Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
കേരള കലാമണ്ഡലത്തിന് പുതിയ മുഖം നല്കും; ടൂറിസം ഹബ്ബ് ആക്കി മാറ്റാന് പദ്ധതി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്
ഗെയിമിങ് പ്രേമികളുടെ പ്രിയപ്പെട്ട ലാപ്‌ടോപ്പ് ബ്രാൻഡുകളിലൊന്നാണ് എംഎസ്ഐ. കമ്പനി എല്ലാ ആകൃതിയിലും വലിപ്പത്തിലും ഗെയിമിങ് ലാപ്‌ടോപ്പുകൾ നൽകുന്നുണ്ട്. ചില ലാപ്ടോപ്പുകൾ പവർ എഫിഷ്യൻസിയോടെ മെലിഞ്ഞ പ്രൊഫൈൽ ഡിസൈനുമായി വരുന്നവയാണ്. എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് ഡിവൈസുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് ഏറ്റവും മികച്ച പെർഫോമൻസിനായി ഏറ്റവും മികച്ച കൂളിംഗ് സൊല്യൂഷൻ നൽകിയാണ്.

മേന്മകൾ
• മികച്ച തെർമൽ ഡിസൈൻ
• ശക്തമായ സിപിയു -- ഇന്റൽ കോർ i9-12900HK
• ശക്തമായ ജിപിയു -- എൻവീഡിയ ജീഫോഴ്സ് RTX 3080 Ti ലാപ്‌ടോപ്പ്
പോരായ്മകൾ
• മങ്ങിയ ഡിസ്പ്ലേ
• ശരാശരി നിലവാരമുള്ള സ്പീക്കറുകൾ
എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പിന്റെ ടോപ്പ്-ടയർ വേരിയന്റിന് 4,81,000 രൂപയാണ് വില. എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3080 Ti ലാപ്‌ടോപ്പ് ജിപിയുമായി ജോടിയാക്കിയ ഇന്റൽ കോർ i9-12900HK സിപിയു ആണ് ഇതിലുള്ളത്. മൂന്നാഴ്ചയിലേറെയായി ഗിസ്ബോട്ട് ടീം ഈ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ ഫുൾ റിവ്യൂ വായിക്കാം.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ്: സവിശേഷതകൾ
• സിപിയു: ഇന്റൽ കോർ i9-12900HK
• ഡിസ്പ്ലേ: 17.3-ഇഞ്ച് ഐപിഎസ് എൽസിഡി 1920 x 1080p, 360Hz
• ജിപിയു: എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3080 Ti ലാപ്‌ടോപ്പ്
• മെമ്മറി: 32ജിബി ഡിഡിആർ5
• സ്റ്റോറേജ്: 2ടിബി NVMe PCIe Gen4
• ബാറ്ററി: 99.9WHr
• ഒഎസ്: മൈക്രോസോഫ്റ്റ് വിൻഡോസ് 11 പ്രോ 64-ബിറ്റ്

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ്: ഡിസൈൻ
എംഎസ്ഐ റൈഡർ GE76 12UHS 2.9 കിലോഗ്രാം ഭാരമുള്ള ഒരു വലിയ ബൾക്കി ലാപ്‌ടോപ്പാണ്. ലാപ്‌ടോപ്പ് അൽപ്പം കട്ടിയുള്ളതാമ്. ഈ ശക്തമായ ലാപ്‌ടോപ്പ് സിപിയുവിനും ജിപിയുവിനും വലിയ കൂളിങ് സിസ്റ്റവുമായി വരുന്നു. 17 ഇഞ്ച് ലാപ്‌ടോപ്പാണിത്. ലാപ്ടോപ്പിന്റെ പവർ ഇൻപുട്ട്, എച്ച്ഡിഎംഐ പോർട്ട്, മിനി ഡിസ്പ്ലേ പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട് (യുഎസ്ബി ടൈപ്പ്-സി), ഒരു ആർജെ45 ഇഥർനെറ്റ് പോർട്ട് എന്നിവയുണ്ട്. വലതുവശത്ത് രണ്ട് യുഎസ്ബി-എ പോർട്ടുകളും ഒരു എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. ലാപ്‌ടോപ്പിന്റെ ഇടതുവശത്ത് യുഎസ്ബി-എ പോർട്ട്, യുഎസ്ബി ടൈപ്പ്-സി (ഡിസ്‌പ്ലേ ഔട്ട്‌പുട്ടിനൊപ്പം), 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. പ്രായോഗികതയുടെയും പ്രവർത്തനക്ഷമതയുടെയും കാര്യത്തിൽ മികച്ചതാണ് ഈ ലാപ്ടോപ്പ് എങ്കിലും യാത്ര ചെയ്യുമ്പോൾ കൊണ്ടുനടക്കുന്നത് അല്പം ബുദ്ധിമുട്ടായിരിക്കും.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ്: ഡിസ്പ്ലേ
1920x1080p നേറ്റീവ് റെസല്യൂഷനും 360Hz റിഫ്രഷ് റേറ്റമുള്ള 17.3 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഈ ലാപ്ടോപ്പിലുള്ളത്. 4കെ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള മറ്റൊരു വേരിയന്റും ലാപ്ടോപ്പിനുണ്ട്. 1080p പാനൽ 17.3 ഇഞ്ച് ക്യാൻവാസിലാണ് ഉള്ളത്. ഡിസ്‌പ്ലേ ഷാർപ്പ് ആയി തോന്നുന്നില്ല. 1080p അല്ലെങ്കിൽ 2160p പാനലിൽ ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കും. ഡിസ്‌പ്ലേയുടെ ബ്രൈറ്റ്നസ് തൃപ്തികരമല്ല. പുറത്ത് ഉപയോഗിക്കുമ്പോഴാണ് അത് കൂടുതൽ വ്യക്തമാകുന്നത്. ഗെയിമിങിനായി നിർമ്മിച്ചിരിക്കുന്നതിനാൽ 360Hz റിഫ്രഷ് റേറ്റ് മികച്ചതാണ്.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ്: കീബോർഡും ട്രാക്ക്പാഡും
എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് ആർജിബി സപ്പോർട്ടുള്ള ഒരു ഫുൾ സൈസ് കീബോർഡ് ഉണ്ട്. കീകൾ നല്ല ഫീഡ്‌ബാക്ക് നൽകുന്നു. ലാപ്‌ടോപ്പിന് ഒരു സമർപ്പിത നം-പാഡും ഉണ്ട്. ഇത് ഗെയിമിങ് അല്ലാത്ത പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. ഗെയിമിങ് ലാപ്‌ടോപ്പുകളിലെ മിക്ക ട്രാക്ക്പാഡുകൾക്കും സമാനമായി പ്രവർത്തിക്കുന്ന ഒരു അടിസ്ഥാന ട്രാക്ക്പാഡ് ആണ് ഈ ലാപ്ടോപ്പിലുള്ളത്. ഈ മെഷീന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ കുറച്ച് വലിയ ട്രാക്ക്പാഡ് നൽകാമായിരുന്നു.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ്: ഓഡിയോയും ക്യാമറയും
എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പിന് ഹൈ-റെസ് ഓഡിയോ സപ്പോട്ടുള്ള സ്റ്റീരിയോ സ്പീക്കർ സെറ്റപ്പുണ്ട്. ഇതിലെ സ്‌പീക്കറുകൾ ഡ്യവോ വേവ് വൂഫറാണ് നൽകുന്നത്. അവ ട്യൂൺ ചെയ്യുന്നത് ഡൈനാഓഡിയോ ആണ്. മിക്ക ഗെയിമിങ് ലാപ്‌ടോപ്പുകളേയും പോലെ സ്പീക്കറുകൾ വ്യക്തമായ ഓഡിയോ നൽകുന്നുണ്ട് എങ്കിലും ശബ്ദം കുറവുള്ളതായി അനുഭവപ്പെടുന്നു. 2.1 എംപി 1080p വെബ് ക്യാമറയാണ് ലാപ്ടോപ്പിലുള്ളത്. ഇത് സ്ട്രീമിങും മറ്റും മികച്ചതാക്കുന്നു. എസ്വിൻഡോസ് ഹലോ ഫേസ് അൺലോക്ക് സാങ്കേതികവിദ്യയ്ക്കായി ഇൻഫ്രാറെഡ് സെൻസർ കൂടി ഇതിൽ ഉൾപ്പെടുത്താമായിരുന്നു.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ്: പെർഫോമൻസ്
കണക്കുകൾ നോക്കിയാൽ എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് നിലവിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ശക്തമായ ഗെയിമിങ് ലാപ്‌ടോപ്പാണ്. 12th ജനറേഷൻ ഇന്റൽ കോർ എച്ച്എക്സ് പ്രോസസറുള്ള ഗെയിമിങ് ലാപ്‌ടോപ്പുകൾ ലോഞ്ച് ചെയ്യുന്നത് വരെ ഇത് മികച്ചതായി തുടരും. സ്റ്റെല്ലാർ സിംഗിൾ-കോർ, മൾട്ടി-കോർ പെർഫോമൻസ് നൽകുന്ന 12th ജനറേഷൻ ഇന്റൽ കോർ i9-12900H പ്രോസസർ ഉപയോഗിച്ചുള്ള ഗെയിമിങ് ലാപ്‌ടോപ്പുകൾ ഞങ്ങൾ ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. ഈ ലാപ്ടോപ്പ് ശക്തമായ ഇന്റൽ കോർ i9-12900HK പ്രോസസർ ഉപയോഗിക്കുന്നു.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് വാങ്ങണോ
എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പിൽ 99.9WHr ബാറ്ററിയാണ് ഉള്ളത്. ഇത് സിപിയു, ജിപിയു എന്നിവയ്ക്ക് ശക്തി പകരാൻ പര്യാപ്തമാണ്. ബാറ്ററി ലൈഫിന്റെ കാര്യം നോക്കിയാൽ, ലാപ്‌ടോപ്പ് പതിവ് ഉപയോഗത്തിൽ ഏകദേശം നാല് മണിക്കൂർ ബാക്ക് അപ്പ് നൽകുന്നു. വൈഫൈ 6E, ബ്ലൂടൂത്ത് 5.2 എന്നിവ പോലുള്ള ഏറ്റവും പുതിയ വയർലെസ് കണക്റ്റിവിറ്റികളും ലാപ്ടോപ്പിലുണ്ട്. നൽകുന്ന പണത്തിന് ചേർന്ന ഫീച്ചറുകൾ നൽകുന്ന മികച്ച പെർഫോമൻസുള്ള കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ് തന്നെയാണ് എംഎസ്ഐ റൈഡർ GE76 12UHS.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470