4ജി സിം കാർഡ് സ്ലോട്ടുമായി മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+ ലാപ്ടോപ്പ് പുറത്തിറങ്ങി

|

മൈക്രോസോഫ്റ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ സർഫേസ് പ്രോ 7 ലാപ്ടോപ്പിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. സർഫേസ് പ്രോ 7+ എന്ന പേരിലാണ് പുതിയ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഏറ്റവും 11th ജനറേഷൻ ഇന്റൽ കോർ പ്രോസസ്സറുമായിട്ടാണ് വിപണിയിലെത്തിയിരിക്കുന്നത്. "പ്ലസ്" എന്നത് കൊണ്ട് സർഫേസ് പ്രോ 7 എന്ന കഴിഞ്ഞ വർഷത്തെ മോഡലിനെക്കാൾ മികച്ച മോഡൽ എന്ന് പറയാനാകില്ല. എൽടിഇ കണക്ടിവിറ്റി സപ്പോർട്ടുള്ള ഈ ലാപ്ടടോപ്പിൽ സിം കാർഡ് ഇട്ട് ഉപയോഗിക്കാൻ സാധിക്കും.

 

സർഫേസ് പ്രോ 7+

സിം കാർഡ് ഇട്ട് എൽടിഇ ഉപയോഗിക്കുക എന്നത് ഒരു ഓപ്ഷണൽ വേരിയന്റിന്റെ മാത്രം സവിശേഷതയാണ്. ഈ സവിശേഷത ആവശ്യമില്ലെങ്കിൽ ലൈനപ്പിലെ സ്റ്റാൻഡേർഡ് ആയ വൈ-ഫൈ എഡിഷൻ തിരഞ്ഞെടുക്കാം. സർഫേസ് പ്രോ 7+ അതിന്റെ 2019 മോഡലിനെക്കാൾ വലിയ മാറ്റങ്ങളില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈനിലും സാമ്യതകൾ ഏറെയാണ്. പോർട്ടുകളും ഡിസ്പ്ലേ ബെസലുകളും ഒന്നുതന്നെയാണ്. സർഫേസ് പ്രോ 7+ ലാപ്ടോപ്പിൽ 5ജി സപ്പോർട്ട് ഇല്ല എന്നതാണ് മറ്റൊരു സുപ്രധാന കാര്യം. മൈക്രോസോഫ്റ്റ് ഈ ലാപ്ടോപ്പിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ എക്സ്20 എൽടിഇ മോഡമാണ് നൽകിയിട്ടുള്ളത്.

സർഫേസ് പ്രോ 7+: വില
 

സർഫേസ് പ്രോ 7+: വില

പുതിയ സർഫേസ് പ്രോ 7+ ലാപ്ടോപ്പ് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇന്റൽ കോർ ഐ 3 പ്രോസസറുള്ള ബേസ് മോഡലിന് 899 ഡോളറാണ് വില. ഇത് ഏകദേശം 66,000 രൂപയോളം വരും. 1,149 ഡോളർ മുതൽ വില ആരംഭിക്കുന്ന (ഏകദേശം 85,000 രൂപ) ഇന്റൽ കോർ ഐ5 മോഡലിലാണ് വൈ-ഫൈ, എൽടിഇ എഡിഷനുകൾ വരുന്നത്. 32 ജിബി വരെ റാം ഉള്ള ഇന്റൽ കോർ ഐ7 വേരിയന്റിന് 2,799 ഡോളറാണ് വില. ഇത് ഏകദേശം 2 ലക്ഷം രൂപയോളമാണ്. സർഫേസ് പ്രോ 7+ ഇന്ത്യയിലെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യംകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

സർഫേസ് പ്രോ 7+: സവിശേഷതകൾ

സർഫേസ് പ്രോ 7+: സവിശേഷതകൾ

11th ജനറേഷൻ ഇന്റൽ കോർ ചിപ്‌സെറ്റുകളാണ് പുതിയ സർഫേസ് പ്രോ 7+ന് കരുത്ത് നൽകുന്നത്. ലാപ്ടോപ്പ് കോർ ഐ3, കോർ ഐ5, കോർ ഐ7 ഓപ്ഷനുകളിൽ ലഭ്യമാകും. മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+ ന് 12.3 ഇഞ്ച് പിക്‌സൽസെൻസ് ഡിസ്‌പ്ലേയാണ് ഉള്ളത്. 2736x1824 പിക്‌സൽ റെസലൂഷനും ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. 2019ലെ സർഫേസ് പ്രോ 7ന്റെ അതേ ഡിസ്പ്ലേയാണ് ഇത്.

ബാറ്ററി

സർഫേസ് പ്രോ 7+ ൽ 15 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നുണ്ട്. മുൻ മോഡലിൽ ഇത് 10.5 മണിക്കൂർ മാത്രമായിരുന്നു. പുതിയ ഇന്റൽ ചിപ്‌സെറ്റുകൾ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നതിന് ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു. 50.4Wh ശേഷിയുള്ള ബാറ്ററിയാണ് ഈ പുതിയ ലാപ്ടോപ്പിൽ ഉള്ളത്. മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+ ലാപ്ടോപ്പിൽ യുഎസ്ബി-സി പോർട്ട്, യുഎസ്ബി-എ പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, സർഫേസ് കണക്ട് പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

സർഫേസ് പ്രോ 7+ ന്റെ വൈ-ഫൈ വേരിയന്റുകളിൽ മൈക്രോ എസ്ഡിഎക്സ്സി കാർഡ് റീഡറും ലഭിക്കും. എൽടിഇ എഡിഷനിൽ നാനോ സിം കാർഡുകൾക്കായി ഒരു സ്ലോട്ട് നൽകിയിട്ടുണ്ട്. സർഫേസ് 2-ഇൻ -1 ൽ തണ്ടർബോൾട്ട് കണക്റ്റിവിറ്റി ഇല്ല. എസ്എസ്ഡി സ്റ്റോറേജ് 1 ടിബി വരെയാണ്. 32 ജിബി വരെ റാമാണ് ഈ ലാപ്ടോപ്പുകളിൽ ഉള്ളത്. അമേരിക്ക അടക്കമുള്ള വിപണികളിൽ ഈ ലാപ്ടോപ്പ് ജനുവരി 15ന് വിൽപ്പനയ്ക്ക് എത്തും.

കൂടുതൽ വായിക്കുക: വിവോ വൈ51എ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ വൈ51എ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Microsoft has launched the Surface Pro 7+, a new laptop. The laptop comes with 4G SIM card support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X