നോക്കിയ പ്യുർബുക്ക് എക്സ്14 ലാപ്‌ടോപ്പ് വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

|

നോക്കിയ ലാപ്ടോപ്പ് വിഭാഗത്തിലേക്ക് തിരികെ എത്തുന്നു. നോക്കിയയുടെ ഏറ്റവും പുതിയ ലാപ്ടോപ്പായ പ്യുർബുക്ക് എക്സ്14 വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിനകം തന്നെ ലാപ്ടോപ്പിന്റെ ടീസർ പുറത്ത് വന്നിട്ടുണ്ട്. നോക്കിയ പ്യുർബുക്ക് എക്സ് 14 ന്റെ പ്രൊഡക്ട് പേജ് ഫ്ലിപ്പ്കാർട്ടിൽ വന്നുകഴിഞ്ഞു. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് എക്സ്ക്ലൂസീവ് ആയി ലോഞ്ച് ചെയ്യുമെന്നും സൂചനകളുണ്ട്. നോക്കിയ പ്യുർബുക്ക് എക്സ് 14 ന് ഏകദേശം 50,000 രൂപയോളം വിലയാണ് പ്രതീക്ഷിക്കുന്നത്. ഷവോമി എംഐ നോട്ട്ബുക്ക് 14, ഹോണർ മാജിക്ബുക്ക് എന്നിവയ്‌ക്കെതിരെ ആയിരിക്കും ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ മത്സരിക്കുക.

 

നോക്കിയ പ്യുർബുക്ക് എക്സ്14: സവിശേഷതകൾ

നോക്കിയ പ്യുർബുക്ക് എക്സ്14: സവിശേഷതകൾ

പുറത്തിറങ്ങാനിരിക്കുന്ന നോക്കിയ പ്യുർബുക്ക് എക്സ് 14 ലാപ്‌ടോപ്പ് പേര് സൂചിപ്പിക്കുന്നത് പോലെ മികച്ചൊരു ഡിസ്പ്ലെയുമായിട്ടാണ് വരുന്നത്. എഫ്എച്ച്ഡി ഡിസ്‌പ്ലേയുള്ള 14 ഇഞ്ച് ലാപ്‌ടോപ്പാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് 1920 x 1080p റെസലൂഷനും ഉണ്ട്. ലൈറ്റ് റിഫ്ലെക്ഷനുകൾ കുറയ്ക്കുന്നതിനായി ഗ്ലോസി ഫിനിഷും ഈ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കൂടുതൽ വായിക്കുക: വിൻഡോസ് 10 ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഷോർട്ട് കീകൾകൂടുതൽ വായിക്കുക: വിൻഡോസ് 10 ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഷോർട്ട് കീകൾ

ഡിസ്പ്ലേ

ഡിസ്പ്ലേയുടെ മുകൾ ഭാഗത്ത് പ്രൈമറി വെബ് ക്യാമറ ഉൾപ്പെടെയുള്ള സെൻസറുകളുടെ ഒരു നിര തന്നെ നോക്കിയ നൽകുന്നുണ്ട്. ഈ ലാപ്ടോപ്പ് വിൻഡോസ് ഹലോ പവർഡ് ഫെയ്സ് അൺലോക്ക് സപ്പോർട്ടുമായിട്ടാണ് പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഇരുണ്ട വെളിച്ചത്തിൽ പോലും കൃത്യമായി പ്രവർത്തിക്കുകയും ഡിവൈസ് അൺലോക്ക് ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.

നോക്കിയ പ്യുർബുക്ക് എക്സ് 14
 

നോക്കിയ പ്യുർബുക്ക് എക്സ് 14 നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പാണെന്ന് സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിലെ ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു. 1.1 കിലോഗ്രാം ഭാരം മാത്രമായിരിക്കും ഈ ഡിവൈസിനുണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്. വളരെ എളുപ്പത്തിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന വിധത്തിലാണ് ലാപ്ടോപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഡിസൈനും ഗുണനിലവാരവും പരിശോധിച്ചാൽ, ലാപ്‌ടോപ്പിൽ ഒരു പ്ലാസ്റ്റിക്, മെറ്റൽ കേസിംഗ് ഉണ്ടായിരിക്കും. ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും.

കൂടുതൽ വായിക്കുക: എഎംഡി റൈസൺ 4000 സീരീസുമായി ലെനോവോ ലിജിയൻ 5 ഇന്ത്യയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: എഎംഡി റൈസൺ 4000 സീരീസുമായി ലെനോവോ ലിജിയൻ 5 ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യൻ വിപണി

നോക്കിയ പ്യുർബുക്ക് എക്സ് 14 ലാപ്‌ടോപ്പ് വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനയുമായി ഇന്റൽ സെർട്ടിഫിക്കേഷൻ ലഭിച്ചു. ലിസ്റ്റിംഗ് അനുസരിച്ച് നോക്കിയ പ്യുർബുക്ക് എക്സ് 14ന് 10th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. ഡിവൈസിൽ 8 ജിബി റാമും 256 ജിബി എസ്എസ്ഡി ബേസ്ഡ് സ്റ്റോറേജും ഉണ്ടായിരിക്കും. ഡിസൈൻ കണക്കിലെടുക്കുമ്പോൾ, ലാപ്‌ടോപ്പിൽ ഒരു ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാർഡ് ഉണ്ടാവാൻ ഇടയില്ല. ഇന്റഗ്രേറ്റഡ് ഇന്റൽ ജിപിയു ആയിരിക്കും ഡിവൈസിൽ ഉണ്ടാവുക.

ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്

നോക്കിയ പ്യുർബുക്ക് എക്സ്14 സ്മാർട്ട്ഫോണിനെ കുറച്ച് പുറത്ത് വന്ന മറ്റൊരു കാര്യം ഈ ലാപ്ടോപ്പ് ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് ഫീച്ചറുകളെ സപ്പോർട്ട് ചെയ്യുന്നു എന്നതാണ്. ഇത് നോക്കിയ പ്യുർബുക്ക് എക്സ്14 ലാപ്ടോപ്പിനെ മൾട്ടിമീഡിയ ഉപയോഗത്തിനുള്ള മികച്ച ഡിവൈസാക്കി മാറ്റുന്നു. ലാപ്‌ടോപ്പിന് ഫുൾ സൈസ്ഡ് എച്ച്ഡിഎംഐ പോർട്ട്, യുഎസ്ബി-എ പോർട്ട് എന്നിവ ഉണ്ടെന്നും രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ ഉണ്ടായിരിക്കുമെന്നും റെൻഡർ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

കൂടുതൽ വായിക്കുക: ആപ്പിൾ 2021 ൽ എം 1 പവർഡ് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: ആപ്പിൾ 2021 ൽ എം 1 പവർഡ് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ അവതരിപ്പിക്കും

Best Mobiles in India

English summary
Nokia returns to the laptop segment. Nokia's latest laptop, the Purebook X14, will be launched in India soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X