ഇന്ത്യൻ വിപണിയിലേക്ക് ലാപ്‌ടോപ്പ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി നോക്കിയ

|

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നോക്കിയ ലാപ്ടോപ്പ് സീരിസ് അവതരിപ്പിക്കുന്നു. നോക്കിയ ലാപ്‌ടോപ്പുകളെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിലെ (ബിഐഎസ്) ലിസ്റ്റിങ് അനുസരിച്ച് രാജ്യത്ത് നോക്കിയ ലാപ്‌ടോപ്പുകൾ വൈകാതെ എത്തിയേക്കും. നോക്കിയ ലാപ്ടോപ്പുകൾ മറ്റ് രാജ്യങ്ങളിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

 

നോക്കിയ ലാപ്‌ടോപ്പുകൾ

ചൈനയിലെ ജിയാങ്‌സുവിൽ സ്ഥിതിചെയ്യുന്ന ചൈനീസ് ഫെസിലിറ്റിയിലാണ് നോക്കിയ ലാപ്‌ടോപ്പുകൾ നിർമ്മിക്കുകയെന്നതാണ് റിപ്പോർട്ടുകൾ. ഇതാദ്യമായല്ല നോക്കിയ ലാപ്ടോപ്പുകളുടെ മേഖലയിലേക്ക് കടക്കുന്നത്. 2009ൽ കമ്പനി നോക്കിയ ബുക്ക്‌ലെറ്റ് 3ജി പുറത്തിറക്കിയിരുന്നു. മൊബൈൽ വിപണിയിൽ ഒരു കാലത്ത് എതിരാളികളില്ലാത്ത വിധം ആധിപത്യം പുലർത്തിയ നോക്കിയ ഇപ്പോഴും മികച്ച ഡിവൈസുകൾ പുറത്തിറക്കികൊണ്ട് സ്മാർട്ട്ഫോൺ വിപണിയിൽ സജീവമാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

ബി‌ഐ‌എസ്

നോക്കിയ ലാപ്‌ടോപ്പുകൾ ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷൻ‌ ഡാറ്റാബേസിൽ‌ കണ്ടെത്തിയത് അറിയപ്പെടുന്ന ടിപ്‌സ്റ്റർ‌ മുകുൾ‌ ശർമ്മയാണ്. ഇദ്ദേഹം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് കുറഞ്ഞത് ഒമ്പത് വ്യത്യസ്ത മോഡൽ‌ നമ്പറുകളിലുള്ള ലാപ്ടോപ്പുകൾ ബിഐഎസിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്. NKi510UL82S, NKi510UL85S, NKi510UL165S, NKi510UL810S, NKi510UL1610S, NKi310UL41S, NKi310UL42S, NKi310UL82S, NKi310UL85S എന്നിവയാണ് ഈ ലാപ്ടോപ്പുകളുടെ മോഡൽ നമ്പറുകൾ.

മോഡൽ നമ്പർ
 

മോഡൽ നമ്പരിലുള്ള എൻ‌കെ എന്ന രണ്ട് അക്ഷരങ്ങൾ നോക്കിയ ബ്രാൻഡിങിനെ സൂചിപ്പിക്കുന്നുവെന്നാണ് നോക്കിയമോബ്.നെറ്റ് റിപ്പോർട്ട് ചെയ്തത്. ബാക്കിയുള്ള അക്കങ്ങളും അക്ഷരങ്ങളും പ്രോസസർ വിവരങ്ങളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നതാവാനാണ് സാധ്യത. ഈ നോക്കിയ ലാപ്‌ടോപ്പുകൾ വിൻഡോസ് 10ൽ പ്രവർത്തിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

കൂടുതൽ വായിക്കുക: ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങികൂടുതൽ വായിക്കുക: ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

നോക്കിയ ബുക്ക്‌ലെറ്റ് 3ജി

2009ൽ പുറത്തിറങ്ങിയ നോക്കിയ ബുക്ക്‌ലെറ്റ് 3ജി നോക്കിയ എന്ന പഴയ കമ്പനി പുറത്തിറക്കിയതാണ്. ഇപ്പോൾ ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷൻ‌ ഡാറ്റാബേസിൽ‌ കണ്ടെത്തിയ വരാനിരിക്കുന്ന നോക്കിയ ലാപ്‌ടോപ്പുകൾ‌ നോക്കിയ ബ്രാൻഡ് ലൈസൻ‌സിയുള്ള പ്രൊഡക്ടുകളാണ്. നോക്കിയ ടിവികളും സ്ട്രീമിംഗ് ഡിവൈസുകളും ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമായതിനാൽ ലാപ്ടോപ്പുകളും ഇത്തരത്തിൽ തന്നെയായിരിക്കും വിപണിയിൽ എത്തുക. 2016 മുതൽ എച്ച്എംഡി ഗ്ലോബലാണ് നോക്കിയയുടെ ഉടമസ്ഥർ.

നോക്കിയ

നോക്കിയ ലാപ്ടോപ്പുകളുടെ ഒരു നിര തന്നെ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴും ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം ഉറപ്പിക്കാനും സാധിക്കില്ല. അധികം വൈകാതെ തന്നെ നോക്കിയയുടെ പുതിയ ലാപ്ടോപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

കൂടുതൽ വായിക്കുക:മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക:മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽ

Best Mobiles in India

English summary
Nokia Introduces Laptop Series For Users In India The company has not yet made any official confirmation about the Nokia laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X