കിടിലൻ ഫീച്ചറുകളുമായി എം‌എസ്‌ഐ സമ്മിറ്റ്, പ്രസ്റ്റീജ്, മോഡേൺ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

|

ശക്തമായ ലാപ്ടോപ്പുകൾ വിപണിയിലെത്തിച്ച് ജനപ്രീതി നേടിയ എംഎസ്ഐ തങ്ങളുടെ സമ്മിറ്റ്, പ്രസ്റ്റീജ്, മോഡേൺ സീരീസുകളിലേക്ക് പുതിയ ലാപ്ടോപ്പുകൾ അവതരിപ്പിച്ചു. സമ്മിറ്റ് ഇ15, സമ്മിറ്റ് ബി15, പ്രസ്റ്റീജ് 15, പ്രസ്റ്റീജ് 14, പ്രസ്റ്റീജ് 14 ഇവോ, മോഡേൺ 15, മോഡേൺ 14 എന്നിവയാണ് ഈ ലാപ്ടോപ്പുകൾ. ഏറ്റവും പുതിയ ഇന്റൽ 11-ജനറൽ ടൈഗർ ലേക്ക് സിപിയുകൾ ഉപയോഗിച്ചാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇവയെല്ലാം ഇന്റൽ ഇവോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

വില

എംസ്ഐ സമ്മിറ്റ് ഇ15 എ11എസ്സിഎസ്ടി ലാപ്ടോപ്പിന് 1,79,990 രൂപയാണ് വില. എംസ്ഐ സമ്മിറ്റ് ബി15 എ11എം ലാപ്ടോപ്പിന് 1,23,990 രൂപ വിലയുണ്ട്. എംസ്ഐ പ്രസ്റ്റീജ് 15 എ11എസ്സിഎക്സ് ലാപ്ടോപ്പിന് 1,34,990 രൂപയും എംസ്ഐ പ്രസ്റ്റീജ് 14 എ11എസ്സിഎക്സ് 1,28,990 രൂപയുമാണ് വില. എംസ്ഐ പ്രസ്റ്റീജ് 14 ഇവോയുടെ അടിസ്ഥാന മോഡലിന് 95,990 രൂപയും മോഡേൺ 15എ 11 എസ്ബി 95,990 രൂപയും എംഎസ്ഐ മോഡേൺ 15 എ11എം ലാപ്ടോപ്പ് 70,990 രൂപയ്ക്കുമാണ് വിൽപ്പയ്ക്ക് എത്തുന്നത്.

മോഡേൺ

എംഎസ്ഐ മോഡേൺ 14 ബി11 എസ്ബി 89,990 രൂപയ്ക്കും എംഎസ്ഐ മോഡേൺ 14 ബി11എം 55,990 രൂപയ്ക്കും ലഭ്യമാകും. പുതിയ സമ്മിറ്റ് ഇ15, പ്രസ്റ്റീജ് 15 എന്നിവ ജനുവരി 24 മുതൽ ഇന്ത്യയിൽ ലഭ്യമാകും. ബാക്കിയുള്ള ലാപ്ടോപ്പുകളുടെ ലഭ്യതയെ കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അവ വൈകാതെ തന്നെ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങികൂടുതൽ വായിക്കുക: ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

എംസ്ഐ സമ്മിറ്റ് ഇ15, ബി15: സവിശേഷതകൾ
 

എംസ്ഐ സമ്മിറ്റ് ഇ15, ബി15: സവിശേഷതകൾ

എംസ്ഐ സമ്മിറ്റ് ഇ15, ബി15 ലാപ്ടോപ്പുകളിൽ 15.6 ഇഞ്ച് 4കെ ഡിസ്‌പ്ലേയുണ്ട്, എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650ടി ജിപിയു ജോടിയാക്കിയ 11-ജെൻ ഇന്റൽ കോർ ഐ 7 പ്രോസസറാണ് ഈ ലാപ്ടോപ്പുകൾക്ക് കരുത്ത് നൽകുന്നത്. എം2 എസ്എസ്ഡിയുമായി ജോടിയാക്കിയ ഡിഡിആർ 4 റാമും ലാപ്ടോപ്പുകളിൽ ഉണ്ട്. ലാപ്ടോപ്പുകൾക്ക് 64 ജിബി റാം വരെ സപ്പോർട്ട് ചെയ്യാൻ കഴിയും.

എംഎസ്ഐ പ്രസ്റ്റീജ് 15, 14, 14 ഇവോ: സവിശേഷതകൾ

എംഎസ്ഐ പ്രസ്റ്റീജ് 15, 14, 14 ഇവോ: സവിശേഷതകൾ

എം‌എസ്‌ഐ പ്രസ്റ്റീജ് 15, 15.6 ഇഞ്ച് ഡിസ്‌പ്ലേ, 4കെ വരെ റെസല്യൂഷനുമായി വരുന്നു. പ്രസ്റ്റീജ് 14 ലാപ്ടോപ്പിൽ 14 ഇഞ്ച് 4കെ ഡിസ്‌പ്ലേയും പ്രസ്റ്റീജ് 14 ഇവോയിൽ 14 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയും ഉണ്ട്. 11-ജനറൽ ഇന്റൽ കോർ ഐ 7 പ്രോസസർ വരെ, എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ടി മാക്‌സ്-ക്യു ജിപിയു വരെയും ഈ ലാപ്ടോപ്പുകളിൽ നൽകിയിട്ടുണ്ട്. പ്രസ്റ്റീജ് 15ൽ 64 ജിബി റാമും പ്രസ്റ്റീജ് 14ൽ 32 ജിബി റാമും ഇവോയിൽ 16 ജിബി റാമും ഉണ്ട്. ഇവ M.2 SSD സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്നു.

എംഎസ്ഐ മോഡേൺ 15, 14: സവിശേഷതകൾ

എംഎസ്ഐ മോഡേൺ 15, 14: സവിശേഷതകൾ

എം‌എസ്‌ഐ മോഡേൺ 15 സ്‌പോർട്‌സ് 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയും മോഡേൺ 14 സ്‌പോർട്‌സ് 14 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 11 ജനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസറാണ് ഇതിലുള്ളത്. എൻവിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ജിപിയുവാണ് ഈ ലാപ്ടോപ്പുകളിൽ ഉള്ളത്. 32 ജിബി വരെ റാമുള്ള ഇവയിൽ എം2 എസ്എസ്ഡി സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.

കൂടുതൽ വായിക്കുക: എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
MSI has introduced new laptops to its Summit, Prestige and Modern series. These laptops are Summit E15, Summit B15, Prestige 15, Prestige 14, Prestige 14 Evo, Modern 15 and Modern 14.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X