Home
Computer

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് 4 ഇന്ത്യൻ വിപണിയിൽ എത്തി, വില 102,999 രൂപ മുതൽ

മൈക്രോസോഫ്റ്റ് ഇന്ത്യയിൽ പുതിയ സർഫേസ് ലാപ്ടോപ്പ് 4 പുറത്തിറക്കി. ഈ ലാപ്‌ടോപ്പിലൂടെ കൊമേഴ്ഷ്യൽ, എഡ്യുക്കേഷണൽ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സർഫേസ് ലാപ്‌ടോപ്പ് 4 ആമസോൺ ഇന്ത്യയിലൂടെയാണ് വിൽപ്പന നടത്തുന്നത്. 13.5 ഇഞ്ച്, 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഓപ്ഷനുകളിലാണ് പുതിയ സർഫേസ് ലാപ്‌ടോപ്പ് 4 പുറത്തിറക്കിയിരിക്കുന്നത്. 13.5 ഇഞ്ച് പ്രൊഡക്ടിവിറ്റിക്കും പോർട്ടബിലിറ്റിക്കും അനുയോജ്യമാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു, 15 ഇഞ്ച് മൾട്ടിടാസ്കിങിന് അനുയോജ്യമായ ലാപ്ടോപ്പാണ്.

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് 4: വിലയും ലഭ്യതയും

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് 4: വിലയും ലഭ്യതയും

സർഫേസ് ലാപ്ടോപ്പ് 4 ഇന്ത്യയിൽ ആമസോൺ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഡിവൈസ് ലഭ്യമാകും. യൂസർ എസ്‌കെ‌യു മോഡലുകൾക്ക് പ്രതിമാസം 11,444 രൂപ അടവ് വരുന്ന ഒൻപത് മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. എഎംഡി റൈസൺ, ഇന്റൽ കോർ ഐ 5 ഓപ്ഷനുകളുമായാണ് സർഫേസ് ലാപ്‌ടോപ്പ് 4 വരുന്നത്. എഎംഡി റൈസൺ 5 4680 യു പ്രോസസർ, 8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്റ്റോറേജ് എന്നിവ ഉള്ള 13.5 ഇഞ്ച് സർഫേസ് ലാപ്‌ടോപ്പ് 4ന് 102,999 രൂപയാണ് വില.

വില

15 ഇഞ്ച് എഎംഡി റൈസൺ 7 4980 യു, 8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്റ്റോറേജ് മോഡലിന് 134,999 രൂപയാണ് വില. 13.5 ഇഞ്ച് സർഫേസ് ലാപ്‌ടോപ്പ് 4 ഇന്റൽ കോർ ഐ 5-1135 ജി 7 പ്രോസസർ, 16 ജിബി റാം, 512 ജിബി എസ്എസ്ഡി സ്റ്റോറേജ് മോഡലിന് 151,999 രൂപ വിലയുണ്ട്. സർഫേസ് ലാപ്ടോപ്പ് 4 കൊമേഴ്ഷ്യൽ എസ്കെയു മോഡലുകളുടെ വില എഎംഡി റൈസൺ 5 മോഡലിന് 105,499 രൂപയിൽ ആരംഭിക്കുന്നു. കോർ ഐ7 ഓപ്ഷന് 177,499 രൂപ വിലയുണ്ട്.

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് 4: സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് 4: സവിശേഷതകൾ

13.5 ഇഞ്ച് പിക്‌സൽസെൻസ് ഡിസ്‌പ്ലേയോടുകൂടിയ സർഫേസ് ലാപ്‌ടോപ്പ് 13.5 മോഡലിന് 201 പിപിഐ പിക്‌സൽ ഡെൻസിറ്റി 2256x1504 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ എന്നിവ ഉണ്ട്. ഇത് 3: 2 അസ്പാക്ട് റേഷിയോ സപ്പോർട്ട് ചെയ്യുന്നു. 15 ഇഞ്ച് മോഡലിൽ 201 പിപിഐ പിക്‌സൽ ഡെൻസിറ്റി, 2496x1664 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷൻ എന്നിവയുള്ള 15 ഇഞ്ച് പിക്‌സൽസെൻസ് ഡിസ്‌പ്ലേയാണ് ഉള്ളത്. രണ്ട് ലാപ്ടോപ്പുകളിലും 8 ജിബി, 16 ജിബി, 32 ജിബി എൽപിഡിഡിആർ 4 റാം ഓപ്ഷനുകളുണ്ട്.

സ്റ്റോറേജ്

സ്റ്റോറേജിന്റെ കാര്യം പരിശോധിച്ചാൽ, സർഫേസ് ലാപ്ടോപ്പ് 4 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. 1 യുഎസ്ബി-സി പോർട്ട്, 1 യുഎസ്ബി-എ, 3.5 എംഎം ഓഡിയോ ജാക്ക്, സർഫേസ് കണക്റ്റ് പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന സർഫേസ് ലാപ്‌ടോപ്പ് 4 അലുമിനിയം കേസിംഗുമായിട്ടാണ് വരുന്നത്. ഈ ലാപ്ടോപ്പുകൾ പ്ലാറ്റിനത്തിൽ അൽകന്റാര മെറ്റീരിയൽ പാം റെസ്റ്റും മെറ്റൽ പാം റെസ്റ്റുള്ള മാറ്റ് ബ്ലാക്ക് കളറിൽ ലഭ്യമാകും. 13.5 ഇഞ്ച് മോഡലിന് 1.2 കിലോഗ്രാം ഭാരവും 15 ഇഞ്ച് മോഡലിന് 1.5 കിലോഗ്രാം ഭാരവുമാണ് ഉള്ളത്.

More from GizBot

Best Mobiles in India

English summary
Microsoft India has launched the new Surface Laptop 4. The company is targeting commercial and educational customers with this laptop.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X