ഒടുവില്‍ വിന്‍ഡോസ് XP -യെ മൈക്രോസോഫ്റ്റ് 'കൈയൊഴിഞ്ഞു'

2001 ഒക്‌ടോബര്‍ 25 -നാണ് മൈക്രോസോഫ്റ്റിന്റെ ഏറ്റവും മികച്ച ഉത്പന്നം എന്നു പേരെടുത്ത വിന്‍ഡോസ് XP ലോഞ്ച് ചെയ്തത്. പിന്നീട് വിന്‍ഡോസ് വിസ്തയും വിന്‍ഡോസ് 7-നും ഒടുവില്‍ വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നിവയും എത്തിയെങ്കിലും വിന്‍ഡോസ് XP- കൈയൊഴിയാന്‍ പലരും തയാറായില്ല. മാത്രമല്ല, 2012-വരെ ഏറ്റവും പ്രചാരമുള്ള ഡെസ്‌ക്‌ടോപ് ഒ.എസ്. എന്ന പേര് വിനഡോസ് XP-ക്കു തന്നെയായിരുന്നു.

2008 മെയിലാണ് മൈക്രോസോഫ്റ്റ് അവസാനമായി വിന്‍ഡോസ് XP-ക്കായി സര്‍വീസ് പാക് അവതരിപ്പിച്ചത്. പിന്നീട് മുഖ്യധാര സപ്പോര്‍ട് അവസാനിപ്പിച്ചു. അതായത് ടെക്‌നിക്കല്‍ സപ്പോര്‍ടും വാറന്റി ക്ലെയ്മുകളും നിര്‍ത്തലാക്കി. എന്നാല്‍ ഇന്നുവരെ സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.

വായിക്കുക: ഏപ്രിലിനു ശേഷവും വിന്‍ഡോസ് XP ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot